- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകരയിൽ അഭിജിത്തിന് വേണ്ടി വാദിക്കാൻ കെ എസ് യു; ആലത്തൂരിൽ കണ്ണ് വച്ച് വിദ്യാർത്ഥി നേതാവ് ശ്രീലാൽ ശ്രീധറും; സുധാകരന്റെ പിന്തണയോടെ കണ്ണൂരിൽ ഒരു കൈ നോക്കാൻ റഷീദും; വയനാടിൽ കണ്ണു വച്ച് സിദ്ദിഖും ഷാനിമോൾ ഉസ്മാനും ഹസനും; ഇടുക്കിയിൽ കുഴൽനാടനും സാധ്യത; തൃശൂരിലും ആറ്റിങ്ങലിലും ചാലക്കുടിയിലും ചർച്ചകൾ സജീവം; ലോക്സഭയിൽ മത്സരിക്കാൻ യുവമുഖങ്ങളെ പരീക്ഷിക്കാൻ രാഹുൽ; പ്രതീക്ഷയോടെ യുവനേതാക്കൾ
തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് ഏറെ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ കേരളത്തിലെ യുവ കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ താത്പര്യവും യുവനേതാക്കൾക്ക് അവസരം നൽകുക എന്നുള്ളതാണ്. ഈ സാഹചര്യത്തിലാണ് യുവ നേതാക്കൾ പ്രതീക്ഷയിലേക്ക് എത്തുന്നത്. കെ എസ് യുവും യൂത്ത് കോൺഗ്രസും മികച്ച പ്രാതിനിധ്യമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ എത്തിയതും പുതുമുഖങ്ങൾക്ക് ഗ്ര്ൂപ്പ് പരിഗണനയ്ക്ക് അപ്പുറം സാധ്യത നൽകുമെന്ന് യുവനേതാക്കൾ വിലയിരുത്തുന്നുണ്ട്. വടകര സീറ്റിൽ കെ എസ് യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം അഭിജിത്തിന്റെ പേര് ചർച്ചായാക്കുകയാണ് കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനം. മുല്ലപ്പള്ളി രാമചന്ദ്രനെ ഹൈക്കമാന്റ് കെപിസിസി അദ്ധ്യക്ഷനായി നിയമിച്ചതിനാൽ മത്സരിക്കില്ല. പകരം കാലിക്കറ്റ് സർവ്വകലാശാല മുൻ ചെയർമാൻ കൂടിയായ അഭിജിത്തിന് അവസരം നൽകണമെന്നാണ് കെ എസ് യുവിന്റെ ആവശ്യം. സംവരണ മണ്ഡലമായ ആലത്തൂരിൽ ഗവേഷണ വിദ്യാർത്ഥിയും കെ എസ് യു സംസ്ഥാന ഉപാദ്ധ്യക്ഷന
തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് ഏറെ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ കേരളത്തിലെ യുവ കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ താത്പര്യവും യുവനേതാക്കൾക്ക് അവസരം നൽകുക എന്നുള്ളതാണ്. ഈ സാഹചര്യത്തിലാണ് യുവ നേതാക്കൾ പ്രതീക്ഷയിലേക്ക് എത്തുന്നത്. കെ എസ് യുവും യൂത്ത് കോൺഗ്രസും മികച്ച പ്രാതിനിധ്യമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ എത്തിയതും പുതുമുഖങ്ങൾക്ക് ഗ്ര്ൂപ്പ് പരിഗണനയ്ക്ക് അപ്പുറം സാധ്യത നൽകുമെന്ന് യുവനേതാക്കൾ വിലയിരുത്തുന്നുണ്ട്.
വടകര സീറ്റിൽ കെ എസ് യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം അഭിജിത്തിന്റെ പേര് ചർച്ചായാക്കുകയാണ് കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനം. മുല്ലപ്പള്ളി രാമചന്ദ്രനെ ഹൈക്കമാന്റ് കെപിസിസി അദ്ധ്യക്ഷനായി നിയമിച്ചതിനാൽ മത്സരിക്കില്ല. പകരം കാലിക്കറ്റ് സർവ്വകലാശാല മുൻ ചെയർമാൻ കൂടിയായ അഭിജിത്തിന് അവസരം നൽകണമെന്നാണ് കെ എസ് യുവിന്റെ ആവശ്യം. സംവരണ മണ്ഡലമായ ആലത്തൂരിൽ ഗവേഷണ വിദ്യാർത്ഥിയും കെ എസ് യു സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ശ്രീലാൽ ശ്രീധറിനു അവസരം നൽകണമെന്നാണ് ആവശ്യം. ശ്രീലാൽ എൻ എസ് യു ഐ അഖിലേന്ത്യാ കോ-ഓർഡിനേറ്റർ കൂടിയാണ്. തൃശൂർ സ്വദേശിയായ ശ്രീലാൽ ശ്രീധർ ' ദളിത് സ്റ്റഡീസി'ലാണ് ഗവേഷണം നടത്തുന്നത്. ഇംഗ്ലീഷ് ലിറ്റ്‌റേച്ചറിൽ ബിരുദാനന്തര ബിരുദദാരിയായ ശ്രീലാൽ ചരിത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്.
