- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി പറഞ്ഞതുപോലെ നടയടച്ചത് തന്ത്രിയല്ല; തന്ത്രി സ്ഥാനം ദേവന്റെ പിതൃസ്ഥാനമാണ് അത് മാറ്റാൻ സാധിക്കില്ല; ലോകനാർകാവിലെ നടയടച്ചത് മേൽശാന്തി; ഗുരുവായൂർ സത്യാഗ്രഹത്തിന് ശേഷം ലോകനാർക്കാവിൽ സംഭവിച്ചത് എന്ത്? കടത്തനാട്ട് വലിയ മഹാരാജാവിന്റെ കൽപ്പനയ്ക്കെതിരെ പ്രതിഷേധിച്ചത് തൈഇല്ലത്ത് നമ്പൂതിരി: മണ്ഡലവിളക്കിന് ഉത്സവം വരുന്ന ലോകനാർക്കാവിലെ ചരിത്രം വീണ്ടും ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: ലോകനാർകാവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ സംഭവങ്ങളിൽ വസ്തുതാപരമായ പിഴവുണ്ടെന്ന വാദവുമായി ചരിത്രകാരൻ ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ രംഗത്ത്. വടക്കൻ പാട്ടുകളിലും പ്രശസ്തയാണ് ലോകനാർകാവിലമ്മ. കടത്തനാടുമായി ബന്ധപ്പെട്ട് കിടക്കുന്ന ക്ഷേത്രം. ശബരിമല വിവാദത്തിൽ സ്ത്രീ പ്രവേശനമുണ്ടായാൽ തന്ത്രി നട അടയ്ക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനെ വിമർശിക്കാനാണ് ലോകനാർക്കാവിന്റെ കഥ പിണറായി പറഞ്ഞത്. ഇത് വസ്തുതാപരമായി ശരിയല്ലെന്നാണ് ഉയരുന്ന വാദം. മുഖ്യമന്ത്രി പറഞ്ഞതുപോലെ ലോകനാർകാവിലെ നടയടച്ചത് തന്ത്രിയല്ല. തന്ത്രി സ്ഥാനം ദേവന്റെ പിതൃസ്ഥാനമാണ് അത് മാറ്റാൻ സാധിക്കില്ല. ലോകനാർകാവിലെ നടയടച്ചത് മേൽശാന്തിയാണെന്നും ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ പറയുന്നു. ലോകനാർകാവിന്റെ ചരിത്രം എഴുതിയ വ്യക്തിയാണ് ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ. കോഴിക്കോട് വടകരയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ മേമുണ്ടയിലാണ് ലോകനാർകാവ്. ദുർഗ്ഗ ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിൽ ഒതേനക്കുറുപ്പ് നിത്യദർശനം നടത്തിയിരുന്നു. 1500 വർഷത്തോളം ക്ഷേ
തിരുവനന്തപുരം: ലോകനാർകാവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ സംഭവങ്ങളിൽ വസ്തുതാപരമായ പിഴവുണ്ടെന്ന വാദവുമായി ചരിത്രകാരൻ ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ രംഗത്ത്. വടക്കൻ പാട്ടുകളിലും പ്രശസ്തയാണ് ലോകനാർകാവിലമ്മ. കടത്തനാടുമായി ബന്ധപ്പെട്ട് കിടക്കുന്ന ക്ഷേത്രം. ശബരിമല വിവാദത്തിൽ സ്ത്രീ പ്രവേശനമുണ്ടായാൽ തന്ത്രി നട അടയ്ക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനെ വിമർശിക്കാനാണ് ലോകനാർക്കാവിന്റെ കഥ പിണറായി പറഞ്ഞത്. ഇത് വസ്തുതാപരമായി ശരിയല്ലെന്നാണ് ഉയരുന്ന വാദം.
മുഖ്യമന്ത്രി പറഞ്ഞതുപോലെ ലോകനാർകാവിലെ നടയടച്ചത് തന്ത്രിയല്ല. തന്ത്രി സ്ഥാനം ദേവന്റെ പിതൃസ്ഥാനമാണ് അത് മാറ്റാൻ സാധിക്കില്ല. ലോകനാർകാവിലെ നടയടച്ചത് മേൽശാന്തിയാണെന്നും ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ പറയുന്നു. ലോകനാർകാവിന്റെ ചരിത്രം എഴുതിയ വ്യക്തിയാണ് ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ. കോഴിക്കോട് വടകരയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ മേമുണ്ടയിലാണ് ലോകനാർകാവ്. ദുർഗ്ഗ ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിൽ ഒതേനക്കുറുപ്പ് നിത്യദർശനം നടത്തിയിരുന്നു. 1500 വർഷത്തോളം ക്ഷേത്രത്തിന് പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്.
ലോകനാർക്കാവ് ക്ഷേത്രം തന്ത്രിയാണ് അടച്ചതെന്നും അത് പിന്നീട് തുറന്നുവെന്നും വരുത്താനാണ് മുഖ്യമന്ത്രി പത്തനംതിട്ടയിലെ പ്രസംഗത്തിൽ ലോകനാർക്കാവിനെ എടുത്തിട്ടത്. ശബരിമല ക്ഷേത്രം തന്ത്രി പൂട്ടിയാലും തുറക്കുമെന്ന സൂചനകളാണ് അതിലുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് ലോകനാർക്കാവിൽ നടപൂട്ടിയത് മേൽശാന്തിയാണെന്നും തന്ത്രിയല്ലെന്നും വിശദീകരണമെത്തുന്നത്. സംഭവത്തെ കുറിച്ച് ഏറെ പഠനം നടത്തിയ വ്യക്തിയാണ് പിണറായിക്ക് പിഴവ് സംഭവിച്ചുവെന്ന് വിശദീകരിക്കുന്നത്.
