- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തുന്നവർക്ക് 25 ലക്ഷം വരെ വായ്പ; 15 ശതമാനം സർക്കാർ തിരിച്ചടയ്ക്കും: പ്രവാസി മലയാളികൾക്ക് ആശ്വാസമായി നോർക്ക സെക്രട്ടറിയുടെ പ്രഖ്യാപനം
മസ്‌കത്ത്: വിവിധ കാരണങ്ങളാൽ പ്രവാസി ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തുന്ന മലയാളികൾക്ക് 25 ലക്ഷം രൂപവരെ വായ്പ അനുവദിക്കുമെന്ന് നോർക്ക സെക്രട്ടറി റാണി ജോർജ് അറിയിച്ചു. ഇതിൽ 15 ശതമാനം വരെ സർക്കാർ തന്നെ തിരിച്ചടയ്ക്കും. മൂന്നുവർഷംവരെ തിരിച്ചടവു വേണ്ട എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണു പ്രവാസി മലയാളികൾ.

തൊഴിൽ നഷ്ടപ്പെട്ടും മറ്റു കാരണങ്ങളാലും പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തുന്ന മലയാളികൾക്കാണ് പുതിയ ജീവിതം പടുത്തുയർത്തുന്നതിന് ഈ സൗകര്യം ഒരുക്കുന്നത്. ലോൺ എടുക്കുന്നവർക്ക് സബ്‌സിഡിയായി സർക്കാർ നല്കുന്നതാണ് ലോൺതുകയുടെ 15 ശതമാനം.
നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പഠിക്കാൻ ഒമാനിൽ എത്തിയപ്പോഴാണ് നോർക്ക സെക്രട്ടറി റാണി ജോർജ് ഇക്കാര്യം പറഞ്ഞത്.
ലോണിൽ അവശേഷിക്കുന്ന തുക കുറഞ്ഞ പലിശയിൽ തിരിച്ചടച്ചാൽ മതികാകും. ഇതിനകം നാട്ടിലെത്തിയ 1500 പ്രവാസി മലയാളികൾക്ക് ഈ ലോൺ നല്കിയതായും റാണി ജോർജ് പറഞ്ഞു.
എല്ലാ പ്രവാസികൾക്കും ഇൻഷ്വറൻസ് ഏർപ്പെടുത്താനുള്ള പദ്ധതിയും പരിഗണനയിലാണ്. ഇതിന് പ്രവാസികൾക്ക് അധിക ബാധ്യത ഉണ്ടാകില്ല. പ്രീമിയം സർക്കാർ അടയ്ക്കുന്ന രീതിയിലായിരിക്കും പദ്ധതി. വിദേശത്തുണ്ടാകുന്ന അപകടം, മരണം, രോഗങ്ങൾ, തൊഴിൽ നഷ്ടം എന്നിവ ഇൻഷ്വറൻസിന്റെ പരിധിയിൽ പെടുത്തും.
പ്രവാസി ക്ഷേമ നിധിയിലേക്കുള്ള പ്രായം 60വയസാക്കി ഉയർത്തും. നിലവിൽ 55വയസു കഴിഞ്ഞവർക്ക് ഇതിൽ ചേരാൻ കഴിയില്ല. രണ്ടു ലക്ഷത്തിൽ താഴെ അംഗങ്ങൾ മാത്രമാണു പ്രവാസി ക്ഷേമനിധിയിലുള്ളത്. കൂടുതൽ പേരിലേക്ക് ക്ഷേമനിധിയുടെ സന്ദേശം അറിയിക്കാൻ നോർക്ക പ്രത്യേക ബോധവത്കരണ പദ്ധതികൾ നടത്തും. കാർഷിക വകുപ്പ് ചില പദ്ധതികൾ നടപ്പാക്കാൻ ആലോചിക്കുന്നുണ്ട്. ഭാവിയിൽ നോർക്ക വഴി കൂടുതൽ പ്രവാസി പുനരധിവാസ പദ്ധതികൾ നടപ്പാക്കുമെന്നും റാണി ജോർജ് പറഞ്ഞു.