- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരൻ എത്തിയത് 30 ലക്ഷം വിലയുള്ള എസെക്സിൽ രജിസ്റ്റർ ചെയ്ത ഹ്യൂണ്ടായ് ടക്സൺ ഫോർ വീലർ വാഹനത്തിൽ; അക്രമത്തിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന ആശങ്ക മൂലം നീക്കങ്ങൾ കരുതലോടെ; വെടി വച്ചു വീഴ്ത്തിയിട്ടും ചികിത്സ നൽകി പാരാമെഡിക്‌സ്
ലണ്ടൻ: ലണ്ടനെയും ലോകത്തെയും വിറപ്പിച്ച ഭീകരൻ എത്തിയത് വാടകയ്ക്ക് എടുത്ത കാറിൽ ആകാമെന്ന് പൊലീസ് ഉറപ്പിക്കുന്നു. കൊറിയൻ കമ്പനിയായ ഹ്യൂണ്ടായിയുടെ സ്പോർട്സ് യൂട്ടിലിറ്റി ആയ ടക്സൺ മോഡൽ കാർ അക്രമി വാടകയ്ക്ക് എടുത്തത് ആണെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്. വാഹനം എസെക്‌സ് ചെംസ്ഫോർഡിൽ രജിസ്റ്റർ ചെയ്തത് ആണെന്ന് വ്യക്തമാണെങ്കിലും വാഹന ഉടമയെ കണ്ടെത്താൻ ഉള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലും ഇക്കഴിഞ്ഞ ഫെബ്രുവരിക്കും ഇടയിൽ രജിസ്റ്റർ ചെയ്ത കാർ ആണെന്നതാണ് നമ്പർ പ്ലേറ്റ് നൽകുന്ന സൂചന. ഈ കാറിന് 32, 000 പൗണ്ട്(ഏകദേശം 30 ലക്ഷം രൂപ)വരെ വിലയുണ്ട്. എന്നാൽ അത്ര വേഗതയിൽ പായുന്ന കാർ ആണ് ടക്സൺ എന്ന് പറയാൻ കഴിയില്ല. ലക്ഷ്വറി മോഡലുകളായ ജാഗ്വാർ, ഓഡി, ബിഎംഡബ്ലു കാറുകൾക്ക് 6 സെക്കന്റ് കൊണ്ട് 60 മൈൽ വേഗത കൈവരിക്കാൻ കഴിയുമ്പോൾ ഹ്യൂണ്ടായ് ടക്സണിന് ഏകദേശം 10 സെക്കന്റ് വേണ്ടി വരും. ഒരു പക്ഷെ വാടകയ്ക്ക് ലഭിക്കാൻ താരതമ്യേന എളുപ്പം ആയതുകൊണ്ടാകാം അക്രമി ഈ കാർ തെരഞ്ഞെടുത്തത് എന്ന് കരുതപ്പെടുന്നു. കൊറിയയി
ലണ്ടൻ: ലണ്ടനെയും ലോകത്തെയും വിറപ്പിച്ച ഭീകരൻ എത്തിയത് വാടകയ്ക്ക് എടുത്ത കാറിൽ ആകാമെന്ന് പൊലീസ് ഉറപ്പിക്കുന്നു. കൊറിയൻ കമ്പനിയായ ഹ്യൂണ്ടായിയുടെ സ്പോർട്സ് യൂട്ടിലിറ്റി ആയ ടക്സൺ മോഡൽ കാർ അക്രമി വാടകയ്ക്ക് എടുത്തത് ആണെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്. വാഹനം എസെക്‌സ് ചെംസ്ഫോർഡിൽ രജിസ്റ്റർ ചെയ്തത് ആണെന്ന് വ്യക്തമാണെങ്കിലും വാഹന ഉടമയെ കണ്ടെത്താൻ ഉള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലും ഇക്കഴിഞ്ഞ ഫെബ്രുവരിക്കും ഇടയിൽ രജിസ്റ്റർ ചെയ്ത കാർ ആണെന്നതാണ് നമ്പർ പ്ലേറ്റ് നൽകുന്ന സൂചന. ഈ കാറിന് 32, 000 പൗണ്ട്(ഏകദേശം 30 ലക്ഷം രൂപ)വരെ വിലയുണ്ട്.
