തിരുവനന്തപുരം: വലിയ പെരുന്നാൾ, ഓണം പ്രമാണിച്ച് നീണ്ട അവധി ദിവസങ്ങളാണ് വരാൻ പോകുന്നത്. നാളെ രണ്ടാം ശിനിയും തുടർന്ന് ഞായർ പിന്നെ പെരുന്നാൾ, ഓണം, ഞായർ അങ്ങനെ ഒമ്പത് ദിവസത്തോളം അവധി. ഈ ദിവസങ്ങളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കുന്നതല്ല. അതുകൊണ്ടു തന്നെ എല്ലാവരും ബാങ്ക് ഇടപാടുകൾ പൂർത്തിയാക്കുകയും പണം എടുത്തു വയ്ക്കുകയും ചെയ്യുക. അല്ലാത്ത പക്ഷം നീണ്ട അവധി കഴിഞ്ഞ മാത്രമേ സാധിക്കുകയുള്ളു.

ബാങ്ക് അവധിയുള്ള ദിവസങ്ങളിൽ എടിഎം തുറന്നു പ്രവർത്തുമെന്ന് ബാങ്ക് അധികൃതർ പറയുന്നുണ്ടെങ്കും അവധി ദിവസങ്ങൾ ഒരുപാട് ഉള്ളതുകൊണ്ട് പണം ആവശ്യസമയത്തിന് ലഭ്യമാകുമോ എന്ന് മുൻകൂട്ടി പറയാൻ സാധിക്കുന്നതല്ല. നിശ്ചിത തുക മാത്രമാണ് എടിഎം ൽ സ്റ്റോക്ക് ചെയ്യാൻ സാധിക്കുകയുള്ളു.

തുടർച്ചയായ ഒമ്പത് ദിവസത്തെ ബാങ്ക അവധിയിൽ എടിഎം ക്ഷാമമാകില്ല. ഈദിവസങ്ങളിൽ എടിഎം ഉപയോഗം തടസ്സപ്പെടില്ലെന്നാണ് ബാങ്കുകൾ നൽകുന്ന വിവരം. എടിഎം കൗണ്ടറുകളിൽ പണം കൃത്യമായി എത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ബാങ്കുകൾ വ്യക്തമാക്കുന്നു. എല്ലാ എടിഎമ്മുകളിലും ആവശ്യത്തിന് പണം നിക്ഷേപിക്കും. എന്നാൽ ബാങ്കിങ് ഇടപാടുകൾ ഓഗസ്ത് 10ന് മുമ്പ് തീർക്കണമെന്നാണ് ബാങ്ക് അധികൃതർ നിർദ്ദേശിക്കുന്നത്.

സെപ്റ്റംബർ 16ന് ശ്രീനാരായണ ഗുരു ജയന്തി ആയതിനാൽ 15 മാത്രമായിരിക്കും ഇതിനിടയിൽ വരുന്ന ഏക പ്രവൃത്തി ദിവസം. എന്നാൽ 17ന് ബാങ്കുകൾ വീണ്ടും പ്രവർത്തനമാരംഭിക്കുന്നതോടെ ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സം അനുഭവപ്പെടും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ബാങ്കുകളുടെ ക്ലിയറിങ് സർവ്വീസ് നടക്കുന്നത് ചെന്നൈയിൽ ആയതിനാൽ അവയ്ക്ക് തടസ്സങ്ങളുണ്ടാവില്ല. ഇതോടെ തുടർച്ചയായ അവധി കാരണമുണ്ടാകുന്ന ആശങ്കകളും അവസാനിക്കും.

എടിഎമ്മുകളിൽ പരമാവധി തുക നിറച്ചു വയ്ക്കാനാണ് ബ്രാഞ്ചുകൾക്കും പണം നിറയ്ക്കുന്ന ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുള്ളത്.സാധാരണ മൂന്നു ലക്ഷം രൂപയാണ് എടിഎമ്മിൽ നിറയ്ക്കുന്നത്. പണം പിൻവലിക്കൽ കൂടിയ എടിഎമ്മുകളിൽ കൂടുതൽ തുക നിറയ്ക്കും. അഞ്ചു ദിവസത്തെ ആവശ്യം പരിഗണിച്ച് 15 ലക്ഷം രൂപ ഒരുമിച്ചോ അതിലേറെയോ നിറയ്ക്കാനാണുദ്ദേശിക്കുന്നത്. എന്നാൽ ഇതൊന്നും ഓണക്കാലത്തെ വശ്യ നിവർത്തിക്ക് പോന്നതല്ല. കറൻസി തീർന്നാൽ വീണ്ടും നിറയ്ക്കാൻ ഏജൻസികൾക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എസ്‌ബിഐ വക്താവ് അറിയിച്ചു.

എസ്‌ബിഐ ബ്രാഞ്ചുകളോടു ചേർന്നുള്ള എടിഎമ്മുകളിൽ ബാങ്ക് ജീവനക്കാർ തന്നെ പണം നിറയ്ക്കുന്ന പതിവാണെങ്കിൽ ബന്ധപ്പെട്ട ജീവനക്കാർ അതിനായി 12ന് എത്തണമെന്നും എസ്‌ബിഐ നിർദ്ദേശം നൽകിയിട്ടുമുണ്ട്.

അധികൃതരുടെ ഭാഗത്തുനിന്ന് ഇത്രയേറെ മുൻകരുതലുകൾ എടുത്തിട്ടുണ്ടെങ്കിലും നീണ്ട അവധി ആദ്യമായതിനാൽ എങ്ങനെ അളുകൾ അതിജീവിക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ല. അതുകൊണ്ടു തന്നെ എല്ലാവരും ഇന്നുതന്നെ ബാങ്ക് ഇടപാടുകൾ പൂർത്തിയാക്കുക. 17ന് ഭൂരിപക്ഷം ജിവനക്കാരും അവധി ആണെന്നും വാർത്തകളുണ്ട്. ഇനിയൊരു പക്ഷേ പതിനൊന്നാം ദിവസമേ ബാങ്ക് ഇടപാട് നടന്നെന്നു വരു..