2014ൽ നടന്ന പാർലമെന്റ് ഇലക്ഷനിൽ സിപിഎമ്മിലെ പി.കെ ബിജു 37312 വോട്ടുകൾക്ക് കോൺഗ്രസിലെ കെ.എ ഷീബയെ പരാജയപ്പെടുത്തിയ മണ്ഡലത്തിൽ ഉയർന്ന അക്കാദമിക് നിലവാരവും യുവനേതാവിനു പ്രതീക്ഷിക്കുന്ന ജനസ്വീകാര്യതയുമാണ് ആലത്തൂരിൽ ശ്രീലാലിനെ മുന്നോട്ട് വയ്ക്കാൻ കെ എസ് യു നേതാക്കളെ പ്രരിപ്പിക്കുന്നത്. കണ്ണൂരിലോ കാസർകോട്ടോ കെ എസ് യു സംസ്ഥാന ഉപാദ്ധ്യക്ഷനും കോൺഗ്രസിന്റെ മികച്ച യുവ പ്രാസംഗികനുമായ വി.പി അബ്ദുൾ റഷീദിന് സീറ്റ് കൊടുക്കണമെന്നാണ് ആവശ്യം. കെപിസിസി വർക്കിങ് പ്രസിഡന്റായ സുധാകരനും ഡിസിസി പ്രസിഡന്റായ സതീശൻ പാച്ചേനിയും മത്സരിക്കില്ലെന്ന് കണക്ക് കൂട്ടിയാണ് ഈ നീക്കം. എന്നാൽ മുൻ എംപി അബ്ദുള്ളക്കുട്ടിയെ ഇവിടെ സജീവമായി പരിഗണിക്കാൻ സാധ്യതയുണ്ട്.
വെറും 6566 വോട്ടുകൾക്ക് കെ.സുധാകരൻ പരാജയപ്പെട്ട മണ്ഡലത്തിൽ കെ.സുധാകരന്റെ അനുയായിയും മണ്ഡലത്തിൽ സുപരിചിതനുമായ റഷീദിനെ മുൻനിർത്തി തിരിച്ചുപിടിക്കാനാണ് ഐ ആലോചിക്കുന്നത്. എന്നാൽ അബ്ദുള്ളക്കുട്ടിയാണ് മികച്ചതെന്ന അഭിപ്രായവും സജീവമാണ്. കാസർഗോട് പാർലമെന്റ് മണ്ഡലത്തിലും റഷീദിന്റെ പേര് സജീവ പരിഗണനയിലാണ്. എന്നാൽ ഇവിടെ ടി സിദ്ദിഖ് മത്സരിക്കാനാണ് സാധ്യത. കോൺഗ്രസിന് വിജയ സാധ്യത ഉള്ള ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ ഡോ.മാത്യൂ കുഴൽ നാടനോ ഡീൻ കുര്യാക്കോസോ സ്ഥാനാർത്ഥിയായേക്കും. രാഹുൽ ഗാന്ധിയുമായുള്ള അടുത്ത ബന്ധം ഡോ.മാത്യു കുഴൽനാടന് സാധ്യത കൂട്ടുന്നു.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ സീൻ കുര്യാക്കോസിനെ ഒരിക്കൽ കൂടി പരീക്ഷിക്കാനും നേതൃത്വം ആലോചിക്കുന്നുണ്ട്. മുൻ ഡിസിസി പ്രസിഡന്റ് റോയ്.കെ.പൗലോസിനെയും പരിഗണിക്കുന്നുണ്ട്. വയനാട്ടിൽ സിറ്റിങ്ങ് എംപിയും കെപിസിസി വർക്കിങ് കമ്മറ്റി പ്രസിഡന്റുമായ എം.ഐ ഷാനവാസ് മത്സരിക്കില്ലെന്നാണ് സൂചന. ഷാനിമോൾ ഉസ്മാൻ , ടി.സിദ്ധീക്ക് എന്നിവരുടെ പേരാണ് പരിഗണനയിൽ. എംഎം ഹസനും സാധ്യതയുണ്ട്. മറ്റു മണ്ഡലങ്ങളിൽ സിറ്റിങ്ങ് എംപിമാർ തന്നെ മത്സരിക്കും. ആലപ്പുഴയിൽ കെ.സി വേണുഗോപാൽ, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, പത്തനംതിട്ടയിൽ ആന്റോ ആന്റണി, തിരുവനന്തപുരത്ത് ഡോ.ശശി തരൂർ, എർണാകുളത്ത് കെ.വി തോമസ്,കോഴിക്കോട് എം.കെ രാഘവൻ ,എന്നിവർ തന്നെയാകും സ്ഥാനാർത്ഥികളെന്നാണ് സൂചന.
മാവേലിക്കരയിൽ കൊടിക്കുന്നിൽ മത്സരിക്കുന്നില്ലെങ്കിൽ കെ.എസ്.യു സംസ്ഥാന ജന:സെക്രട്ടറിയും കൊട്ടാരക്കര നഗരസഭാ കൗൺസിലറുമായ പവിജപത്മനെ പരിഗണിച്ചേക്കും. തൃശൂർ, ചാലക്കുടി, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ നിരവധി പേരുകൾ നേതൃത്വത്തിന്റെ പരിഗണിനയിലുണ്ട്. ഈ മണ്ഡലങ്ങളിലെ വിജയ സാധ്യത, സാഹചര്യം എന്നിവ കൂടി പരിശോധിച്ച ശേഷം യുവതുർക്കികളെ തന്നെ കളത്തിലിറക്കിയേക്കും.