- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതിയുടെ മുഖത്തടിച്ച് കടന്ന അക്രമി ആര്? രാംകുമാറിനെ ഫേസ്ബുക്കിൽ പരിചയപ്പെടുത്തിയ സൂര്യപ്രകാശ് എവിടെ? പ്രതിയെ പൊലീസ് തേടുമ്പോൾ റൂംമേറ്റ് മിണ്ടാതിരുന്നതെന്തുകൊണ്ട്? ചെന്നൈയിലെ ടെക്കിയുടെ കൊലപാതകത്തിൽ സംശയങ്ങൾ തീരാതെ നാട്ടുകാർ
ചെന്നൈ: നാടിനെ നടുക്കിയ ഇൻഫോസിസ് ജീവനക്കാരി സ്വാതിയുടെ കൊലപാതകത്തിൽ പ്രതിയെ അറസ്റ്റുചെയ്‌തെങ്കിലും കൊലപാതകത്തിന് കാരണമായി പൊലീസ് പറയുന്ന കഥകൾ തൊണ്ടതൊടാതെ വിഴുങ്ങാനാവില്ലെന്ന് നാട്ടുകാർ. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിൽ കൊലയാളി പി രാംകുമാർ എന്ന ചെങ്കോട്ട സ്വദേശിയെ പൊലീസ് പിടികൂടുന്നത്. പക്ഷേ കേസിൽ പലകാര്യങ്ങൾക്കും ഇനിയും വ്യക്തതയില്ലെന്ന് ചെന്നൈയിലെ മാദ്ധ്യമങ്ങളും റിപ്പോർട്ടുചെയ്യുന്നു. സ്വാതി കൊല്ലപ്പെടുന്നത് ജൂൺ 24ന് നുങ്കമ്പാക്കം റെയിൽവെ സ്റ്റേഷനിൽ നിരവധി പേർ നോക്കിനിൽക്കെയാണ്. ഇക്കൂട്ടത്തിൽ സ്വാതിയെപ്പോലെ സ്ഥിരമായി ജോലിക്കും ആ സമയത്ത് ട്രെയിനിൽ പോകുന്നവർ പലരും ഉണ്ടായിരുന്നു. സംഭവദിവസം സ്വാതി നിന്നിരുന്നതിന് ഏതാണ്ട് അമ്പതടി അകലെ നിന്നിരുന്ന കോളേജ് പ്രൊഫസർ തമിഴ് സെൽവൻ അക്രമിയെ വ്യക്തമായി കണ്ടിരുന്നു. കൊലപാതകം നടക്കുന്നതിന് പത്തുനാൾ മുമ്പ് ഒരാൾ സ്വാതിയെ ചെകിട്ടത്തടിച്ച് കടന്നുകളഞ്ഞിരുന്നു. രണ്ടു സംഭവങ്ങൾക്കും ദൃക്‌സാക്ഷിയായിരുന്ന തമിഴ് സെൽവൻ സ്വാതിയെ തല്ലിയ ആളല്ല കൊലപാതകിയെന്ന് ഉറപ്പ
ചെന്നൈ: നാടിനെ നടുക്കിയ ഇൻഫോസിസ് ജീവനക്കാരി സ്വാതിയുടെ കൊലപാതകത്തിൽ പ്രതിയെ അറസ്റ്റുചെയ്‌തെങ്കിലും കൊലപാതകത്തിന് കാരണമായി പൊലീസ് പറയുന്ന കഥകൾ തൊണ്ടതൊടാതെ വിഴുങ്ങാനാവില്ലെന്ന് നാട്ടുകാർ. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിൽ കൊലയാളി പി രാംകുമാർ എന്ന ചെങ്കോട്ട സ്വദേശിയെ പൊലീസ് പിടികൂടുന്നത്. പക്ഷേ കേസിൽ പലകാര്യങ്ങൾക്കും ഇനിയും വ്യക്തതയില്ലെന്ന് ചെന്നൈയിലെ മാദ്ധ്യമങ്ങളും റിപ്പോർട്ടുചെയ്യുന്നു.
