- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആരോപണവിധേയരായ മന്ത്രിമാരുടെ പട്ടിക ഇതാ' എന്നു പറഞ്ഞു ലോകായുക്തയുടെ വിവരവാകാശരേഖ; പരിശോധിച്ചപ്പോൾ ഒന്നുമില്ല; തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് 1458 കേസ്; മന്ത്രിമാർക്കെതിരെ 96ഉം
കൊച്ചി: ആരോപണവിധേയരായ മന്ത്രിമാരുടെ പട്ടിക ചുവടെ ചേർക്കുന്നു എന്നു കാണിച്ചു ലോകായുക്തയുടെ വിവരാവകാശരേഖ. പക്ഷേ, പരിശോധിച്ചപ്പോൾ ആ വിവരങ്ങളില്ല. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാല ലോകായുക്തയുടെ പ്രവർത്തനത്തെക്കുറിച്ച് അറിയാൻ ആവശ്യപ്പെട്ടപ്പോൾ ലഭിച്ച രേഖകളിലാണ് പട്ടിക നൽകാമെന്നു പറഞ്ഞിട്ടും ലഭിക്കാതെ പോയത്. പൊതു
കൊച്ചി: ആരോപണവിധേയരായ മന്ത്രിമാരുടെ പട്ടിക ചുവടെ ചേർക്കുന്നു എന്നു കാണിച്ചു ലോകായുക്തയുടെ വിവരാവകാശരേഖ. പക്ഷേ, പരിശോധിച്ചപ്പോൾ ആ വിവരങ്ങളില്ല. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാല ലോകായുക്തയുടെ പ്രവർത്തനത്തെക്കുറിച്ച് അറിയാൻ ആവശ്യപ്പെട്ടപ്പോൾ ലഭിച്ച രേഖകളിലാണ് പട്ടിക നൽകാമെന്നു പറഞ്ഞിട്ടും ലഭിക്കാതെ പോയത്.
പൊതുപ്രവർത്തകരുടെയും സർക്കാർ ജീവനക്കാരുടെയും കുറ്റാരോപണങ്ങളും അഴിമതികളും പുറത്തുകൊണ്ടുവരാൻ നിയമിക്കപ്പെട്ട ലോകായുക്തയിൽ തീർപ്പാകാതെ അഞ്ചു വർഷക്കാലമായി മന്ത്രിമാർക്കെതിരെയുള്ള കേസുകൾ ഉൾപ്പെടെ കെട്ടിക്കിടക്കുന്നത് 1458 കേസുകളാണെന്നു വിവരാവകാശരേഖ വ്യക്തമാക്കുന്നു.
ലോകായുക്തയ്ക്കു കോടികൾ ശമ്പളയിനത്തിൽ സർക്കാർ ഖജനാവിൽ നിന്ന് വർഷംതോറും ചെലവാക്കുമ്പോഴാണു തീർപ്പ് കൽപ്പിക്കാതെ ആയിരത്തിൽ അധികം കേസുകൾ കെട്ടികിടക്കുന്നത്. ഒപ്പം 01.04.2011 മുതൽ 26.01.2016 വരെയുള്ള കാലയളവിൽ ലോകായുക്തയുടെ പരിഗണയിൽ മന്ത്രിമാർക്കെതിരെ 96 കേസുകൾ നിലവിലുണ്ടെന്നും പറയുന്നു. പക്ഷെ ഒന്നിലും ശിക്ഷകൾ ലോകായുക്ത വിധിച്ചിട്ടില്ല. ഇതിനു കാരണം പറയുന്നത് ലോകായുക്തയ്ക്ക് ഇതിൽ അധികാരമില്ല എന്നാണ്.
