- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗൺ: വാടക ഇളവ് നൽകും; തീരുമാനമെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും വികസന അഥോറിറ്റികൾക്കും അനുമതി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെയും വികസന അഥോറിറ്റികളുടെയും ഉടമസ്ഥതയിലുള്ളതും ലോക്ഡൗൺ കാരണം തുറക്കാൻ സാധിക്കാത്തതുമായ സ്ഥാപനങ്ങൾക്കു വാടക ഇളവു നൽകും. കോവിഡ് വ്യാപനം പരിഗണിച്ചാണിത്.
ഇളവു നൽകുന്നതിനു തീരുമാനം എടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും വികസന അഥോറിറ്റികൾക്കും അനുവാദം നൽകി തദ്ദേശ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്തും ഇളവു നൽകിയിരുന്നു.
Next Story