- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബറിൽ; പുതുതായി രൂപീകരിച്ച കണ്ണൂർ കോർപറേഷന്റെ ആദ്യ മേയർ സ്ഥാനം വനിതയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബർ മൂന്നാം വാരം നടക്കും. നവംബർ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തിൽ വരും. പുതിയതായി രൂപീകരിച്ച കണ്ണൂർ കോർപ്പറേഷനിൽ വനിതയായിരിക്കും ആദ്യ മേയറാകുക. കൊച്ചി, തൃശൂർ എന്നീ കോർപ്പറേഷനുകളിലും വനിത മേയർമാരാകും സ്ഥാനമേൽക്കുക. കണ്ണൂർ കൂടി കോർപറേഷനാകുന്നത
തിരുവനന്തപുരം: സംസ്ഥാനത്തു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബർ മൂന്നാം വാരം നടക്കും. നവംബർ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തിൽ വരും.
പുതിയതായി രൂപീകരിച്ച കണ്ണൂർ കോർപ്പറേഷനിൽ വനിതയായിരിക്കും ആദ്യ മേയറാകുക. കൊച്ചി, തൃശൂർ എന്നീ കോർപ്പറേഷനുകളിലും വനിത മേയർമാരാകും സ്ഥാനമേൽക്കുക.
കണ്ണൂർ കൂടി കോർപറേഷനാകുന്നതോടു കൂടി സംസ്ഥാനത്തെ കോർപറേഷനുകളുടെ എണ്ണം ആറായി മാറും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണതലത്തിൽ 50 ശതമാനം വനിതകൾക്ക് സംവരണം ഏർപ്പെടുത്തിയിടുണ്ട്. അതിനാൽ ആറു കോർപറേഷനുകളിൽ മൂന്നിടത്ത് വനിതകൾ മേയറായി വരും.
നിലവിൽ വനിതകൾ മേയറായിട്ടുള്ള തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ പുരുഷന്മാർ മേയറാവും. കണ്ണൂരിനു പുറമെ തൃശൂർ, എറണാകുളം എന്നിവിടങ്ങളിലും വനിതകൾ മേയറാകും.
Next Story