- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രാമപഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതു മുന്നണിക്ക് മുന്നേറ്റം; കോർപ്പറേഷനുകളിൽ ആറിൽ നാലിടത്തും എൽഡിഎഫ് മുന്നിൽ; തിരുവനന്തപുരം കോർപ്പറേഷനിൽ ഇടതു മുന്നേറ്റം, ബിജെപി രണ്ടാം സ്ഥാനത്തുള്ളപ്പോൾ ചിത്രത്തിലില്ലാതെ യുഡിഎഫ്; മുൻസിപ്പാലിറ്റികളിൽ ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ; ട്വന്റി-20യുടെ സ്വാധീനം കിഴക്കമ്പലത്തിന് പുറത്തേക്കും; ജോസ് കെ മാണി സഖ്യം എൽഡിഎഫിന് തുണയായി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ കേരളത്തിൽ യുഡിഎഫും എൽഡിഎഫും നേർക്കുനേർ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. ഫലങ്ങൾ പുറത്തുവരുമ്പോൾ ജില്ലാ പഞ്ചായത്തുകളിൽ ഇടതു മുന്നണിയുടെ തരംഗം പ്രതിഫലിക്കുമ്പോൾ തന്നെ മുൻസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ഇഞ്ചോടിഞ്ച് പോരാട്ടം. എൻഡിഎയും മികച്ച മുന്നേറ്റമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ നടത്തുന്നത്.
ഗ്രാമപഞ്ചായത്തുകളിൽ 311ൽ യു.ഡി.എഫും 361ൽ എൽ.ഡി.എഫും മുന്നിട്ടുനിൽക്കുന്നു. എൻ.ഡി.എ 29 പഞ്ചായത്തുകളിൽ മുന്നിലുണ്ട്. കോർപ്പറേഷനുകളിൽ എൽഡിഎഫ് മുന്നേറ്റമാണ് നിലനിൽക്കുന്നത്. എൽ.ഡി.എഫ് 4 കോർപറേഷനുകളിലും യു.ഡി.എഫ് 2 കോർപറേഷനിലും മുന്നിട്ട് നിൽക്കുകയാണ്. മുൻസിപ്പാലിറ്റികളിൽ 39 സീറ്റുകളിൽ എൽ.ഡി.എഫും 37 സീറ്റുകളിൽ എൽ.ഡി.എഫും മുന്നിലാണ്.
ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് മുന്നിൽ നിൽക്കുന്നു. യു.ഡി.എഫ് -60 ഇടങ്ങളിൽ മുന്നിൽ നിൽക്കുമ്പോൾ എൽ.ഡി.എഫ് -88 ഇടങ്ങളിമാണ് മുന്നിൽ, അതേസമയം എൻ.ഡി.എ രണ്ട് സീറ്റിലും മുന്നിൽ നിൽക്കുന്നു. ജില്ല പഞ്ചായത്തിലും എൽഡിഎഫിന്റെ മുന്നേറ്റമാണ് ദൃശ്യമായിരിക്കുന്നത്: എൽ.ഡി.എഫ് -11 ഇടത്തു ലീഡ് ചെയ്യുമ്പോൾ യു.ഡി.എഫ് -3 ഇടങ്ങളിലും വിജയിക്കുന്നു.
കൊച്ചി കോർപറേഷനിൽ യു.ഡി.എഫ് മേയർ സ്ഥാനാർത്ഥി തോറ്റു. ഐലൻഡ് നോർത്ത് വാർഡിൽ എൻ. വേണുഗോപാലാണ് തോറ്റത്. എൻ.ഡി.എക്കാണ് ഇവിടെ ജയം. ബിജെപി സ്ഥാനാർത്ഥി ഒരു വോട്ടിനാണ് ജയിച്ചത്. പാലായിൽ ഫലമറിഞ്ഞ ഒമ്പതിൽ ഏഴ് സീറ്റിലും എൽ.ഡി.എഫ് വിജയിച്ചു. മൂന്നിടത്ത് കേരള കോൺഗ്രസ് എമ്മിനാണ് ജയം. എറണാകുളം കിഴക്കമ്പലത്ത് മൂന്ന് വാർഡുകളിൽ ട്വന്റി-20 ജയിച്ചു. തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫും എൻ.ഡി.എയുമാണ് നേർക്കുനേർ പോരാട്ടം. എൽ.ഡി.എഫ് -16, എൻ.ഡി.എ -14. യു.ഡി.എഫ് നാല് സീറ്റുകളിൽ മാത്രമാണ് മുമ്പിലുള്ളത്.
മലപ്പുറത്തും കോഴിക്കോട്ടും വെൽഫെയർ സഖ്യം നേട്ടം കൊയ്തു. അതേസമയം, നഗരങ്ങളിലും ഗ്രാമങ്ങളിലും ആദ്യമുണ്ടാക്കിയ നേട്ടം യുഡിഎഫിന് നഷ്ടമായി. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയും സ്ഥാനം ഉറപ്പിക്കുന്നുണ്ട്. പാലക്കാട്, ഷൊർണൂർ, ചെങ്ങന്നൂർ നഗരസഭകളിൽ ബിജെപിക്കാണ് ലീഡ്. കണ്ണൂർ കോർപ്പറേഷനിൽ അവർ അക്കൗണ്ട് തുറന്നു.
അതിനിടെ, തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ ബിജെപിയും എൽഡിഎഫും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇരു മുന്നണികളും തമ്മിലുള്ള ലീഡ് നില മാറി മറിഞ്ഞപ്പോൾ ഒരു ഘട്ടത്തിൽ ബിജെപി സഖ്യം 1 സീറ്റിനു മുന്നിലെത്തി. പിന്നീട് എൽഡിഎഫ് ഭൂരിപക്ഷം ഉയർത്തി. യുഡിഎഫിനു കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. എൽഡിഎഫിനു 43 സീറ്റുകളാണ് കഴിഞ്ഞ തവണ ലഭിച്ചത്. എൻഡിഎയ്ക്കു 35ഉം കോൺഗ്രസിനു 21 സീറ്റും ലഭിച്ചു. ആകെ നൂറ് സീറ്റുള്ള കോർപറേഷനിൽ കേവല ഭൂരിപക്ഷത്തിനു 51 സീറ്റുകൾ വേണം. ഒഞ്ചിയത്ത് ആർഎംപി തോറ്റു.
പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. കോർപറേഷനുകളിലും മുൻസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. കൊല്ലം കോർപ്പറേഷനിൽ എൽഡിഫ് യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്.
മറുനാടന് മലയാളി ബ്യൂറോ