- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിൽ ടെയിലറായി പണിയെടുത്തത് 19കാല്ലം; എല്ലുമുറിയെ ജോലിയെടുത്ത് അയച്ച തുകയിൽ 12 സെന്റ് സ്ഥലം സ്വന്തം പേരിൽ വാങ്ങി വീടുവച്ച് ഭാര്യയും മക്കളും; സത്യം അറിഞ്ഞ് ചോദ്യം ചെയ്യൽ തുടങ്ങിയപ്പോൾ വീട്ടിൽ നിന്ന് പുറത്താക്കി പ്രതികാരം; ഭക്ഷണവും വെള്ളവും ഇല്ലാതെ തണുത്ത് മരവിച്ച് ദുരിത ജീവിതം; ലോഹിതാക്ഷന് നേരിടേണ്ടി വന്ന ക്രൂരതയുടെ കഥ
പെരുമ്പാവൂർ: ഭാര്യയും മക്കളും വീട് പൂട്ടി സ്ഥലം വിട്ടു. ഭക്ഷണവും വെള്ളവും കിട്ടാനില്ലാതെ വയോധികൻ വീടിന്റെ മുൻവശത്ത് അവശനിലയിൽ. നീതി തേടിയെത്തിയെങ്കിലും പൊലീസും തിരിഞ്ഞുനോക്കുന്നില്ല. തണുപ്പും വിശപ്പും ദാഹവും മൂലമുള്ള അസ്വസ്തകൾ പേറിയുള്ള ലോഹിതാക്ഷന്റെ കിടപ്പും ദുരിത ജീവിതവും രണ്ടാഴ്ചയോളം പിന്നിട്ടിട്ടും നാട്ടുകാരും അറിഞ്ഞമട്ടില്ല. പ്രവാസിയായ തൃശൂർ കേച്ചരി ചിറ്റലത്തോട് വീട്ടിൽ ലോഹിതാക്ഷനാണ് (71) ജീവൻ നിലനിർത്താൻ ഭക്ഷണവും തലചായ്ക്കാൻ ഇടവും ഇല്ലാതെ രണ്ടാഴ്ചയിലേറെയായി കഷ്ടപ്പാടുകളുടെ നിറവിൽ ജിവിതം തള്ളിനീക്കുന്നത്. ചോര നീരാക്കി താനുണ്ടാക്കിയ സമ്പാദ്യം കൊണ്ട് നിർമ്മിച്ച വീട്ടിൽ തലചായ്ക്കാനെങ്കിലും സൗകര്യമേർപ്പെടുത്തണമെന്നാണ് പെരുമ്പാവൂർ പൊലീസിൽ ലോഹിതാക്ഷൻ നൽകിയ പരാതിയിലെ പ്രധാന ആവശ്യം. കഴിഞ്ഞ കുറച്ചുകാലമായി താനിക്ക് വീട്ടുകാരിൽ നിന്നും കടുത്ത അവഗണന നേരിടുകയായിരുന്നെന്നും ഇത് സംബന്ധിച്ച് കേസ് നടപടികൾക്കായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി് പെരുമ്പാവൂർ കെ എസ് ആർ ടി സി സ്റ്റാന്റിന് സമീപത്തെ ചെന്നിലേത്ത്
പെരുമ്പാവൂർ: ഭാര്യയും മക്കളും വീട് പൂട്ടി സ്ഥലം വിട്ടു. ഭക്ഷണവും വെള്ളവും കിട്ടാനില്ലാതെ വയോധികൻ വീടിന്റെ മുൻവശത്ത് അവശനിലയിൽ. നീതി തേടിയെത്തിയെങ്കിലും പൊലീസും തിരിഞ്ഞുനോക്കുന്നില്ല. തണുപ്പും വിശപ്പും ദാഹവും മൂലമുള്ള അസ്വസ്തകൾ പേറിയുള്ള ലോഹിതാക്ഷന്റെ കിടപ്പും ദുരിത ജീവിതവും രണ്ടാഴ്ചയോളം പിന്നിട്ടിട്ടും നാട്ടുകാരും അറിഞ്ഞമട്ടില്ല.
