- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം നാട്ടിൽ സുരക്ഷിതത്വം ഇല്ലാത്തതിനാൽ കള്ളവണ്ടി കയറി ഇവിടെത്തി; സ്നേഹ നിധികളായ ബ്രിട്ടീഷ് ദമ്പതികൾ തീറ്റകൊടുത്തു വളർത്തി: ട്യൂബ് ബോംബ് വച്ചു അനേകം നിരപരാധികളെ കൊല്ലാൻ ശ്രമിച്ചത് സിറിയയിൽ നിന്നും അഭയം തേടി എത്തിയ ഈ അധമന്മാർ
ലണ്ടൻ: അഞ്ചു നയാ പൈസയെടുക്കാൻ ഇല്ലാതെ സിറിയൻ ചേരിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുക ആയിരുന്നു ഇവന്മാർ; ഒടുവിൽ കള്ള വണ്ടി കയറിയും കള്ള ഡോക്യുമെന്റുകൾ സംഘടിപ്പിച്ചും ബ്രിട്ടണിൽ എത്തി. കയ്യോടെ പിടിച്ചു തിരിച്ചയയ്ക്കാതെ അനുഭാവ പൂർവ്വം അഭയം നൽകി ഇവിടെ പാർപ്പിച്ചു. ഒടുവിൽ മക്കൾ ഇല്ലാതെ വിഷമിച്ചിരിക്കുന്ന ഒരു ദമ്പതികളെ കണ്ടെത്തി അവരെ കൊണ്ടു സ്വന്തം മക്കളെ പോലെ കരുതിച്ചു ഭക്ഷണവും താമസവും കൊടുത്തു വളർത്തിച്ചു. എന്നിട്ടു പകരമായി ഇവന്മാർ ചെയ്തതോ? അഭയം നൽകിയ നാട്ടിലെ നിരപരാധികളെ ബോംബിട്ട് കൊന്നു ആനന്ദിക്കാൻ പദ്ധതിയിടുക. ലണ്ടൻ ട്യൂബിൽ ബോംബ് പൊട്ടിച്ചു കൂട്ടക്കുരുതിക്ക് പദ്ധതി ഇട്ടവരുടെ വിശദാംശങ്ങൾ പുറത്ത് വരുമ്പോൾ വീണ്ടും ആശങ്കയിലാവുന്നത് നല്ലവരായ വെള്ളക്കാരുടെ മനസ് തന്നെയാണ്. പാഴ്‌സൺസ് ഗ്രീൻ ട്യൂബ് ട്രെയിനിൽ ബക്കറ്റ് ബോംബ് സ്ഥാപിച്ച് നിരപരാധികളെ കൊന്നൊടുക്കാൻ പദ്ധതിയിട്ട ഈ ഐസിസ് ഭീകരർ നാലുവർഷം മുമ്പ് സിറിയയിൽനിന്ന് അഭയം തേടി ബ്രിട്ടനിലെത്തിയവരാണ്. ഇരുവരും അറസ്റ്റിലായതോടെ, സമാനമായ പദ്ധതികളിടുന്ന ഭീകരരെക്കുറ
ലണ്ടൻ: അഞ്ചു നയാ പൈസയെടുക്കാൻ ഇല്ലാതെ സിറിയൻ ചേരിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുക ആയിരുന്നു ഇവന്മാർ; ഒടുവിൽ കള്ള വണ്ടി കയറിയും കള്ള ഡോക്യുമെന്റുകൾ സംഘടിപ്പിച്ചും ബ്രിട്ടണിൽ എത്തി. കയ്യോടെ പിടിച്ചു തിരിച്ചയയ്ക്കാതെ അനുഭാവ പൂർവ്വം അഭയം നൽകി ഇവിടെ പാർപ്പിച്ചു. ഒടുവിൽ മക്കൾ ഇല്ലാതെ വിഷമിച്ചിരിക്കുന്ന ഒരു ദമ്പതികളെ കണ്ടെത്തി അവരെ കൊണ്ടു സ്വന്തം മക്കളെ പോലെ കരുതിച്ചു ഭക്ഷണവും താമസവും കൊടുത്തു വളർത്തിച്ചു. എന്നിട്ടു പകരമായി ഇവന്മാർ ചെയ്തതോ? അഭയം നൽകിയ നാട്ടിലെ നിരപരാധികളെ ബോംബിട്ട് കൊന്നു ആനന്ദിക്കാൻ പദ്ധതിയിടുക.
ലണ്ടൻ ട്യൂബിൽ ബോംബ് പൊട്ടിച്ചു കൂട്ടക്കുരുതിക്ക് പദ്ധതി ഇട്ടവരുടെ വിശദാംശങ്ങൾ പുറത്ത് വരുമ്പോൾ വീണ്ടും ആശങ്കയിലാവുന്നത് നല്ലവരായ വെള്ളക്കാരുടെ മനസ് തന്നെയാണ്. പാഴ്‌സൺസ് ഗ്രീൻ ട്യൂബ് ട്രെയിനിൽ ബക്കറ്റ് ബോംബ് സ്ഥാപിച്ച് നിരപരാധികളെ കൊന്നൊടുക്കാൻ പദ്ധതിയിട്ട ഈ ഐസിസ് ഭീകരർ നാലുവർഷം മുമ്പ് സിറിയയിൽനിന്ന് അഭയം തേടി ബ്രിട്ടനിലെത്തിയവരാണ്. ഇരുവരും അറസ്റ്റിലായതോടെ, സമാനമായ പദ്ധതികളിടുന്ന ഭീകരരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ് ഇപ്പോൾ.
