- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരെയും മനംമയക്കും; ക്ഷിപ്രനേരം കൊണ്ട് ഒഴുക്ക് വർധിച്ച് പേടിപ്പെടുത്തും; ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് വലിയ ചുഴികളും; ഫോട്ടോഷൂട്ടിനിടെ നവവരന്റെ ജീവനെടുത്ത ജാനകിക്കാട് പുഴയെക്കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ
കോഴിക്കോട്: അതിമനോഹര സൗന്ദര്യം കൊണ്ട് കാഴ്ച്ചക്കാരെ ആകർഷിക്കുന്ന പുഴയാണ് നാട്ടുകാരുടെ ജാനകിക്കാട് പുഴ.പെട്ടെന്ന് ഒഴുക്ക് വർധിക്കുന്ന സ്വഭാവമാണ് പുഴയ്ക്കെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു നോട്ടത്തിൽ പുഴയുടെ ഒഴുക്ക് നമുക്ക് മനസിലാകില്ല. ഇറങ്ങിക്കഴിഞ്ഞാൽ മാത്രമാണ് പുഴയുടെ യഥാർത്ഥ മട്ടുംഭാവവും മനസിലാവുക. അതുകൊണ്ടാണ് അപ്രതീക്ഷിതമായി അപകടം ഉണ്ടായതും. മുമ്പും ആളുകൾ ഇവിടെ പുഴയിൽ മുങ്ങി മരിച്ച സംഭവങ്ങൽ ഉണ്ടായിട്ടുണ്ട്.
വളരെ പെട്ടെന്ന് വേലിയേറ്റം ഉണ്ടാകുന്ന പുഴയാണ് ജാനകിക്കാട് പുഴയെന്നും നാട്ടുകാർ പറയുന്നു. മാത്രമല്ല പുഴയിൽ ഇറങ്ങുന്നവരെ കാത്ത് വലിയ ചുഴികളും പുഴയിലുണ്ട്.ഇതും അപകട സാധ്യതയുടെ വ്യാപ്തി വർധിപ്പിക്കുന്നുണ്ട്.പ്രദേശത്തിന്റെ സൗന്ദര്യം കണക്കിലെടുത്ത് വിവാഹ ഫോട്ടോ ഷൂട്ടിനും വിനോദസഞ്ചാരത്തിനുമൊക്കെയായി നിരവധി പേരാണ് ഇവിടെ എത്തുന്നത്.പുഴയെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തവർ പുഴയിൽ ഇറങ്ങുന്നതും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്.
ഇക്കോ ടൂറിസം മേഖലയിലാണ് ജാനകിപ്പുഴ. ഇവിടെ വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും ജലപ്രവാഹം പതിവാണ്. വളരെ പെട്ടെന്ന് ജലനിരപ്പുയരുകയും താഴുകയും ചെയ്യും. ചില നേരങ്ങളിൽ പുഴ മുറിച്ചു കടക്കാനാവും. അതേ സമയത്തു തന്നെ പെട്ടെന്നു വെള്ളപ്പൊക്കവും ഉണ്ടാകും. അതുകൊണ്ടു തന്നെ ചതിയൻ പുഴയെന്നാണ് ജാനികക്കാട് പുഴയെ അറിയപ്പെടുന്നത്. അടിയിൽ ഉരുളൻ കല്ലുകളാണ്. അതിനിടയിൽ വലിയ ചുഴികളുമുണ്ട്. കല്ലിൽ കയറി നിൽക്കുമ്പോൾ കാൽ വഴുതി ചുഴിയിൽ വീണ് പണ്ടും അപകടങ്ങളുണ്ടായിട്ടുണ്ട്.
എന്നാൽ ടൂറിസ്റ്റ് പ്രദേശമായ ഇവിടെ പ്രത്യേകിച്ച് മുന്നറിയിപ്പ് ബോർഡുകളോ അപായ സൂചനകളോ ഒന്നും തന്നെ ഇല്ലെന്ന് നേരത്തെ പരാതി ഉയർന്നിട്ടുണ്ട്.സമാനരീതിയിൽ പുഴയുടെ അടുത്തേക്ക് ഫോട്ടോ എടുക്കുന്നതിന് എത്തിയപ്പോഴാണ് റജിൽ കാൽ വഴുതി പുഴയിൽ വീണത്.ഭാര്യയും അപകടത്തിൽ പെട്ടിരുന്നെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ഇവരെ രക്ഷിച്ചു.എന്നാൽ റജിലിന്റെ ജീവൻ രക്ഷിക്കാനായില്ല.ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുഴയിൽ നല്ല ഒഴുക്കുണ്ടായിരുന്നു. അതിനാൽ റെജിലിനെ രക്ഷിക്കാൻ സാധിച്ചില്ല.
അതേസമയം കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. പതിനൊന്ന് മണിയോടെ ബന്ധുകൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. മരിച്ച റെജിലിന്റെ ഭാര്യ കനക ഇപ്പോൾ കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലാണ്. ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ട്.
മാർച്ച് 14-ാം തീയതിയായിരുന്നു രജിലാലിന്റെ വിവാഹം.കഴിഞ്ഞ ദിവസം ഇവർ ഈ പുഴക്കരയിൽ ഫോട്ടോഷൂട്ട് നടത്തിയുരന്നു. പ്രകൃതി രമണീയമായ സ്ഥലത്ത് ബന്ധുക്കളുമായി ഇവർ വീണ്ടും എത്തിയതായിരുന്നു. ബന്ധുക്കളോടൊപ്പമാണ് ഇവർ സ്ഥലത്തെത്തിയതെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.
മറുനാടന് മലയാളി ബ്യൂറോ