സ്വാതി കൊല്ലപ്പെടുന്നത് ജൂൺ 24ന് നുങ്കമ്പാക്കം റെയിൽവെ സ്റ്റേഷനിൽ നിരവധി പേർ നോക്കിനിൽക്കെയാണ്. ഇക്കൂട്ടത്തിൽ സ്വാതിയെപ്പോലെ സ്ഥിരമായി ജോലിക്കും ആ സമയത്ത് ട്രെയിനിൽ പോകുന്നവർ പലരും ഉണ്ടായിരുന്നു. സംഭവദിവസം സ്വാതി നിന്നിരുന്നതിന് ഏതാണ്ട് അമ്പതടി അകലെ നിന്നിരുന്ന കോളേജ് പ്രൊഫസർ തമിഴ് സെൽവൻ അക്രമിയെ വ്യക്തമായി കണ്ടിരുന്നു. കൊലപാതകം നടക്കുന്നതിന് പത്തുനാൾ മുമ്പ് ഒരാൾ സ്വാതിയെ ചെകിട്ടത്തടിച്ച് കടന്നുകളഞ്ഞിരുന്നു.
രണ്ടു സംഭവങ്ങൾക്കും ദൃക്‌സാക്ഷിയായിരുന്ന തമിഴ് സെൽവൻ സ്വാതിയെ തല്ലിയ ആളല്ല കൊലപാതകിയെന്ന് ഉറപ്പിച്ചു പറയുന്നു. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും ഇതിനായി ആസൂത്രണം നടന്നിട്ടുണ്ടെന്നുമാണ് ജനസംസാരം. അതേസമയം പൊലീസ് കമ്മിഷണർ ടി കെ രാജേന്ദ്രൻ കൊലയാളി രാംകുമാർ മാത്രമാണെന്നാണ് കഴിഞ്ഞദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞത്. സ്വാതിയെ മർദ്ദിച്ചത് ആരെന്ന ചോദ്യത്തിന് കമ്മിഷണർക്ക് ഉത്തരമുണ്ടായില്ല.
നടേശൻ എന്നൊരു സെക്യൂരിറ്റി ഗാർഡിനെ ചുറ്റിപ്പറ്റിയാണ് അടുത്ത സംശയം. രാംകുമാർ താമസിച്ചിരുന്ന ചൂളൈമേടിലെ സൗരാഷ്ട്രനഗർ എട്ടാം തെരുവിലെ എഎസ് മാൻഷൻ എന്ന ലോഡ്ജിലെ 404ാം നമ്പർ മുറിയിൽ സഹമുറിയനായിരുന്നു നടേശൻ.
ഇപ്പോൾ നടേശനെ കാണാനില്ല. ഇക്കാര്യം ചോദിച്ചപ്പോൾ ഇയാൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും പ്രധാന സാക്ഷിയാണെന്നുമാണ് ഇപ്പോൾ പൊലീസ് പറയുന്നത്. സ്വാതി കൊല്ലപ്പെട്ടയുടൻ ഇയാളുടെ ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ ഫുട്ടേജ് പൊലീസ് പുറത്തുവിടുകയും ഇയാളുടെ ചിത്രം എല്ലാ തെരുവുകളിലും ഒട്ടിക്കുകയും എല്ലാ വീടുകളിലും കയറി അന്വേഷിക്കുകയും ചെയ്തപ്പോൾ പ്രതിയെപ്പറ്റി വ്യക്തമായി അറിയാവുന്ന നടേശൻ ഇക്കാര്യം മിണ്ടാതിരുന്നതെന്തുകൊണ്ടെന്ന സംശയമാണ് ഉയരുന്നത്. വെള്ളിയാഴ്ച പ്രതി ചെങ്കോട്ടയിൽ പിടിയിലായതിനു പിന്നാലെ മാൻഷൻ ലോഡ്ജ് പൊലീസ് സീൽ ചെയ്യുകയും ചെയ്തു.
സൂര്യപ്രകാശ് എന്നൊരാളെ ചുറ്റിപ്പറ്റിയാണ് മറ്റു സംശയങ്ങൾ. പൊലീസിനെ കണ്ടയുടൻ കഴുത്തറുത്ത് ആത്മഹത്യക്കു ശ്രമിച്ച പ്രതി രാംകുമാർ ഞായറാഴ്ചയാണ് പൊലീസിന് മൊഴി നൽകിയത്. ഇയാൾ ചികിത്സയിലിരുന്ന പാളയംകോട്ടൈയിലെ തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കും പൊലീസിനും മുന്നിലാണ് ഇയാൾ കാര്യങ്ങൾ തുറന്നുപറഞ്ഞത്. സ്വാതിയുമായി മൂന്നുമാസം മുമ്പ് ഫേസ്‌ബുക്ക് സുഹൃത്തുക്കളായെന്നും പരസ്പരം പോസ്റ്റുകൾക്ക് ലൈക്കും കമന്റും നൽകിയിരുന്നെന്നുമാണ് ഇയാൾ പറഞ്ഞത്. ഈ സൗഹൃദം പ്രേമമാണെന്ന് തെറ്റിദ്ധരിച്ച് രാംകുമാർ ചെന്നൈയിലെത്തി സ്വാതിയെ കണ്ടെങ്കിലും രാംകുമാറിന്റെ മനസ്സിലിരിപ്പറിഞ്ഞ് ഞെട്ടിപ്പോയ സ്വാതി ഇയാളെ പ്രേമിക്കുന്നില്ലെന്ന് വെട്ടിത്തുറന്നു പറഞ്ഞു.
