- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വല്യ മുതലാളിത്ത രാജ്യമാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം..! തലചായ്ക്കാൻ ഇടമില്ലാതെ 4000ലേറെപ്പേർ ഇംഗ്ലണ്ടിലെ തെരുവുകളിൽ അന്തിയുറങ്ങുന്നു; നല്ല ജീവിതം തേടി എത്തിയ പലരും കൊടും തണുപ്പിനോട് പൊരുതി ഉറങ്ങുന്നത് പാതയോരങ്ങളിൽ
യൂറോപ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ചും ബ്രിട്ടനിലെത്തിയാൽ ജീവിതം സുഖകരമാകുമെന്ന് വിശ്വസിക്കുന്നവരാണേറെയും. എൻഎച്ച്എസ് പോലുള്ള ക്ഷേമ പദ്ധതികളും മറ്റനേകം ബെനഫിറ്റുകളും ബ്രിട്ടനെ കുടിയേറ്റക്കാരുടെ ഇഷ്ട ഭൂമിയാക്കി മാറ്റുന്നു. ബെനഫിറ്റുകൾ ദുരുപയോഗം ചെയ്യുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനാണ് ബ്രിട്ടനിൽ ബ്രെക്‌സിറ്റ് നടപ്പിലായതും യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടീഷ് ജനത തീരുമാനിച്ചതും. എന്നാൽ, എല്ലാവരും കരുതുന്നതുപോലെ സുഖസുന്ദരമായ സ്വർഗം മാത്രമല്ല ബ്രിട്ടൻ എന്ന് ഇതിനകം മനസ്സിലാക്കിയ ആയിരങ്ങൾ ഇവിടെയുണ്ട്. ബ്രിട്ടനിലെ ഇക്കൊല്ലത്തെ ഏറ്റവും തണുപ്പേറിയ രാത്രികളിലൊന്നായിരുന്നു അത്. എന്നാൽ, സെൻട്രൽ ലണ്ടനിലെ ഓക്‌സ്ഫഡ് സ്ട്രീറ്റിൽ കഴിയുന്ന 33-കാരൻ മൈക്കലിന് അത് നരകരാത്രികളിൽ ഒന്നുമാത്രവും. തെരുവിലാണ് മൈക്കലിന്റെ ഉറക്കം. റോഡരുകിലൊരുക്കിയ താൽക്കാലിക കൂടാരത്തിലാണ് ഇയാളുടെ ഉറക്കം. മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ട് ബ്രിട്ടനിലെത്തിയതാണ് മൈക്കൽ. എന്നാൽ, സ്വപ്നങ്ങളൊക്കെ ഇന്ന് തെരുവോരത്തെ ഈ താൽക്കാലിക കൂടാരത്തി
യൂറോപ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ചും ബ്രിട്ടനിലെത്തിയാൽ ജീവിതം സുഖകരമാകുമെന്ന് വിശ്വസിക്കുന്നവരാണേറെയും. എൻഎച്ച്എസ് പോലുള്ള ക്ഷേമ പദ്ധതികളും മറ്റനേകം ബെനഫിറ്റുകളും ബ്രിട്ടനെ കുടിയേറ്റക്കാരുടെ ഇഷ്ട ഭൂമിയാക്കി മാറ്റുന്നു. ബെനഫിറ്റുകൾ ദുരുപയോഗം ചെയ്യുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനാണ് ബ്രിട്ടനിൽ ബ്രെക്‌സിറ്റ് നടപ്പിലായതും യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടീഷ് ജനത തീരുമാനിച്ചതും. എന്നാൽ, എല്ലാവരും കരുതുന്നതുപോലെ സുഖസുന്ദരമായ സ്വർഗം മാത്രമല്ല ബ്രിട്ടൻ എന്ന് ഇതിനകം മനസ്സിലാക്കിയ ആയിരങ്ങൾ ഇവിടെയുണ്ട്.
ബ്രിട്ടനിലെ ഇക്കൊല്ലത്തെ ഏറ്റവും തണുപ്പേറിയ രാത്രികളിലൊന്നായിരുന്നു അത്. എന്നാൽ, സെൻട്രൽ ലണ്ടനിലെ ഓക്‌സ്ഫഡ് സ്ട്രീറ്റിൽ കഴിയുന്ന 33-കാരൻ മൈക്കലിന് അത് നരകരാത്രികളിൽ ഒന്നുമാത്രവും. തെരുവിലാണ് മൈക്കലിന്റെ ഉറക്കം. റോഡരുകിലൊരുക്കിയ താൽക്കാലിക കൂടാരത്തിലാണ് ഇയാളുടെ ഉറക്കം. മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ട് ബ്രിട്ടനിലെത്തിയതാണ് മൈക്കൽ. എന്നാൽ, സ്വപ്നങ്ങളൊക്കെ ഇന്ന് തെരുവോരത്തെ ഈ താൽക്കാലിക കൂടാരത്തിലൊതുങ്ങുന്നു.
കൈയിലുള്ള വിലപിടിച്ച വസ്തുക്കൾ ചെറിയൊരു ബാഗിലാക്കി കഴുത്തിൽ കെട്ടിയിട്ടാണ് മൈക്കലിന്റെ ഉറക്കം. മൈനസ് രണ്ട് താപനിലയിൽനിന്ന് രക്ഷപ്പെടാൻ ആകെയുള്ളത് സ്ലീപ്പിങ് ബാഗും നേർത്തൊരു ബ്ലാങ്കറ്റും മാത്രം. മൈക്കലിനെപ്പോലെ തെരുവോരത്ത് അന്തിയുറങ്ങുന്നവർ ബ്രിട്ടനിൽ നാലായിരത്തോളം പേരുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഭവനരഹിതരായ ആളുകളുടെ എണ്ണം രണ്ടുവർഷം കൊണ്ട് ഇരട്ടിയിലേറെ വർധിച്ചതായാണ് കണക്കാക്കിയിയിട്ടുള്ളത്.. രണ്ടുവർഷം മുമ്പ് തെരുവോരത്ത് ഉറങ്ങിയിരുന്നത് 1768 പേരാണെങ്കിൽ ഇന്നത് 4134 പേരായി. ഇതിലേറെപ്പേരും ലണ്ടനിലാണ്. ഭവനരഹിതരിൽ 23 ശതമാനമാണ് ലണ്ടനിലെ തെരുവോരങ്ങളിൽ സ്ലീപ്പിങ് ബാഗിനുള്ളിൽ ജീവിതം വിറച്ചുതള്ളുന്നത്.
മേഫെയർ, ബെൽഗ്രാവിയ, പിംലിക്കോ തുടങ്ങിയ ഇടങ്ങളിലാണ് കൂടുതൽ പേരും താമസിക്കുന്നത്. ലണ്ടനുപുറത്ത് ബ്രൈറ്റനിൽ 144 പേർ ഇത്തരത്തിൽ റോഡരികിൽ കഴിയുന്നുണ്ട്. 2015-നെ അപേക്ഷിച്ച് ഇരട്ടിയോളം വരുമിത്. മാഞ്ചസ്റ്റർ, ബ്രിസ്‌റ്റോൾ, ല്യൂട്ടൻ, ബെഡ്ഫഡ് കോൺവാൾ, ബർമിങ്ങാം ന്നെിവിടങ്ങളിലും റോഡരികിൽ കഴിയുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്.