- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്നാട് ലോക്ക്ഡൗൺ ഓഗസ്റ്റ് 9വരെ നീട്ടി; മദ്യഷോപ്പുകൾ. ബാർ, ഹോട്ടൽ ക്ലബ്ബുകൾ എന്നിവയ്ക്ക് അനുമതിയില്ല
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ഓഗസ്റ്റ് 9 വരെ നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സർക്കാർ ഉത്തരവ് പ്രകാരം മദ്യഷോപ്പുകൾ. ബാർ, ഹോട്ടൽ ക്ലബ്ബുകൾ എന്നിവ അടഞ്ഞുകിടക്കും. നേരത്തെ സംസ്ഥാനത്ത് ജൂലായ് 31 വരെ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു.
ഷോപ്പുകൾ 9 മണിവരെ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. നേരത്തെ ഇത് എട്ടുമണിവരെയായിരുന്നു. ഹോട്ടലുകൾ, ടീ സ്റ്റാളുകൾ, ബേക്കറികൾ, തട്ടുകടകകൾ എന്നിവ പകുതി പേരെ പ്രവേശിപ്പിച്ച് രാത്രി 9 വരെ പ്രവർത്തിക്കാമെന്നും ഉത്തരവിൽ പറയുന്നു. വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കുമാണ് പങ്കെടുക്കാൻ അനുമതി. ഐടിഐ, ഇൻഡസ്ട്രിയൽ സ്‌കൂൾ, ടൈപ്പ് റൈറ്റിങ് കേന്ദ്രങ്ങൾ എന്നിവയ്ക്ക് 50 പേരെ പങ്കെടുപ്പിച്ച് കൊണ്ട് ഇടവേളകളോടെ പ്രവർത്തിക്കാം
Next Story