ഇക്കാര്യം പറഞ്ഞ് പിന്നാലെ നടന്നെങ്കിലും രാംകുമാറിനെ കറുത്തവനെന്നെല്ലാം പറഞ്ഞ് ആക്ഷേപിച്ചു. ഇതോടെയാണ് സ്വാതിയോട് വൈരമുണ്ടാകുന്നതും കൊലചെയ്യാൻ തീരുമാനിക്കുന്നതും. അവസാനമായി ഒരിക്കൽക്കൂടി സ്‌റ്റേഷനിലെത്തി പ്രേമാഭ്യർത്ഥന നടത്തിയെങ്കിലും അപ്പോഴും സ്വാതി എതിർത്തതോടെ കയ്യിൽ കരുതിയ കത്തികൊണ്ട് അവരെ കുത്തിവീഴ്‌ത്തുകയായിരുന്നുവെന്നാണ് രാംകുമാറിന്റെ മൊഴിയെന്നാണ് ആദ്യം പൊലീസ് അറിയിച്ചത്. ഇതിൽ ഒളിച്ചുവയ്ക്കപ്പെട്ട മറ്റൊരു കാര്യമുണ്ടായിരുന്നു.
സ്വാതിയെ ഫേസ്‌ബുക്ക് സുഹൃത്താക്കുന്നത് സൂര്യപ്രകാശ് എന്നൊരു സുഹൃത്ത് പരിചയപ്പെടുത്തിയപ്പോഴാണെന്ന് രാംകുമാർ പറഞ്ഞിരുന്നു. രാംകുമാറിനു വേണ്ടി സ്വാതിയെ ഇയാൾ സന്ദർശിച്ചിരുന്നതായും പറയുന്നു. ഇപ്പോൾ രാംകുമാറിന്റെ ഫേസ്‌ബുക്ക് ഫ്രണ്ട്‌സ് ലിസ്റ്റിൽ സൂര്യപ്രകാശ് എന്നൊരാളില്ല. സ്വാതിയും രാംകുമാറും തമ്മിലുള്ള ബന്ധം അറിയാവുന്ന സൂര്യപ്രകാശ് എന്തുകൊണ്ട സ്വാതി കൊല്ലപ്പെട്ടപ്പോൾ പൊലീസിനെ സമീപിച്ചില്ലെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇത്തരം വിവരങ്ങളെല്ലാം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും എല്ലാ കോണുകളും പരിശോധിക്കുമെന്നും ആണ് പൊലീസ് ഇപ്പോൾ പറയുന്നത്.
അതേസമയം, ഫെയ്‌സ് ബുക്ക് സൗഹൃദം മാത്രമാണ് സ്വാതിയുടെ കൊലപാതകത്തിന് കാരണമെന്ന് വീട്ടുകാരും വിശ്വസിക്കുന്നില്ല. രാംകുമാർ ശല്യപ്പെടുത്തുന്ന വിവരം സ്വാതി വീട്ടുകാരെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് സ്വാതിയുടെ അച്ഛനാണ് പിന്നീട് അവരെ റെയിൽവെ സ്റ്റേഷനിൽ കൊണ്ടുവിട്ടിരുന്നത്. എന്നിട്ടും തക്കംപാർത്തിരുന്ന അക്രമി സ്വാതിയുടെ അച്ഛൻ സ്റ്റേഷനിൽനിന്ന് മടങ്ങിയതിനു പിന്നാലെ എത്തി അവരെ കുത്തിവീഴ്‌ത്തുകയായിരുന്നു. പ്രതി പിടിയിലായതിനുശേഷം സ്വാതിയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് വീട്ടുകാർതന്നെ മരവിപ്പിച്ചു. അതിലെ ചിത്രങ്ങളും മറ്റും ദുരുപയോഗം ചെയ്യപ്പെടുന്നതായി കണ്ടതോടെയായിരുന്നു ഇത്.