- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിസോർട്ട് തകർത്തതോടെ കേരളത്തിൽ നിക്ഷേപിക്കാനില്ലെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ മുതൽ പ്രവാസി നടി ആശ ശരത് വരെയെത്തി; രാഷ്ടീയം മറന്ന് പരിപാടിയിൽ സജീവമായി ചെന്നിത്തലയും ഒ രാജഗോപാലും; മുൻനിരയിൽ സീറ്റു കിട്ടിയതോടെ പിണങ്ങിപ്പോയ മുനീറും മടങ്ങിയെത്തി; ഇടക്കാലത്തിന് ശേഷം കേരളത്തിലെത്തി സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്: ലോക കേരളസഭയിലെ ആദ്യദിന കാഴ്ച്ചകൾ ഇങ്ങനെ
തിരുവനന്തപുരം: ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരു പ്രവാസി മലയാളി ഉണ്ടാകും. ഈ പ്രവാസകൾ നാട്ടിലേക്ക് അയക്കുന്ന പണമാണ് മലയാളക്കരയുടെ സാമ്പത്തിക നട്ടെല്ലും. കാലങ്ങളായി മാറിമാറി വന്ന സർക്കാറുകൾ പ്രവാസി നിക്ഷേപം കേരളത്തിൽ ആകർഷിപ്പിക്കുവാൻ ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. മുൻ സർക്കാറുകളുടെ കാലത്ത് ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് മീറ്റും സമാനമായി പരിപാടികളും സംഘടിപ്പിച്ചു പോകുന്നു. ഇത്തവണ കേരള സർക്കാർ സംഘടിപ്പിച്ചത് ലോക കേരള സഭ എന്ന പേരിലാണ്. കേരള സഭയുടെ പ്രഥമ സമ്മേളനത്തിന് നിയമസഭാ മന്ദിരത്തിൽ വെച്ച് ഇന്ന് തുടക്കമായപ്പോൾ പ്രവാസ ലോകത്ത് വിവിധ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിച്ചു. കേരളത്തിന് അകത്തും പുറത്തും നിക്ഷേപമുള്ള അതിസമ്പന്നൻ എം എ യൂസഫലി മുതൽ പ്രവാസി സംഘടനയുടെ നേതാക്കൾ വരെ പരിപാടിയിൽ പങ്കെടുക്കാനെത്തി. വ്യത്യസ്ത സെമിനാറുകളായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി സിപിഎം പ്രവർത്തകർ ആലപ്പുഴയിലെ റിസോർട്ട് അടിച്ചു തകർത്തതോടെ സംസ്ഥാനത്ത് ഇനി നിക്ഷേപം ഇറക്കില്ലെന്ന് പ്രഖ്യാപിച്ച് ബിജെപ
തിരുവനന്തപുരം: ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരു പ്രവാസി മലയാളി ഉണ്ടാകും. ഈ പ്രവാസകൾ നാട്ടിലേക്ക് അയക്കുന്ന പണമാണ് മലയാളക്കരയുടെ സാമ്പത്തിക നട്ടെല്ലും. കാലങ്ങളായി മാറിമാറി വന്ന സർക്കാറുകൾ പ്രവാസി നിക്ഷേപം കേരളത്തിൽ ആകർഷിപ്പിക്കുവാൻ ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. മുൻ സർക്കാറുകളുടെ കാലത്ത് ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് മീറ്റും സമാനമായി പരിപാടികളും സംഘടിപ്പിച്ചു പോകുന്നു. ഇത്തവണ കേരള സർക്കാർ സംഘടിപ്പിച്ചത് ലോക കേരള സഭ എന്ന പേരിലാണ്. കേരള സഭയുടെ പ്രഥമ സമ്മേളനത്തിന് നിയമസഭാ മന്ദിരത്തിൽ വെച്ച് ഇന്ന് തുടക്കമായപ്പോൾ പ്രവാസ ലോകത്ത് വിവിധ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിച്ചു.
കേരളത്തിന് അകത്തും പുറത്തും നിക്ഷേപമുള്ള അതിസമ്പന്നൻ എം എ യൂസഫലി മുതൽ പ്രവാസി സംഘടനയുടെ നേതാക്കൾ വരെ പരിപാടിയിൽ പങ്കെടുക്കാനെത്തി. വ്യത്യസ്ത സെമിനാറുകളായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി സിപിഎം പ്രവർത്തകർ ആലപ്പുഴയിലെ റിസോർട്ട് അടിച്ചു തകർത്തതോടെ സംസ്ഥാനത്ത് ഇനി നിക്ഷേപം ഇറക്കില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാവു കൂടിയായ വ്യവസായി രാജീവ് ചന്ദ്രശേഖറും പ്രവാസിയും നടിയും കൂടിയായ ആശ ശരത്തും അടക്കമുള്ളവരും പരിപാടിയിൽ സംബന്ധിക്കാൻ എത്തി.
ലോകത്തിന്റെ വിവധ കോണുകളിൽ ഇരുന്ന് സൈബർ ലോകത്തൂടെയും മറ്റും സമ്മേളിച്ചിരുന്ന പ്രമുഖ പ്രവാസികളും ഒരുമിച്ച് കണ്ടുമുട്ടിയ വേദി കൂടിയായി മാറി ലോക കേരള സഭയിൽ പങ്കെടുക്കാനെത്തി. രാഷ്ട്രീയം മറന്ന് നേതാക്കൾ പരിപാടിയിൽ സംബന്ധിക്കാനുമെത്തി. ബിജെപി എംഎൽഎ ഒ രാജഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും സമ്മേളനത്തിൽ സംബന്ധിക്കാനെത്തി. മുഖ്യമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ സാന്നിധ്യവും ലോക കേരള സഭയിലുണ്ടായി. യുഎൻ ദുരന്തനിവാരണ അതോരിറ്റി ഉദ്യോഗസ്ഥൻ മുരളി തുമ്മാരുകുടിയും ചടങ്ങിൽ സംബന്ധിച്ചിരുന്നു.
