- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെ ഇസ്ലിങ്ടണിൽ പബിന് മുമ്പിൽ ക്യൂ നിന്നവർക്ക് നേരെ ആയുധധാരികളായവർ കാറിടിച്ച് കയറ്റി; മൂന്ന് പേർക്ക് പരിക്ക്; ഓടി രക്ഷപ്പെട്ടവരെ അറസ്റ്റ് ചെയ്തു; ഭീകരാക്രമണം അല്ലെന്ന് പൊലീസ്
കഴിഞ്ഞ ആഴ്ച വെസ്റ്റ്മിൻസ്റ്ററിൽ ഖാലിദ് മസൂദ് എന്ന ഭീകരൻ കാറിടിച്ച് കയറ്റി നടത്തിയ ആക്രമണത്തിന് പിന്നാലെ ലണ്ടനിലെ ഇസ്ലിങ്ടണിൽ പബിന് മുമ്പിൽ ക്യൂ നിന്നവർക്ക് നേരെ ആയുധധാരികളായവർ കാറിടിച്ച് കയറ്റി. ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. ഇത് ഭീകരാക്രമണം അല്ലെന്നാണ് പൊലീസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. കത്തി ധരിച്ച രണ്ട് പേരാണ് പ്യൂജിയോട്ട് പാർട്ട്ണർ കാർ ക്യൂ നിന്നവർക്ക് നേരെ ഇടിച്ച് കയറ്റിയിരിക്കുന്നത്. സംഭവത്തിൽ രണ്ട് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കുമാണ് പരുക്കേറ്റത്. നോർത്ത് ലണ്ടനിലെ എസെക്സ് റോഡിലാണ് ഈ അക്രമം നടന്നിരിക്കുന്നത്. ഇവരുടെ കൈയിലുള്ള കത്തികളിലൊന്ന് പേവ്മെന്റിൽ നിന്നും മറ്റൊന്ന് കാറിൽ നിന്നുമാണ് പൊലീസ് കണ്ടെടുത്തിരിക്കുന്നത്. കടുത്ത ശബ്ദത്തോടെ കാർ അതിവേഗതയിൽ കോർണറിൽ നിന്നും പാഞ്ഞ് വരുകയായിരുന്നുവെന്നും ഇത് മണിക്കൂറിൽ 50 മൈൽ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും തുടർന്ന് ഇത് ക്യൂ നിന്നവർക്ക് നേരെ
കഴിഞ്ഞ ആഴ്ച വെസ്റ്റ്മിൻസ്റ്ററിൽ ഖാലിദ് മസൂദ് എന്ന ഭീകരൻ കാറിടിച്ച് കയറ്റി നടത്തിയ ആക്രമണത്തിന് പിന്നാലെ ലണ്ടനിലെ ഇസ്ലിങ്ടണിൽ പബിന് മുമ്പിൽ ക്യൂ നിന്നവർക്ക് നേരെ ആയുധധാരികളായവർ കാറിടിച്ച് കയറ്റി. ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. ഇത് ഭീകരാക്രമണം അല്ലെന്നാണ് പൊലീസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. കത്തി ധരിച്ച രണ്ട് പേരാണ് പ്യൂജിയോട്ട് പാർട്ട്ണർ കാർ ക്യൂ നിന്നവർക്ക് നേരെ ഇടിച്ച് കയറ്റിയിരിക്കുന്നത്. സംഭവത്തിൽ രണ്ട് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കുമാണ് പരുക്കേറ്റത്. നോർത്ത് ലണ്ടനിലെ എസെക്സ് റോഡിലാണ് ഈ അക്രമം നടന്നിരിക്കുന്നത്.
ഇവരുടെ കൈയിലുള്ള കത്തികളിലൊന്ന് പേവ്മെന്റിൽ നിന്നും മറ്റൊന്ന് കാറിൽ നിന്നുമാണ് പൊലീസ് കണ്ടെടുത്തിരിക്കുന്നത്. കടുത്ത ശബ്ദത്തോടെ കാർ അതിവേഗതയിൽ കോർണറിൽ നിന്നും പാഞ്ഞ് വരുകയായിരുന്നുവെന്നും ഇത് മണിക്കൂറിൽ 50 മൈൽ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും തുടർന്ന് ഇത് ക്യൂ നിന്നവർക്ക് നേരെ ഇടിച്ച് കയറ്റുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഓൾഡ് ക്യൂൻസ് ഹെഡ് പബിന് മുന്നിൽ വരി നിന്നവർക്കാണ് അപകടം സംഭവിച്ചിരിക്കുന്നത്. ആക്രമണത്തിന്റെ നാടകീയമായ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് സംഭവസ്ഥലത്ത് വച്ച് തന്നെ പാരാമെഡിക്സ് പ്രാഥമിക ശുശ്രൂഷകൾ നൽകുന്നതും ഈ ചിത്രങ്ങളിൽ കാണാം.
പരുക്കേറ്റ ആരുടെയും ജീവന് ഭീഷണിയില്ലെന്നാണ് സൂചന. കാർ കുതിച്ച് തങ്ങൾക്ക് നേരെ വരുന്നത് കണ്ട് ആളുകൾ കരയുകയും ശബ്ദമുയർത്തുകയും ഒഴിഞ്ഞ് മാറാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഒരാൾ തീർത്തും കാറിനടിയിൽ പെട്ട് പോയിരുന്നുവെന്നും സാക്ഷികൾ വെളിപ്പെടുത്തുന്നു. ക്യൂവിൽ ഏതാണ്ട് 20 പേരായിരുന്നു ഉണ്ടായിരുന്നത്. കാർ തങ്ങളുടെ നേർക്ക് മനഃപൂർവം ഓടിച്ച് കയറ്റുകയായിരുന്നുവെന്നും ഇത് ഭീകരാക്രമണമാണെന്നുമാണ് വരി നിന്നവരിൽ പലരും അഭിപ്രായപ്പെടുന്നത്. മിക്കവരും ഇതിന്റെ ഞെട്ടലിൽ നിന്നും ഇനിയും മോചിതരായിട്ടില്ല.
ബുധനാഴ്ച വെസ്റ്റ്മിൻസ്റ്ററിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്ത് കനത്ത ആശങ്ക നിലനിൽക്കവയൊണ് ലണ്ടനിൽ തന്നെ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. തലസ്ഥാനത്ത് സുരക്ഷ ഇരട്ടിയാക്കിയ സാഹചര്യത്തിലും ഇത്തരം ആക്രമണങ്ങൾ തുടരുന്നത് മിക്കവരിലും പരിഭ്രാന്തി ജനിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി 10.55നായിരുന്നു സംഭവത്തെ തുടർന്ന് തങ്ങളെ വിളിച്ചതെന്ന് സ്‌കോട്ട്ലൻഡ് യാർഡ് വക്താവ് വെളിപ്പെടുത്തുന്നു. അറസ്റ്റിലായ രണ്ട്പേരെ ചോദ്യം ചെയ്ത് വരുന്നുവെന്നും അന്വേഷണം തുടരുന്നുവെന്നും അദ്ദേഹം പറയുന്നു.