- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ കാശ് വാങ്ങി ലോക കേരള സഭാ നിയമനം നടത്തുന്നു; വിദേശ പണം സി പി എമ്മിന് വേണ്ടി പിരിക്കാനാണ് പരിപാടിയെന്ന് ആക്ഷേപം സർക്കാർ ചെലവിൽ നടത്തുന്ന ഭു ലോക തട്ടിപ്പാണി പരിപാടിയെന്ന് ചെറിയാൻ ഫിലിപ്പ്; ലോക കേരള സഭ വീണ്ടും വിവാദത്തിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആഫീസിന് നേരെ അതീവ ഗുരുതര ആരോപണവുമായി ചെറിയാൻ ഫിലിപ്പ് . ലോക കേരളസഭയിലെ അംഗങ്ങളെ മുഖ്യമന്ത്രിയുടെ ആഫീസിലെ ഉന്നതൻ കാശ് മേടിച്ചാണ് നിയമിക്കുന്നത്. ലോക കേരള സഭയുടെ രൂപീകരണം മുതൽ കോഴ മേടിച്ചാണി ഉന്നതൻ മിക്ക പ്രാഞ്ചിയേട്ടന്മാരേയും നിയമിച്ചതെന്ന ആരോപണം ചെറിയാൻ ഫിലിപ്പ് ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഉന്നയിച്ചിരിക്കുന്നത്-
സാധാരണ ഗതിയിൽ വ്യക്തികൾക്കെതിരെ ആരോപണമോ, ആക്ഷേപമോ ഉന്നയിക്കുന്ന രാഷ്ട്രീയ നേതാവല്ല ചെറിയാൻ ഫിലിപ്പ് . സി പി എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം മുഖ്യമന്ത്രിയു ടെ ഓഫീസിന് നേരെ അതി ഗുരുതരമായാണ് ആരോപണമാണ് ചെറിയാൻ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ സ്വർണക്കള്ള ക്കടത്ത് ആരോപണം ശക്തമാവുന്നതിനിടയിലാണ് വീണ്ടും മുഖ്യമന്ത്രിയുടെ ആഫീസിലെ ഉന്നതതനെതിരെ ആക്ഷേപം ഉണ്ടായിരിക്കുന്നത്. ലോക കേരള സഭ അടിമുടി അഴിമതി എന്ന തലക്കെട്ടിലാണ് ചെറിയാൻ പോസ്റ്റ് എഴുതിയിരിക്കുന്നത്.
ലോക കേരള സഭയുടെ രൂപീകരണം മുതൽ ഭീമമായ തുക കോഴ വാങ്ങിയാണ് പല സഭാംഗങ്ങളെയും നിയമിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതൻ മുഖേനെയാണ് നിയമനം എന്നാരോപിക്കുമ്പോഴും ഈ ഉന്നതൻ ആരെന്ന് ചെറിയാൻ വെളിപ്പെടുത്തി യിട്ടില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നവകേരള മിഷൻ സംസ്ഥാന കോ- ഓർഡിനേ റ്ററായിരുന്നു ചെറിയാൻ ഫിലിപ്പ് -
സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഏജൻസികൾ ചോദ്യം ചെയ്തവരാണ് ലോക കേരള സഭയുടെ മുഖ്യ സംഘാടകരെന്നാണ് ചെറിയാൻ ഫിലിപ്പ് പറയുന്നത്. മുഖ്യമന്ത്രിയു ടെ സെക്രട്ടറി സി.എം. രവീന്ദ്രനേയും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനേയും ഇ.ഡി , കസ്റ്റംസ്, എൻഐഎ, സിബിഐ തുടങ്ങിയ ഏജൻസികൾ ചോദ്യംചെയ്തിരുന്നതാണ്.
സർക്കാർ നിശ്ചയിച്ച മാനദണ്ഡം ലംഘിച്ചാണ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. അംഗത്വ പരിശോധനയ്ക്കുള്ള ഉദ്യോഗസ്ഥസമിതി ഒരു നോക്കുകുത്തി മാത്രമാണ്. അംഗത്വപട്ടിക എപ്പോഴും തയ്യാറാക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്.
സഭാംഗങ്ങളിൽ പ്രാമുഖ്യം വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള ധനാഢ്യരായ ബിസിനസുകാർക്കാണ്. സംഖ്യാബലമുള്ള പ്രവാസി സംഘടനകളുടെ ഭാരവാഹികളെ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണ്. സി പി എം അനുകൂല സംഘടനകളുടെ ഭാരവാഹികളെല്ലാം ലോക കേരള സഭയിലുണ്ട്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികൾ നാമമാത്രമാണെന്ന് ചെറിയാൻ ആരോപിക്കുന്നു.
ലോക കേരള സഭ സി പി എം ന് പണപ്പിരിവിനുള്ള ഒരു പ്രധാന ആയുധമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സഭാംഗങ്ങൾ മുഖേനയാണ് കേരളത്തിന് പുറത്ത് വൻതോതിൽ ധനസമാഹരണം നടത്തിയതെന്നും ചെറിയാന്റ പോസ്റ്റിലുണ്ട്.