ഗുരുവായൂർ സത്യാഗ്രഹത്തിന് ശേഷം ക്ഷേത്ത്രതിൽ കീഴ്ജാതിക്കാർ പ്രവേശിക്കാൻ തുടങ്ങിയതിൽ മേൽജാതിക്കാർക്ക് വലിയ പ്രതിഷേധമായിരുന്നു. ഇതിന്റ ഭാഗമായി ലോകനാർകാവിലും വലിയ വിഷയങ്ങൾ ഉണ്ടായി. ക്ഷേത്രപ്രവേശനം നടപ്പാക്കാൻ കടത്തനാട്ട് വലിയ മഹാരാജാവ് തീരുമാനിച്ചതിൽ പ്രതിഷേധിച്ച് അന്നത്തെ മേൽശാന്തി തൈഇല്ലത്ത് നമ്പൂതിരി ക്ഷേത്രത്തിന്റെ നടയടച്ച് താക്കോൽ രാജാവിന് തിരിച്ചേൽപ്പിച്ചു. പിന്നീട് രാജാവ് രായിരോത്ത് ഇല്ലത്ത് കേശവൻ നമ്പൂതിരിയെ ശാന്തിയേൽപ്പിച്ചു.
ഒരുമാസക്കാലം ലോകാനാർകാവിൽ പൂജ മുടങ്ങി, ഇക്കാലയളവിൽ ക്ഷേത്രത്തിന്റെ ഊരായ്മക്കാരായ മനക്കൽ തറവാട്ടിലെ പള്ളിയറയിൽ ദേവിയെ വച്ചാരാധിച്ചുവെന്നും പറയപ്പെടുന്നു. രായിരോത്ത് ഇല്ലത്ത് കേശവൻ നമ്പൂതിരി രാജകൽപ്പന പ്രകാരം കുറച്ചുകാലം മേൽശാന്തിയായിരുന്നെങ്കിലും പിന്നീട് ദേവപ്രശ്നത്തിൽ തെളിഞ്ഞപ്രകാരം തൈഇല്ലത്ത് നമ്പൂതിരിമാരെ തന്നെ ക്ഷേത്രത്തിന്റെ ശാന്തിപണി തിരിച്ചേൽപ്പിച്ചുവെന്നാണ് ചരിത്രം.
കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള മേമുണ്ടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകമലയാർ കാവിന്റെ ചുരുക്കരൂപമാണ് ലോകനാർക്കാവ്. മല, ആറ്, കാവ് എന്നിവ കൊണ്ട് നിർമ്മിച്ച ലോകം എന്നാണ് ഈ വാക്കിന്റെ അർത്ഥം. ആര്യ ബ്രാഹ്മണർ എന്ന സമുദായക്കാരുടെ കുടുംബ ക്ഷേത്രമാണ് ഇതെന്നാണ് പറയപ്പെടുന്നത്. പ്രാചീന കാലത്ത് കേരളത്തിലേക്ക് കുടിയേറി പാർത്തവരാണ് ഇവർ. ആയിരത്തിൽ അധികം വർഷങ്ങളുടെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ് പറയപ്പെടുന്നത്. വടക്കൻ പാട്ടുകളിലെ വീരനായകനായ തച്ചോളി ഒതേനനുമായി ബന്ധമുള്ള ക്ഷേത്രമാണ് ഈ ക്ഷേത്രം. എല്ലാ ദിവസവും ഒതേനൻ കാവിലമ്മാ എന്ന് വിളിക്കുന്ന ദുർഗയെ തൊഴാറുണ്ടായിരുന്നു. കളരിപയറ്റിന്റെ അരങ്ങേറ്റ സമയത്ത് ആളുകൾ ഇവിടെ എത്തി തൊഴുന്നത് പതിവാണ്.
ലോകനാർക്കാവ് ക്ഷേത്രത്തിലെ ഒരു കലാരൂപമാണ് തച്ചോളിക്കളി. കളരിപ്പയറ്റുമായി സാമ്യമുള്ള ഈ കലാരൂപം തീയ്യമ്പാടി കുറുപ്പുകളാണ് അവതരിപ്പിക്കുന്നത്. ലോകനാർകാവിലെ ഉത്സവ സമയത്താണ് തച്ചോളിക്കളി അവതരിപ്പിക്കാറുള്ളത്. മീന മാസത്തിൽ നടക്കപ്പെടാറുള്ള ലോകനാർ പൂരം പ്രശസ്തമാണ്. ഈ പൂരത്തിന് പങ്കെടുക്കാൻ നിരവധി ആളുകൾ ലോകനാർക്കാവിൽ എത്താറുണ്ട്. വൃശ്ചിമ മാസത്തിലെ മണ്ഡല വിളക്കാണ് ഇവിടുത്തെ മറ്റൊരു ആഘോഷം. 41 ദിവസം നീണ്ട് നിൽക്കുന്നതാണ് ഇത്. ഈ ദിവസങ്ങളിൽ ആണ് ഇവിടെ കളരിപ്പയറ്റിനോട് സാമ്യമുള്ള തച്ചോളി കളി അരങ്ങേറാറുള്ളത്. കോൽക്കളി പോലെ തന്നെയാണ് ഈ കളിയും.