- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ ഇല്ല; നിലവിലെ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ തിരുമാനം; ടിപിആർ 24 ൽ കൂടുതലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണിനു സമാന നിയന്ത്രണങ്ങൾ; ടിപിആർ 16ൽ താഴെയുള്ള ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി; പരമാവധി 15 പേർക്ക് പ്രവേശനം
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനു സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇപ്പോഴത്തെ രീതിയിൽ ഒരാഴ്ച കൂടി തുടരാൻ തീരുമാനം. ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം ഈ ഘട്ടത്തിൽ കൂടുതൽ ഇളവുകൾ നൽകേണ്ടതില്ലെന്നു തീരുമാനിച്ചു. അതേസമയം രോഗസ്ഥിരീകരണ നിരക്ക് 24ൽ കൂടുതലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണിനു സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിനു വേഗം പോരെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടർന്നാൽ സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടുമെന്നാണ് യോഗം വിലയിരുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനാണ് സർക്കാർ തീരുമാനം. എട്ട് ശതമാനത്തിൽ താഴെയുള്ള എ വിഭാഗത്തിൽ കൂടുതൽ ഇളവുകൾ നൽകും. 8 മുതൽ 16 ശതമാനം വരെ ഭാഗിക ലോക്ക് ഡൗണും 16 മുതൽ 24 ശതമാനം വരെ സമ്പൂർണ ലോക്ക് ഡൗണും 24 ശതമാനത്തിന് മുകളിൽ ട്രിപ്പിൾ ലോക്ക് ഡൗണും ഏർപ്പെടുത്താനാണ് തീരുമാനം.
ടിപിആർ 16ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിലെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതിയുള്ളത്.
നിലവിൽ 30 ശതമാനത്തിൽ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണുള്ളത്. ഈയാഴ്ച ഇത് 24 ശതമാനത്തിനു മുകളിൽ ടിപിആർ ഉള്ള പ്രദേശങ്ങൾക്കു കൂടി ബാധകമാക്കാൻ തീരുമാനമായെന്നു സൂചനയുണ്ട്. ഇതനുസരിച്ച് കൂടുതൽ മേഖലകൾ കടുത്ത നിയന്ത്രണത്തിനു കീഴിൽ വരും.
ടിപിആർ എട്ടു ശതമാനം വരെ എ വിഭാഗവും എട്ടു മുതൽ 16 വരെ ബി വിഭാഗവും 16 മുതൽ 24 വരെ സി വിഭാഗവും ആയി ആയിരിക്കും ഈയാഴ്ച നിയന്ത്രണങ്ങൾ. ഈയാഴ്ച ഏതൊക്കെ പ്രദേശങ്ങളിൽ എങ്ങനെയായിരിക്കും നിയന്ത്രണങ്ങളെന്ന പട്ടിക ഇന്നു പുറത്തുവിടും. ഇന്നത്തെ ടിപിആർ അനുസരിച്ചായിരിക്കും മേഖലകൾ തരംതിരിക്കുക.അടുത്ത ബുധനാഴ്ചയാണ് വീണ്ടും അവലോകന യോഗം നടക്കുക.
മറുനാടന് മലയാളി ബ്യൂറോ