മൂന്നാമത് ലോക കേരള സഭ ജൂൺ 17,18 തിയതികളിൽ തിരുവനന്തപുരത്ത് നടക്കും. നിയമസഭയിലേക്കും ഇന്ത്യൻ പാർലമെന്റി ലേക്കുംതെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, കേരള സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഇന്ത്യൻ പൗരത്വമുള്ള വിദേശ മലയാളികൾ, മടങ്ങിയെത്തിയ സമൂഹത്തിന്റെ പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് ലോക കേരളസഭയിലെ പ്രതിനിധികൾ.
സമ്മേളനത്തിന്റെ നടത്തിപ്പ് ചെലവിലേക്കാ യി മൂന്ന് കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. നിലവിലുള്ള ലോക കേരള സഭയിലെ മൂന്നിലൊന്ന് അംഗങ്ങളെ ഒഴിവാക്കി യാവും സമ്മേളനം നടത്തുക. ഇതിനായി ശുപാർശ സമർപ്പിക്കാൻ നോർക്കാ റൂട്‌സ് വൈസ് ചെയർമാൻ അധ്യക്ഷനായി സമിതിയെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യൻ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലേക കേരള സഭ. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവർത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം.
ലോക കേരള സഭയുടെ അംഗബലം 351 ആണ്. എണ്ണം കുറയ്ക്കാൻ തീരുമാനിച്ചതോടെ ഇവരിൽ 115 ലേറെ പേരെ ഇക്കുറി ഒഴിവാക്കിയേക്കും.
മേളയുടെ പേരിൽ ധൂർത്തും ആർഭാടവുമാണെന്ന് പ്രതിപക്ഷം തുടക്കത്തിലേ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.
ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്ററ്റിന്റെ പൂർണ രൂപം:
ലോക കേരള സഭ
അടിമുടി അഴിമതി:
ചെറിയാൻ ഫിലിപ്പ്
ലോക കേരള സഭയുടെ രൂപീകരണം മുതൽ ഭീമമായ തുക കോഴ വാങ്ങിയാണ് പല സഭാംഗങ്ങളെയും നിയമിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതൻ മുഖേനയാണ് പല പ്രാഞ്ചിയേട്ടന്മാർക്കും അംഗത്വം ലഭിച്ചത്.
സർക്കാർ നിശ്ചയിച്ച മാനദണ്ഡം ലംഘിച്ചാണ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. അംഗത്വ പരിശോധനയ്ക്കുള്ള ഉദ്യോഗസ്ഥസമിതി ഒരു നോക്കുകുത്തി മാത്രമാണ്. അംഗത്വപട്ടിക എപ്പോഴും തയ്യാറാക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്.
സഭാംഗങ്ങളിൽ പ്രാമുഖ്യം വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള ധനാഢ്യരായ ബിസിനസുകാർക്കാണ്. സംഖ്യാബലമുള്ള പ്രവാസി സംഘടനകളുടെ ഭാരവാഹികളെ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണ്. സി പി എം അനുകൂല സംഘടനകളുടെ ഭാരവാഹികളെല്ലാം ലോക കേരള സഭയിലുണ്ട്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികൾ നാമമാത്രമാണ്.
ലോക കേരള സഭ സി പി എം ന് പണപ്പിരിവിനുള്ള ഒരു പ്രധാന ആയുധമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സഭാംഗങ്ങൾ മുഖേനയാണ് കേരളത്തിന് പുറത്ത് വൻതോതിൽ ധനസമാഹരണം നടത്തിയത്.
സ്വർണ്ണ കടത്തു കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരാവുകയും വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയും ചെയ്ത കളങ്കിതരാണ് മൂന്നാം ലോകകേരള സഭയുടെ മുഖ്യസംഘാടകർ .
ഒന്നും രണ്ടും ലോക കേരള സഭയുടെ തീരുമാനങ്ങളെല്ലാം കോൾഡ് സ്റ്റോറേജിലാണ്. പ്രവാസികളുടെ പണം ഉപയോഗിച്ചുള്ള വികസന പദ്ധതികൾ, തിരിച്ചു വരുന്നവരുടെ പുനരധിവാസം, പ്രവാസി ക്ഷേമ പദ്ധതികൾ എന്നിവയൊന്നും നടപ്പിലാക്കിയിട്ടില്ല.
സർക്കാർ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ജൂൺ 16 മുതൽ ആരംഭിക്കുന്ന മൂന്നാം ലോക കേരള സഭയ്ക്ക് മൂന്നു കോടി രൂപയാണ് ചെലവ്. വിമാന യാത്രക്കൂലി, താമസ ഭക്ഷണ ചെലവ് എന്നിവയ്ക്കും ആർഭാടപൂർണ്ണമായ വിവിധ മേളകൾക്കുമാണ് ഈ പണം. രണ്ടും മൂന്നും സഭകളും ധൂർത്തായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