- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോയ്ഡ്സ് ബാങ്ക് മേധാവി ബിസിനസുകാരിയായ സ്ത്രീക്കൊപ്പം വിദേശത്ത് പോയി ഹോട്ടലിൽ താമസിച്ചു; വിവരം പുറത്തായതോടെ ക്ഷമാപണവുമായി രംഗത്ത്
ലോയ്ഡ്സ് ബാങ്ക് മേധാവിയായ അന്റോണിയോ ഹോർട്ട ഒസോറിയോ എന്ന 52കാരൻ ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ്.സിംഗപ്പൂരിൽ ഒരു കോൺഫറൻസിന് പോയതിനിടെ ഡോ. വെൻഡി പിയാട്ട് എന്ന ബിസിനസുകാരിയായ സ്ത്രീക്കൊപ്പം ഒരു ഹോട്ടലിൽ താമസിച്ചതിനെ തുടർന്ന് ഇദ്ദേഹം പിടിയിലാവുകയായിരുന്നു. തന്റെ കള്ളക്കളി വെളിച്ചത്തായതോടെ ഇദ്ദേഹം 75,000ത്തോളം വരുന്ന ലോയ്ഡ്സ് ബാങ്ക് സ്റ്റാഫിനോട് ക്ഷമ പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. ജൂണിൽ സിംഗപ്പൂരിൽ ഒരു ബിസിനസ് ട്രിപ്പിനായി പോയ അന്റോണിയോ ഹോട്ടൽ ബിൽ വകയിൽ 3276 പൗണ്ടും സ്പായിൽ 550 പൗണ്ടും നൽകിയത് വെളിപ്പെടുത്തുന്ന ബില്ലിനെ ചുറ്റിപ്പറ്റി സംശയങ്ങളുയർന്നതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന് നേരെ ചോദ്യങ്ങളുയർന്നതും അദ്ദേഹത്തിന്റെ കള്ളക്കളികൾ വെളിച്ചത്തായതും. എന്നാൽ അന്റോണിയോ ബാങ്കിന്റെ യാതൊരു തരത്തിലുള്ള നിയമങ്ങളും ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം ഈ ബില്ലുകൾ സ്വന്തം കീശയിൽ നിന്നെടുത്താണ് നൽകിയിട്ടുള്ളതെന്നുമാണ് ലോയ്ഡ്സ് ബാങ്ക് വെളിപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട കഥകൾ വെളിച്ചത്താവുമ്പോൾ അന്
ലോയ്ഡ്സ് ബാങ്ക് മേധാവിയായ അന്റോണിയോ ഹോർട്ട ഒസോറിയോ എന്ന 52കാരൻ ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ്.സിംഗപ്പൂരിൽ ഒരു കോൺഫറൻസിന് പോയതിനിടെ ഡോ. വെൻഡി പിയാട്ട് എന്ന ബിസിനസുകാരിയായ സ്ത്രീക്കൊപ്പം ഒരു ഹോട്ടലിൽ താമസിച്ചതിനെ തുടർന്ന് ഇദ്ദേഹം പിടിയിലാവുകയായിരുന്നു. തന്റെ കള്ളക്കളി വെളിച്ചത്തായതോടെ ഇദ്ദേഹം 75,000ത്തോളം വരുന്ന ലോയ്ഡ്സ് ബാങ്ക് സ്റ്റാഫിനോട് ക്ഷമ പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. ജൂണിൽ സിംഗപ്പൂരിൽ ഒരു ബിസിനസ് ട്രിപ്പിനായി പോയ അന്റോണിയോ ഹോട്ടൽ ബിൽ വകയിൽ 3276 പൗണ്ടും സ്പായിൽ 550 പൗണ്ടും നൽകിയത് വെളിപ്പെടുത്തുന്ന ബില്ലിനെ ചുറ്റിപ്പറ്റി സംശയങ്ങളുയർന്നതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന് നേരെ ചോദ്യങ്ങളുയർന്നതും അദ്ദേഹത്തിന്റെ കള്ളക്കളികൾ വെളിച്ചത്തായതും. എന്നാൽ അന്റോണിയോ ബാങ്കിന്റെ യാതൊരു തരത്തിലുള്ള നിയമങ്ങളും ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം ഈ ബില്ലുകൾ സ്വന്തം കീശയിൽ നിന്നെടുത്താണ് നൽകിയിട്ടുള്ളതെന്നുമാണ് ലോയ്ഡ്സ് ബാങ്ക് വെളിപ്പെടുത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട കഥകൾ വെളിച്ചത്താവുമ്പോൾ അന്റോണിയോ തന്റെ സ്വദേശമായ പോർച്ചുഗലിൽ ഹോളിഡേ ആഘോഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഈ ആഴ്ച അദ്ദേഹം ഓഫീസിൽ തിരിച്ചെത്തുന്നതാണ്. തനിക്ക് പറ്റിയ പിഴവ് പുറത്ത് വന്നതിനെ തുടർന്ന് അതിൽ പശ്ചാത്താപം പ്രകടിപ്പിച്ച് കൊണ്ടുള്ള ഒരു മെമോ അദ്ദേഹം ഇന്നലെ ലോയ്ഡ്സ് ബാങ്ക് സ്റ്റാഫുകൾക്കായി അയയ്ക്കുകയും ചെയ്തിരുന്നു. 