- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് വിനോദ സഞ്ചാരം; ആഘോഷിക്കാനിറങ്ങിയ യുവാക്കൾക്കെതിരെ കേസ്; 18 ബൈക്കുകൾ പൊലീസ് പിടികൂടി
കോഴിക്കോട്: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. സ്ഥലത്ത് നിന്നും 18 ബൈക്കുകൾ താമരശ്ശേരി പൊലീസ് പിടികൂടി.
പൊലീസ് എത്തിയതറിഞ്ഞ് കടന്നുകളഞ്ഞവരുടെ വാഹനങ്ങളാണ് സ്റ്റേഷനിൽ എത്തിച്ചത്. ബൈക്ക് ഉടമകൾക്കെതിരെ ലോക് ഡൗൺ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കൽ, മാസ്ക് ധരിക്കാതിരിക്കൽ, കൂടാതെ വാഹനത്തിന്റെ രേഖകൾ പരിശോധിച്ച് മറ്റു വകുപ്പുകളും ചേർത്ത് കേസെടുത്തു.
പ്രദേശത്ത് പതിവായി കൂട്ടംകൂടി യുവാക്കൾ എത്തിച്ചേരാറുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. കൊയിലാണ്ടി, കൊടുവള്ളി, പന്നൂർ, കട്ടിപ്പാറ, ഇയ്യാട്, അമ്പായത്തോട് തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് കൂടുതൽ ആളുകൾ ഇവിടേക്ക് എത്തുന്നത്.
താമരശ്ശേരി എസ്ഐമാരായ ശ്രീജേഷ്, വി കെ സുരേഷ്, അജിത്, സിപിഒമാരായ രതീഷ്, പ്രസാദ്, ഷൈജൽ, എംഎസ്പിയിലെ അതുൽ സി കെ അജ്മൽ എന്നിവർ ചേർന്നാണ് പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