- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: പൊതു തിരഞ്ഞെടുപ്പിൽ സമ്മതിദായകർക്കുള്ള തിരിച്ചറിയൽ രേഖകളുടെ ഉത്തരവ് പുറപ്പെടുവിച്ചു. നവംബർ രണ്ട്, അഞ്ച് തീയതികളിൽ നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പിൽ പോളിങ് സ്റ്റേഷനിലേക്ക് ഓരോ സമ്മതിദായകരും പ്രവേശിക്കുമ്പോഴും പ്രിസൈഡിങ് ഓഫീസറുടേയോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള പോളിങ് ഓഫീസറുടേ
തിരുവനന്തപുരം: പൊതു തിരഞ്ഞെടുപ്പിൽ സമ്മതിദായകർക്കുള്ള തിരിച്ചറിയൽ രേഖകളുടെ ഉത്തരവ് പുറപ്പെടുവിച്ചു. നവംബർ രണ്ട്, അഞ്ച് തീയതികളിൽ നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പിൽ പോളിങ് സ്റ്റേഷനിലേക്ക് ഓരോ സമ്മതിദായകരും പ്രവേശിക്കുമ്പോഴും പ്രിസൈഡിങ് ഓഫീസറുടേയോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള പോളിങ് ഓഫീസറുടേയോ മുമ്പാകെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എൽ.സി ബുക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പ് വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു.