- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയറാമും പാർവതിയും എത്തിച്ചേർന്നു; ആദ്യ ഹിന്ദുമത പരിഷത്ത് ഇന്ന് ലണ്ടനിൽ; ആവേശത്തോടെ യുകെയിലെ ഹിന്ദു സമൂഹം
ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ആദ്യ ഹിന്ദുമത പരിഷത്ത് ഇന്ന് ലണ്ടനിലെ ക്രോയിഡോണിൽ നടക്കും. വിശിഷ്ടാതിഥികളായി നടൻ ജയറാമും ഭാര്യ പാർവതിയും എത്തിയതോടെ യുകെയിലെ ഹിന്ദു സമൂഹത്തിന്റെ ആവേശം കൊടുമുടി കയറിയിരിക്കുകയാണ്. ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ക്ഷണം സ്വികരിച്ചു പരിഷത്തിൽ പങ്കെടുക്കുവാൻ സമ്മതിച്ച ജയറാമും പാർവതിയും ഇന്നലെ
ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ആദ്യ ഹിന്ദുമത പരിഷത്ത് ഇന്ന് ലണ്ടനിലെ ക്രോയിഡോണിൽ നടക്കും. വിശിഷ്ടാതിഥികളായി നടൻ ജയറാമും ഭാര്യ പാർവതിയും എത്തിയതോടെ യുകെയിലെ ഹിന്ദു സമൂഹത്തിന്റെ ആവേശം കൊടുമുടി കയറിയിരിക്കുകയാണ്. ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ക്ഷണം സ്വികരിച്ചു പരിഷത്തിൽ പങ്കെടുക്കുവാൻ സമ്മതിച്ച ജയറാമും പാർവതിയും ഇന്നലെയാണ് ലണ്ടനിൽ എത്തിച്ചേർന്നത്. ലണ്ടൻ ഹിന്ദു ഐക്യവേദി ഭാരവാഹികൾ ഇരുവർക്കും എയർപോർട്ടിൽ ഊഷ്മള സ്വീകരണം നല്കി.
യൂറോപ്പിൽ തന്നെ ആദ്യമായി നടക്കുന്ന ഹിന്ദുമത പരിഷത്ത് യു കെ യുടെ ചരിത്രത്തിൽ ഇടം പിടിക്കുമെന്നാണ് കണക്കാക്കുന്നത്. ഒട്ടെറെ വിവാദങ്ങൾ ഉയർന്നെങ്കിലും അതെല്ലാം മറികടന്ന ഐക്യവേദി പ്രവർത്തകർ ഈ ദിവസം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ്. ദശാബ്ദങ്ങളുടെ കുടിയേറ്റ ചരിത്രമുള്ള മലയാളി ഹൈന്ദവ കുടുംബങ്ങൾ വരെയേറെ ആകാംഷയോടെയാണ് ഇന്നത്തെ ദിവസത്തെ ഉറ്റുനോക്കുന്നത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ ശില്പി രാജൻ പന്തലൂർ പ്രത്യേകം തയാറാക്കിയ കൊടിമരത്തിൽ പൂജക്ക് ശേഷം കൊടി ഉയരും. തുടർന്ന് പരിഷത്തിന് തുടക്കമാകും.
വിശിഷ്ടാതിഥിയായി പരിഷത്തിൽ പങ്കെടുക്കുന്ന ശശികല ടീച്ചർ ദിവസങ്ങൾക്ക് മുമ്പ് തന്നെ യുകെയിലെത്തിയിരുന്നു. വിവിധ കലാപ്രവർത്തകരുടെ കൂട്ടായ്മയ്ക്കും ഇന്ന് സമ്മേളന വേദി സാക്ഷിയാകും. സുപ്രസിദ്ധ മോഹിനിയാട്ട കലാകാരി ജയപ്രഭ മേനോന്റെ സാന്നിധ്യം ഉറപ്പായി കഴിഞ്ഞു. യുകെയിലെ വിവിധ വേദികളിൽ കഴിവ് തെളിയിച്ച ഏതാനും പേര് അവതരിപ്പിക്കുന്ന പരിപാടികളും സമ്മേളനത്തിന്റെ മാറ്റു കൂട്ടുമെന്ന് ഹിന്ദു ഐക്യവേദി യു കെ പ്രസിഡന്റ് ഹരിദാസ് വ്യക്തമാക്കി.
ജയപ്രഭ മേനോന്റെ മോഹിനിയാട്ടം, വിനോദ് നവധാര എന്ന അതുല്യ പ്രതിഭ നയിക്കുന്ന ഭക്തി ഗാനമേള, ഡോക്ടർ ശിവകുമാറിന്റെ അവതാരങ്ങളെ കുറിച്ചുള്ള പ്രത്യേക പരിപാടി, ഡോക്ടർ മിനി യുടെ നേതൃത്വത്തിൽ ലണ്ടൻ ഹിന്ദു ഐക്യവേദി വനിതാ വിഭാഗം അവതരിപ്പിക്കുന്ന 'നവവിധ ഭക്തി', പതിവുപോലെ ഭജന, ദീപാരാധ എന്നീ വിവിധങ്ങളായ പരിപാടികൾ ആണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഉച്ച ഭക്ഷണം മുതൽ പരിഷത്തിൽ പങ്കെടുക്കുവാൻ വരുന്ന എല്ലാവർക്കും മുഴുവൻ സമയവും ഭക്ഷണം സൗജന്യമായിരിക്കും.
സമ്മേളനത്തിൽ പങ്കെടുക്കാൻ ആയി കഴിഞ്ഞ ദിവസം ശശികല ടീച്ചർ എത്തിയതോടെ യു കെ യുടെ മറ്റു ഭാഗങ്ങളില ഉള്ള ഹൈന്ദവ സമൂഹവും സജീവമായിരുന്നു. യുകെയിൽ മുൻപ് ഇത്ര വിപുലമായ നിലയ്ക്ക് ഒരു ഹൈന്ദവ കൂട്ടായ്മ സംഘടിപ്പിക്കപ്പെട്ടിട്ടില്ല എന്നതിനാൽ ഏറെ തല്പര്യതോടെയും പ്രതീക്ഷയോടെയുമാണ് ആദ്യ ഹിന്ദു പരിഷത്തിൽ നൂറു കണക്കിന് ഹൈന്ദവർ എത്തിച്ചേരുക എന്നത് സുവക്തമാണ്. മലയാളി സമൂഹത്തിനു സ്വന്തമായി ഒരു ബ്രിട്ടനിൽ ഒരു ക്ഷേത്രം എന്ന പ്രഖ്യാപിത നിലപടുമായാണ് ലണ്ടൻ ഹിന്ദു ഐക്യവേദി പ്രവർത്തിക്കുന്നത്.