ജയറാം നായകനായ 'ലോനപ്പന്റെ മാമോദീസ'യുടെ ട്രെയിലർ പുറത്തിറങ്ങി. നടൻ ഫഹദ് ഫാസിലാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ട്രെയിലർ പുറത്തുവിട്ടത്. അങ്കമാലി ഡയറീസിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അന്നാ രേഷ്മ രാജനാണ്.

ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന 'ലോനപ്പന്റെ മാമോദീസ' തൃശൂർ പശ്ചാത്തലമായാണ് ഒരുങ്ങുന്നത്. വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഒരു സിനിമാക്കാരന് ശേഷം ലിയോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോനപ്പന്റെ മാമോദീസ. ജോജു ജോർജ്, ഹരീഷ് കണാരൻ, അലൻസിയർ, ശാന്തികൃഷ്ണ, കനിഹ, നിഷാ സാരംഗ്, ഇവാ പവിത്രൻ, നിയാസ് ബെക്കർ, കലാഭവൻ ജോഷി, വിശാഖ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തന്റെ അഭിനയ ജീവിത്തിലെ തന്നെ വ്യത്യസ്തമായ കഥാപാത്രമാണ് ജയറാം അവതരിപ്പിക്കുന്ന ലോനപ്പൻ. തിരിച്ചു വരവിനു ശേഷം ശക്തമായ സാന്നിധ്യമായി ശാന്തികൃഷ്ണയും ചിത്രത്തിലുണ്ട്. ക്രിസ്തുമസ് റിലീസായി ചിത്രം പ്രദർശനത്തിനെത്തും. പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുധീർ സുരേന്ദ്രനാണ്. ഹരിനാരായണൻ ,ജോഫി തരകൻ എന്നിവരുടെ വരികൾക്ക് അൽഫോൻസ് സംഗീതം ഒരുക്കുന്നു.