- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ ലോക്ഡൗൺ തുടങ്ങാൻ മണിക്കൂറുകൾ ബാക്കി; അവശ്യസാധനങ്ങൾ വാങ്ങാൻ നാട്ടുകാരുടെ നെട്ടോട്ടം; നഗരങ്ങളിൽ വൻഗതാഗത കുരുക്ക്; നാടുപിടിക്കാൻ തിരക്ക് കൂട്ടി ഇതരസംസ്ഥാന തൊഴിലാളികൾ; 12000 ബസുകൾ നിരത്തിലിറക്കി സർക്കാരും
മംഗളൂരു: തിങ്കളാഴ്ച വാരാന്ത്യ കർഫ്യൂ അവസാനിച്ചതിനുശേഷം, ലോക്കഡൗണിലേക്ക് നീങ്ങാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ, കർണാടകയിലെ തെരുവുകൾ കിഴടക്കി ജനം. ബംഗളൂരു ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ വാഹന ഗതാഗതത്തിൽ വീർപ്പുമുട്ടുകയാണ്. ആളുകൾ മാർക്കറ്റുകൾക്കും ഷോപ്പുകൾക്കും മുമ്പിൽ നിര നിന്ന് അവശ്യസാധങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.
മംഗളൂരുവിലെ നിരവധി കച്ചവട സ്ഥാപനങ്ങൾ ഇതിനകം അടച്ചിട്ടുണ്ടെങ്കിലും വാഹന ഗതാഗതവും ജനങ്ങളുടെ തിരക്കും ഗണ്യമായി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇലക്ട്രിക്കൽ, ടെക്‌സ്‌റ്റൈൽ ഷോപ്പുകൾ, സൈബർ സെന്ററുകൾ എന്നിവ പലതും തിരക്ക് കാരണം ഷട്ടർ പകുതി അടച്ചാണ് കച്ചവടം തുടരുന്നത്.
ഇതിനിടയിൽ ഉഡുപ്പിയിൽ പൊലീസും മുനിസിപ്പൽ ഉദ്യോഗസ്ഥരും പാദരക്ഷകൾ, തുണിത്തരങ്ങൾ, സ്വർണ്ണ ആഭരണങ്ങൾ, മൊബൈൽ റീചാർജ്, ഫാൻസി സ്റ്റോറുകൾ തുടങ്ങിയ കടകൾ ഉടനെ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മൊത്ത -ചില്ലറ പലചരക്ക് കടകൾ മാത്രമാണ് ഇവിടെ അനുവദിക്കുന്നത്.
പാഴ്‌സലുകൾ എത്തിക്കാൻ ഹോട്ടലുകൾക്ക് അനുമതിയുണ്ടെങ്കിലും ഗതാഗത കുരുക്ക് തരണം ചെയ്ത് ഡെലവറി അസാധ്യം എന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. അതുകൊണ്ട് തന്നെ മിക്ക ഹോട്ടലുകൾ കച്ചവടം അവസാനിപ്പിച്ചു. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ 12000 ബസുകളാണ് ഇന്ന് കർണാടകയിൽ ഒരുക്കിയിരിക്കുന്നത്. മിക്ക തൊഴിലാളികളും ഇന്ന് നഗരങ്ങൾ ഒഴിയുമെന്നാണ് സർക്കാർ കരുതുന്നത്.
കനത്ത തിരക്കാണ് മദ്യ ഷോപ്പുകളിലും ഉണ്ടായിരിക്കുന്നത. ഓരോരുത്തരും 10 ,15 ലീറ്റർ മദ്യമാണ് കടകളിൽ ചെന്ന് ആവശ്യപ്പെടുന്നത് . 14 ദിവസത്തെ കരുതൽ ഇവിടെയും ഉണ്ടന്നെന്നാണ് മംഗലുരുവിലെ വൈൻ ഷോപ് ഉടമ നാഗഷെട്ടി പറയുന്നത്.ഇന്ന് രാത്രി 9 മണിയോടെയാണ് കർണാടകയിൽ ലോക്ക് ഡൗൺ ആരംഭിക്കുന്നത് .