45കാരിയും റസൽ ഗ്രൂപ്പ് യൂണിവേഴ്സിറ്റീസിന്റെ ഡയറക്ടർ ജനറലുമാണ് അന്റോണിയോക്കൊപ്പം ഹോട്ടലിൽ കഴിഞ്ഞിരുന്ന ഡോ. വെൻഡി പിയാട്ട്. ലോയ്ഡ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് എന്ന നിലയിൽ ഷെയർ ഹോൾഡർമാരുടെ ബോസായാണ് അന്റോണിയോവിനെ പരിഗണിച്ച് വരുന്നത്. കഴിഞ്ഞ വർഷം 8.8മില്യൺ പൗണ്ടായിരുന്നു അദ്ദേഹത്തിന് ശമ്പളമായി ലഭിച്ചിരുന്നത്. ബ്രെക്സിറ്റിനെ തുടർന്നുണ്ടായ അനിശ്ചിതത്വത്തിലൂടെ ബാങ്കിനെ ധീരമായി നയിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
സിംഗപ്പൂരിലുണ്ടായ സംഭവം മറനീക്കി പുറത്ത് വന്നതിനെ തുടർന്ന് അന്റോണിയോ തനിക്കൊപ്പം പ്രവർത്തിക്കുന്ന മറ്റ് ലോയ്ഡ്സ് എക്സിക്യൂട്ടീവുകൾക്കും എഴുതിയിരുന്നു. ഇദ്ദേഹം തെറ്റായി ഒന്നും ചെയ്തിട്ടില്ലെങ്കിലും ഇതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നാണ് ബാങ്കുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തുന്നത്. സിംഗപ്പൂർ യാത്രക്കിടയിൽ ഹോട്ടൽ ബില്ലടയ്ക്കാനും മറ്റും അന്റോണിയോ പ്രത്യേക ക്രെഡിറ്റ് കാർഡിലൂടെ തന്റെ സ്വന്തം പണമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു. 3000 ജീവനക്കാരെ പിരിച്ച് വിടാനും 200 ബ്രാഞ്ചുകൾ അടച്ച് പൂട്ടാനുമുള്ള നിർണായകമായ തീരുമാനം ലോയ്ഡ്സ് എടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് ബോസിനെ പറ്റിയുള്ള ഈ ചൂടൻ വാർത്തയും പുറത്ത് വന്നിരിക്കുന്നത്. ഈ സംഭവത്തെക്കുറിച്ച് അന്റോണിയോ ഇതുവരെ പരസ്യമായി വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. എന്നാൽ അദ്ദേഹം തന്റെ ഭാര്യ അന്നയുമൊത്ത് പോർച്ചുഗലിൽ നടന്ന ഒരു ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ അടുത്തിടെ പുറത്ത് വരുകയും ചെയ്തിരുന്നു.
വിവാദ ബന്ധം പുറത്ത് വന്നതോടെ ലോയ്ഡ്സിൽ അന്റോണിയോയുടെ ഭാവി ചോദ്യം ചെയ്തുകൊണ്ട് നിരവധി ഷെയർഹോൾഡർമാർ രംഗത്തെത്തിയിട്ടുണ്ട്. ബാങ്കിംഗിലുള്ള വിശ്വാസം പുനഃസ്ഥാപിക്കണമെന്ന് 2012 നടത്തിയ ഒരു പ്രസംഗത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.ബാങ്ക് വർഷങ്ങളിലൂടെയാണ് മതിപ്പ് നേടിയിരിക്കുന്നതെന്നും അത് ഒറ്റ രാത്രി കൊണ്ട് നശിപ്പിക്കാനാവുമെന്നും അദ്ദേഹം മുന്നറിയിപ്പേകിയിരുന്നു. വ്യക്തിപരമായ ധാർമികത പുലർത്തുന്ന കാര്യത്തിൽ ലോയ്ഡ്സ് ബാങ്കിന് കർക്കശമായ നയങ്ങളുണ്ട്. ഇതനുസരിച്ച് ബാങ്കിന്റെ മതിപ്പ് കാത്ത് സൂക്ഷിക്കുന്ന വിധത്തിൽ മാത്രമേ സ്റ്റാഫുകൾ ജീവിക്കാവൂ എന്ന നിബന്ധനയുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങൾ അച്ചടക്ക നടപടിയിലേക്ക് വരെ നയിക്കപ്പെട്ടേക്കാം. ബോസുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് പ്രതികരിക്കാൻ ലോയ്ഡ്സ് തയ്യാറായിട്ടില്ല. സിംഗപ്പൂരിലെ ട്രിപ്പിനിടയിൽ നിയമം തെറ്റിച്ച് പെരുമാറിയോ എന്ന കാര്യത്തിൽ ഡോ. വെൻഡിക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്റോണിയോയുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഇവർ ചോദ്യം ചെയ്യലിന് വിധേയയാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.