- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ ആദ്യം നടത്തുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ; ഫലപ്രഖ്യാപനം നവംബർ 15നകം; ഒക്‌ടോബർ 5നകം സമയക്രമം പ്രഖ്യാപിക്കുമെന്നും കമ്മീഷൻ; പ്രാദേശിക തലത്തിൽ കൂട്ടുകെട്ടുകൾക്കായി രാഷ്ട്രീയ കക്ഷികൾ നെട്ടോട്ടത്തിൽ
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നവംബർ ആദ്യം നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. വോട്ടെണ്ണൽ നവംബർ പതിനഞ്ചിനകം പൂർത്തിയാക്കും. ഒക്‌ടോബർ അഞ്ചിനകം തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കും. ഒക്‌ടോബർ പത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നവംബർ ആദ്യം നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. വോട്ടെണ്ണൽ നവംബർ പതിനഞ്ചിനകം പൂർത്തിയാക്കും.
ഒക്‌ടോബർ അഞ്ചിനകം തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കും. ഒക്‌ടോബർ പത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.
കമ്മിഷനും സർക്കാരുമായുള്ള ചർച്ചയിൽ നേരത്തേ ധാരണ ആയിരുന്നത് നവംബർ 15നകം വോട്ടെടുപ്പു നടത്താനാണ്. 17നു ശബരിമല സീസൺ തുടങ്ങുന്ന സാഹചര്യം കൂടി പരിഗണിച്ചായിരുന്നു ഇത്. അതിനനുസരിച്ചു ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ പുനർവിഭജന നടപടികൾ ക്രമീകരിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് നവംബർ ആദ്യം നടക്കുമെന്ന് ഉറപ്പായതോടെ രാഷ്ട്രീയ കക്ഷികൾ ചൂടുപിടിച്ച ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. പ്രാദേശിക തലത്തിൽ വിവിധ പാർട്ടികളുമായി യോജിച്ചു പ്രവർത്തിക്കുന്നതിന് മുൻനിര കക്ഷികളൊക്കെ ഇതിനകം ധാരണയിൽ ആയിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. പ്രാദേശിക തലത്തിലാകും സ്ഥാനാർത്ഥികളെ നിർണയിക്കുകയെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പ്രസ്താവന ഇതാണു സൂചിപ്പിക്കുന്നതെന്നും രാഷ്ട്രീയ ലോകം വിലയിരുത്തുന്നു.
തദ്ദേശതെരഞ്ഞെടുപ്പിൽ ആർഎംപിയുമായി സഹകരിക്കുന്നതിന് കെപിസിസി നേതൃത്വം പച്ചക്കൊടി കാട്ടിയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബു നേരത്തെ വെളിപ്പെടുത്തിയിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിച്ചതടക്കമുള്ള മുൻ തെരഞ്ഞെടുപ്പുകളിൽ ആർഎംപിയുടെ സഹായമുണ്ടായിട്ടുണ്ടെന്നും കെ സി അബു പറഞ്ഞു. അതേസമയം, കോൺഗ്രസുമായി ധാരണക്കില്ലെന്നാണ് നേരത്തെ ആർഎംപി നേതാക്കൾ പ്രതികരിച്ചത്.
ആർഎംപിയുമായുള്ള സഹകരണത്തിലൂടെ വടകര മണ്ഡലമാണ് പ്രധാനമായും കോൺഗ്രസ് നോട്ടമിടുന്നത്. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഒഞ്ചിയം പഞ്ചായത്തിൽ ഇല്ലാതിരുന്നിട്ടും ആർഎംപി ഭരണത്തിലെത്തിയതിന് സഹായകമായത് കോൺഗ്രസ് നിലപാടായിരുന്നു. കോൺഗ്രസുമായി ഇതുവരെയും ധാരണയുണ്ടായിട്ടില്ലെന്നും, തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്നും ആർ എം പി നേതാവ് കെ കെ രമ പ്രതികരിച്ചു.
അതിനിടെ, പ്രാദേശികതലത്തിലെ ധാരണ എന്നതിലൂടെ കോൺഗ്രസ് അർഥമാക്കുന്നത് ബിജെപിയുമായുള്ള കൂട്ടുകെട്ടാണെന്ന് സിപിഐ(എം) നേതാക്കൾ ആരോപിച്ചു. സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രസ്താവനകളിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു.
മുന്നണിക്ക് പുറത്ത് നീക്കുപോക്കുണ്ടാക്കുമെന്ന യുഡിഎഫ് കൺവീനറുടെ പ്രഖ്യാപനം ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുന്നണിക്ക് പുറത്തുള്ള സംഘടനകളുമായി നീക്കുപോക്കുണ്ടാക്കുമെന്നു നേരത്തെ യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ പറഞ്ഞിരുന്നു. ഇത് കേരളത്തിൽ ഒരു കാലത്ത് കോൺഗ്രസ് നേതൃത്വം നൽകി പരീക്ഷിച്ച ബിജെപി സഖ്യം ആവർത്തിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്നു കോടിയേരി കുറ്റപ്പെടുത്തി. ഇതിനുള്ള പശ്ചാത്തലം ഒരുക്കാനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറേ കാലമായി സംസ്ഥാനത്ത് ബിജെപിയും കോൺഗ്രസും നടത്തിക്കൊണ്ടിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.