എന്നാൽ അത്ര വേഗതയിൽ പായുന്ന കാർ ആണ് ടക്സൺ എന്ന് പറയാൻ കഴിയില്ല. ലക്ഷ്വറി മോഡലുകളായ ജാഗ്വാർ, ഓഡി, ബിഎംഡബ്ലു കാറുകൾക്ക് 6 സെക്കന്റ് കൊണ്ട് 60 മൈൽ വേഗത കൈവരിക്കാൻ കഴിയുമ്പോൾ ഹ്യൂണ്ടായ് ടക്സണിന് ഏകദേശം 10 സെക്കന്റ് വേണ്ടി വരും. ഒരു പക്ഷെ വാടകയ്ക്ക് ലഭിക്കാൻ താരതമ്യേന എളുപ്പം ആയതുകൊണ്ടാകാം അക്രമി ഈ കാർ തെരഞ്ഞെടുത്തത് എന്ന് കരുതപ്പെടുന്നു. കൊറിയയിൽ നിർമ്മിക്കുന്ന ഈ കാറുകൾ ടിൽബറി പോർട്ടിൽ നിന്നുമാണ് യുകെയിലെ ഡീലർമാരിൽ എത്തുന്നത്. അതിനിടെ അക്രമിയെ കുറിച്ച് പലതരത്തിലുള്ള സൂചനകൾ പ്രചരിച്ചെങ്കിലും ഒന്നും വ്യക്തമായി പുറത്തു വിടാൻ പൊലീസ് തയ്യാറായിട്ടില്ല.
പൊലിസിനെ സംബന്ധിച്ചിടത്തോളം കൃത്യമായ സൂചനകൾ ലഭിച്ചിട്ടില്ല എന്നതാണ് വ്യക്തമാകുന്നത്. ഇന്നലെ ലൈകുന്നേരം വാർത്ത സംപ്രേഷണം ചെയ്യുന്നതിനിടിൽ പ്രധാന ടിവി ടാനലായ 'ചാനൽ ഫോറിന്' വമ്പൻ അബദ്ധം പിണയുകയും ചെയ്തു. ഇപ്പോൾ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഭീകരൻ അബു ഇസാദ്ദീൻ ആണ് കാർ ഓടിച്ച് എത്തിയ ഭീകരൻ എന്നാണ് ചാനൽ ഫോർ പുറത്ത് വിട്ടത്. പിന്നീടാണ് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വീണ്ടും അകത്തായെന്ന വസ്തുത ചാനൽ തിരിച്ചറിഞ്ഞത്. ഉടൻ വാർത്ത പിൻവലിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകൾ ശ്രദ്ധിക്കുന്ന ഏഴുമണി വാർത്തയിലാണ് അബദ്ധം കടന്നു കൂടിയത്.
പൊലീസുകാരനെ കുത്തിയ ഉടൻ തന്നെ പിന്നാലെ ഓടിയെത്തിയ മറ്റു പൊലീസുകാർ അക്രമിയെ വെടിവച്ചു വീഴ്‌ത്തുകയായിരുന്നു. കുത്തേറ്റ പൊലീസുകാരൻ സംഭവ സ്ഥലത്തു വച്ചു തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. അക്രമിയെ സ്‌ട്രെക്ച്ചറിൽ കിടത്തി ആംബുലൻസിൽ കയറ്റി പാരാമെഡിക്‌സ് സംഘം പ്രാഥമിക ചികിത്സകൾ നൽകിയിരുന്നു. ഇയാൾക്ക് ചികിത്സ നൽകുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇതിനു സമീപം തന്നെ കുത്താൻ ഉപയോഗിച്ച കത്തികളും കാണാൻ സാധിക്കും.
അക്രമിയുടെ മുഖം ചിത്രത്തിൽ നിന്നും വ്യക്തമായി കാണാൻ കഴിയുന്നതാണ്. അയാൾ ധരിച്ചിരുന്ന ഷൂസുകളും ഷർട്ടും അഴിച്ചു സ്ട്രക്ച്ചറിൽ കിടത്തിയിരിക്കുന്ന ചിത്രത്തിൽ നിന്നും നെഞ്ചിനാണ് വെടിയേറ്റതെന്നാണ് വ്യക്തമാകുന്നത്. രണ്ടാമത്തെ പൊലീസ് ഓഫീസറെ കുത്താൻ മുതിരുന്നതിനിടയിലാണ് പൊലീസ് സംഘം ഇയാളെ വെടിവച്ചു കീഴ്‌പ്പെടുത്തിയത്. അക്രമി എത്തിയ കാറും പൊലീസ് വിശദമായി പരിശോധിച്ചു. സുരക്ഷ മുൻകരുതലുകളുടെ അടിസ്ഥാനത്തിൽ വെടിവയ്പുണ്ടായ പ്രദേശം കനത്ത നിരീക്ഷണത്തിലാണ്.