പ്രവാസിയായ തൃശൂർ കേച്ചരി ചിറ്റലത്തോട് വീട്ടിൽ ലോഹിതാക്ഷനാണ് (71) ജീവൻ നിലനിർത്താൻ ഭക്ഷണവും തലചായ്ക്കാൻ ഇടവും ഇല്ലാതെ രണ്ടാഴ്ചയിലേറെയായി കഷ്ടപ്പാടുകളുടെ നിറവിൽ ജിവിതം തള്ളിനീക്കുന്നത്. ചോര നീരാക്കി താനുണ്ടാക്കിയ സമ്പാദ്യം കൊണ്ട് നിർമ്മിച്ച വീട്ടിൽ തലചായ്ക്കാനെങ്കിലും സൗകര്യമേർപ്പെടുത്തണമെന്നാണ് പെരുമ്പാവൂർ പൊലീസിൽ ലോഹിതാക്ഷൻ നൽകിയ പരാതിയിലെ പ്രധാന ആവശ്യം.
കഴിഞ്ഞ കുറച്ചുകാലമായി താനിക്ക് വീട്ടുകാരിൽ നിന്നും കടുത്ത അവഗണന നേരിടുകയായിരുന്നെന്നും ഇത് സംബന്ധിച്ച് കേസ് നടപടികൾക്കായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി് പെരുമ്പാവൂർ കെ എസ് ആർ ടി സി സ്റ്റാന്റിന് സമീപത്തെ ചെന്നിലേത്ത് ലോഡ്ജിലാണ് താമസിച്ചിരുന്നതെന്നും ഇതിന് ശേഷം മടങ്ങിയെത്തിയപ്പോഴാണ് വീട്പൂട്ടി ഭാര്യയും മകളും സ്ഥലം വിട്ടതായി വ്യക്തമായതെന്നുമാണ് ലോഹിതാക്ഷൻ പൊലീസിൽ നൽകിയിട്ടുള്ള പരാതിയിലെ സൂചന.
പരാതിയിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പരിഹാരമായില്ല. ഇപ്പോൾ സമീപത്തെ ക്ഷേത്രങ്ങളിലെ അന്നദാനം കഴിച്ചാണ് താൻ വിശപ്പടക്കുന്നതെന്നും നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ചിലപ്പോൾ ഇവഴിക്കുള്ള ഭക്ഷണം തേടലും നടക്കാറില്ലന്നുമാണ് ലോഹിതാക്ഷൻ പെരുമ്പാവൂരിലെ അടുപ്പക്കാരുമായി പങ്കുവച്ച വിവരം.
ടെയിലറായിരുന്ന താൻ 1980 മുതൽ 99 വരെ ഗൾഫിലായിരുന്ന ജോലിചെയ്തിരുന്നതെന്നും ഈ സമയത്ത് താൻ എത്തിച്ച് നൽകിയ പണംകൊണ്ടാണ് വീടിരിക്കുന്ന 12 സെന്റ് സ്ഥലം വാങ്ങിയതെന്നും വീട് നിർമ്മാണം പൂർത്തിയായ ശേഷമാണ് സ്ഥലം തന്റെ പേരിലല്ലന്ന് വ്യക്തമായതെന്നും ഇത് ചോദ്യം ചെയ്തതിന്റെ പേരിൽ പിന്നീടിങ്ങോട്ട് ഭാര്യയും മക്കളും വീട്ടിൽ കയറ്റാത്ത സാഹചര്യം പലവട്ടം നേരിടേണ്ടിവന്നെന്നും ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ദുർഗതിയെന്നുമാണ് ലോഹിതാക്ഷൻ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.