ഈ കാലയളവിൽ ലോകായുക്തയുടെ പരിഗണനയിൽ വന്നത് ആകെ 9809 കേസുകളാണ്. ഇതിൽ 8351 കേസുകൾ തീർപ്പായതായി രേഖകളിൽ പറയുന്നുണ്ട്. മന്ത്രിമാർക്കെതിരെയും ലോകായുക്തയുടെ പരിധിയിൽ കേസുകൾ ഉണ്ടെന്നു പറയുന്ന ലോകായുക്ത തന്നെ അതിൽ ശിക്ഷ വിധിക്കാൻ അധികാരമില്ലയെന്നും വിവരവാകാശ രേഖയിൽ പറയുന്നു. ഒപ്പം ആരോപണ വിധേയരായ മന്ത്രിമാരുടെ പട്ടിക ചുവടെ ചേർക്കുന്നു എന്ന് രേഖയിൽ പറഞ്ഞിട്ടുണ്ടെങ്കിലും വിവരങ്ങൾ അടിച്ചു വന്ന പേപ്പറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇക്കാര്യവും എന്തോ അപാകത ഉണ്ടെന്നാണു വെളിപ്പെടുത്തുന്നത്.
തെറ്റ് കണ്ടാലും ഒരു മന്ത്രിക്കുമെതിരെ ശിക്ഷ വിധിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലയെന്നും അതിനു തങ്ങൾക്കു അധികാരമില്ല എന്നുമാണ് വിവരാവകാശ രേഖകളിലൂടെ ലോകായുക്ത വ്യക്തമാക്കുന്നത്.
വിവരാവകാശ രേഖകൾ പ്രകാരം 2011ൽ 2776കേസുകളും, 2012ൽ 2299 കേസുകളും, 2013ൽ 1512 കേസുകളും, 2014ൽ 1723 കേസുകളും, 2015ൽ 1625 കേസുകളും 2016 ജനുവരി 26 വരെ 566 കേസുകളും ലോകായുക്തയിൽ അഞ്ചുവർഷകാലമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലാണ് 1458 കേസുകൾ തീർപ്പ് കൽപ്പിക്കാതെ നിലവിൽ കെട്ടിക്കിടക്കുന്നത്. വിധി കൽപ്പിക്കാനും, കേസുകൾ പരിഗണിക്കാനുമായി ലോകായുക്തയിൽ 3 ജഡ്ജിമാർ ഉണ്ട്. ഒരു ലോകായുക്തയും, 2 ഉപ ലോകായുക്തമാരും ഇവർക്കു ശമ്പളവും മറ്റു ആനുകുല്യങ്ങളും ആയി 1,80,792 രൂപയും ഉപലോകായുക്തയ്ക്ക് 1,71,380 രൂപയുമാണ് വേതനം തീരുമാനിച്ചിട്ടുള്ളത്. ഒപ്പം ലോകായുക്തയിൽ 28 തസ്തികകളിലായി 92 ജീവനക്കാർക്ക് ജോലിചെയ്യാൻ അനുവാദമുണ്ടെങ്കിലും നിലവിൽ 87 ജീവനക്കാരാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകായുക്തയിൽ ജോലിചെയ്യുന്നത്.
ഇവർക്കായുള്ള മാസവേതനതിന്റെ കണക്കുകളും രേഖയിൽ പറഞ്ഞിട്ടുണ്ട്. ഇവർക്കു ശമ്പളമായി ചിലവഴിക്കുന്ന തുക 2065196 കോടി രൂപയാണ്. ജഡ്ജിമാരുടെ വേതനത്തിന്റെ പുറമെയാണ് ഈ തുക. കോടികൾ ചിലവഴിച്ചു ലോകായുക്ത പ്രവർത്തിക്കുമ്പോഴും രാജ്യസേവനത്തിന് ഇറങ്ങുന്ന പൊതുപ്രവർത്തകരുടെയും സർക്കാർ ജീവനക്കാരുടെയും ആയിരത്തോളം കേസുകൾ കെട്ടികിടക്കുന്നു എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
ലോകായുക്തക്ക് പ്രത്യേക ആസ്ഥാനമില്ല. നിയമസഭ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ലോകായുക്തയ്ക്ക് പ്രത്യേക വാടകയില്ലെന്നും വിവരാവകാശരേഖകളിൽ പറയുന്നു.