കേരള നിയമ സഭയിലെ മുഴുവൻ അംഗങ്ങളും കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളും സഭയിലെ അംഗങ്ങളായിരിക്കും. സംസ്ഥാനത്തെ ജനപ്രതിനിധികളും പ്രവാസികളുമടക്കം 351 പ്രതിനിധികൾ പങ്കെടുക്കുന്നതാണ് ലോക കേരളസഭ. ലോക കേരള സഭയിലേക്കു നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളും ഒഴികെയുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിരുന്നു. ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം, നിർദ്ദേശിക്കപ്പെടുന്നവർ പൊതുസമൂഹത്തിനു നൽകിയ സംഭാവനകൾ തുടങ്ങിയ പരിഗണനകൾ മുൻനിർത്തിയായിരിക്കും അംഗങ്ങളെ നിശ്ചയിച്ചത്.
തുടക്കത്തിലെ ചില പിണക്കങ്ങൾ ഉണ്ടായെങ്കിലും കേരള സഭയുടെ ആദ്യദിനം ശ്രദ്ധേയമായിരുന്നു. മുൻനിരയിൽ ഇരിപ്പിടം അനുവദിക്കാത്തതിനെ തുടർന്ന് സഭ ബഹിഷ്‌ക്കരിച്ചിറങ്ങിയ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ ലോക കേരളസഭയിൽ തിരിച്ചെത്തി. ഇരിപ്പിടം ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് മുനീർ സഭ ബഹിഷ്‌കരിച്ചിരുന്നു. വ്യവസായികൾക്കും പിന്നിലായി മുനീറിന് സീറ്റ് ഒരുക്കിയത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു അദ്ദേഹം സഭ ബഹിഷ്‌കരിച്ചത്. മുനീർ സഭ ബഹിഷ്‌കരിച്ചതിനു പിന്നാലെ അദ്ദേഹത്തിന് മുൻനിരയിൽ സീറ്റ് അനുവദിക്കുകയായിരുന്നു.
പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റുന്നതിനും അനുരൂപമായ സാഹചര്യം സൃഷ്ടിക്കാൻ ലോക കേരളസഭക്ക് സാധിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര രംഗത്ത് സ്വാധീനം ചെലുത്താൻ കഴിയുന്ന മലയാളി പ്രവാസികൾക്ക് തങ്ങളുടെ മേഖലകളിലെ ഇതരപ്രമുഖരുടെ വിഭവവും നൈപുണ്യവും കേരളത്തിലേക്ക് ആകർഷിക്കാൻ കഴിയുന്നത് പ്രയോജനം ചെയ്യും. ലോക രംഗത്ത് അറിവിന്റെ വിപ്ലവത്തിന് ചാല് കീറുന്നവരുടെ മുൻ നിരയിൽ മലയാളികളുണ്ട്. അവരുടെ കേരള സന്ദർശനങ്ങളിലെ സേവനം സർവകലാശകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രയോജനപ്പെടുത്താൻ സാധിക്കുന്നത് പ്രധാനമാണ്. അവരുടെ കാഴ്ചപാടുകൾകൂടി ഉൾക്കൊണ്ട് അക്കാദമിക് നവീകരണം സാധ്യമാക്കാനാകണം. അതിലൂടെ അന്താരാഷ്ട്ര വിജ്ഞാനഘടനയിലേക്ക് നമ്മുടെ വിജ്ഞാന ഘടനയും വിളക്കിചേർക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി നിക്ഷേപം വരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത്രയധികം പണം വരുന്നുണ്ടെങ്കിലും നാടിന്റെ വികസനത്തിന് വിനിയോഗിക്കാവുന്ന പദ്ധതികൾ രാജ്യത്തില്ല. ലോക കേരളസഭയിലൂടെ ഒരു ജാലകം തുറക്കുകയാണ് കേരളസർക്കാർ. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയും ഇതിലൂടെ ക്ഷണിക്കുന്നുണ്ട്. പ്രവാസികളുടെ കാര്യത്തിൽ ഊഹകണക്കുകൾ മാത്രമാണ് നമുക്കുള്ളത്. ഇനിയത് കൃതതയുള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിൽ എകെജിയേയും മുഖ്യന്ത്രി അനുസ്മരിച്ചു. ജീവിക്കാൻ പോരാടുന്നവരുടെ അലയടിക്കുന്ന ശബ്ദമായിരുന്ന എകെജിയുടെ കാലത്ത് പാർലമെന്റ്. എകെജി കാട്ടിയ വഴിയേ തന്നെയാണ് പാർലമെന്റ് പിന്നീട് സഞ്ചരിച്ചതെന്നുംന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ലോക കേരളസഭ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. സിപിഎം ഗൂഢാലോചനയുടെ ഭാഗമാണ് ലോക കേരളസഭയെന്നും അദ്ദേഹം പറഞ്ഞു. സിബിഐ കേസിലെ പ്രതികൾ പോലും സഭയിൽ പങ്കെടുക്കുന്നു. ലോക കേരളസഭ ഖജനാവിനു വലിയ നഷ്ടം വരുത്തുമെന്നും കുമ്മനം പറഞ്ഞു.