സിറിയയിൽനിന്ന് ബ്രിട്ടനിലെത്തിയ 21-കാരൻ യാഹ്യ ഫറൂഖും 18-കാരനായ മറ്റൊരു യുവാവുമാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇരുവരും സറേയിലെ റൊണാൽഡ് ജോൺസ്-പെനലോപ് ദമ്പതിമാരാണ് രണ്ടുപേരെയും നോക്കിയിരുന്നത്. 18-കാരൻ ഇറാഖ് വംശജനാണ്. സ്‌നേഹനിധികളായ ഈ ദമ്പതിമാർക്കൊപ്പം താമസിച്ചുകൊണ്ട് അവർ ആസൂത്രണം ചെയ്തത് അഭയം നൽകിയ രാജ്യത്തെ തകർക്കാനുള്ള പദ്ധതികളായിരുന്നുവെന്നത് എല്ലാവരെയും ഞെട്ടിക്കുന്നു.
ഫറൂഖിനെ അറസ്റ്റ് ചെയ്ത പൊലീസ് സറേയിലെ ജോൺസിന്റെ വീട്ടിൽ കൂടുതൽ വിശദാംശങ്ങൾ തേടി തിരച്ചിൽ നടത്തി. ഏതാനും മാസം മുമ്പ് ഇയാൾ ഇവിടെനിന്ന് താമസം മാറിയിരുന്നു. ഹീത്രൂവിലുള്ള വീട്ടിലേക്കാണ് താമസം മാറിയത്. ആ വീട്ടിലും പൊലീസ് തിരച്ചിൽ നടത്തി. ഹൗൺസ്ലോയിലുള്ള അല്ലാഡിൻസ് ചിക്കൻ ഷോപ്പിന് സമീപത്തുനിന്നാണ് ഇയാളെ ഭീകരവിരുദ്ധ വിഭാഗം കസ്റ്റഡിയിലെടുത്തത്. നേരീയ സംഘർഷത്തിനൊടുവിലാണ് ഇയാളെ കീഴ്‌പ്പെടുത്താനായത്.
യുദ്ധമേഖലകളിൽനിന്ന് അഭയം തേടിയെത്തുന്ന കുട്ടികളെ സ്വീകരിക്കുന്ന ഫോസ്റ്റർ കെയറാണ് പെനലോപ്പിന്റെയും റൊണാൽഡ് ജോൺസിന്റെയും വീട്. അങ്ങനെയയാണ് 2013-ൽ ഫറൂഖും മറ്റേ യുവാവും ഇവിടെയെത്തിയത്. പെട്ടെന്നുതന്നെ ബ്രിട്ടീഷ് സ്വഭാവത്തിലേക്കുവന്ന ഫറൂഖ് ബിഗ് ബെന്നിന്റെയും ലണ്ടൻ ഐയുടെയും പശ്ചാത്തലത്തിൽ സെൽഫികൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
പ്രശ്‌നബാധിത മേഖലകളിൽനിന്നുള്ള കുട്ടികളെ സംരക്ഷിക്കാൻ തയ്യാറായ ജോൺസ് കുടുംബം ഇതുവരെ നൂറുകണക്കിന് കുട്ടികൾക്ക് അഭയം നൽകിയിട്ടുണ്ട്. ജുവനൈൽ പ്രിസണിൽ ജോലി ചെയ്തിരുന്ന പെനലോപ്പാണ് ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചത്. അതിന് റൊണാൾഡ് ജോൺസ് പിന്തുണ നൽകുകകയായിരുന്നു. അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന ഇവരുടെ വലിയ മനസ്സിന് 2009-ൽ എംബിഇ പദവി നൽകി രാജ്ഞി ആദരിക്കുകയും ചെയ്തിരുന്നു.
സിറിയയിലെ അൽ ഹറായിൽനിന്നാണ് ഫറൂഖ് ബ്രിട്ടനിലെത്തിയതെന്നാണ് കരുതുന്നത്. സിറിയയിൽനിന്ന് ആദ്യം ഈജിപ്തിലേക്കും പിന്നീട് അവിടെനിന്ന് ഇറ്റലിയിലുമെത്തുകയായിരുന്നു. തുടർന്ന് അഭയം തേടി ബ്രിട്ടനിലെത്തി. ജോൺസ് കുടുംബത്തിൽ അഭയം കിട്ടിയ ഫറൂഖ് പിന്നീട് വെസ്റ്റ് തെയിംസ് കോളേജിൽചേർന്ന് പഠനം തുടങ്ങുകയും ചെയ്തു. കടുത്ത മതവിശ്വാസിയൊന്നുമായിരുന്നില്ല ഫറൂഖ് തുടക്കത്തിൽ എന്നാൽ, ജൂൺ 29-ന് സിറിയയിലുണ്ടായ ആക്രമണതത്തിൽ തന്റെ പിതാവ് കൊല്ലപ്പെട്ടതാണ് ഇയാളുടെ വഴി തിരിച്ചുവിട്ടതെന്ന് കരുതുന്നു.