ന്യൂയോർക്ക്: ലോംഗ് ഐലന്റ് മലയാളി കൾച്ചറൽ അസോസിയേഷന്റെ (ലിംക) ഓണാഘോഷം സെപ്റ്റംബർ 27-ന് മെറിക്കിലുള്ള മാർേത്താമാ ചർച്ച് ഓഡിറ്റോറിയ ത്തിൽ അരങ്ങേറും. ഉച്ചയ്ക്ക് 12 മണി മുതൽ വിഭവസമൃദ്ധമായ ഓണസദ്യ. തുടർന്ന് ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയേയും വിശിഷ്ടാതിഥികളേയും വേദിയിലേക്ക് ആനയിക്കും.

പൊതുസമ്മേളനത്തിനുശേഷം നടക്കുന്ന കലാപരിപാടിയിൽ ട്രൈ സ്റ്റേറ്റ് ഏരിയയിലെ വിവിധ ഡാൻസ് സ്‌കൂളുകളിലെ
കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തങ്ങൾ, ലിംകയുടെ അംഗങ്ങൾ അവതരിപ്പിക്കുന്ന കോമഡി സ്‌കിറ്റ്, ഗാനമേള, വള്ളംകളി എന്നിവ ആഘോഷങ്ങൾക്ക് മോടിയേകും.

പരിപാടികളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ സനീഷ് തറയ്ക്കൽ, ബോബൻ തോട്ടം എന്നിവരുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്: റെജി മർക്കോസ് (631 567 2665), ബോബൻ തോട്ടം (631 553 6617), ജോസഫ് കളപ്പുരയ്ക്കൽ (516 232 4781), സനീഷ് തറയ്ക്കൽ (201 303 8769), സെബാസ്റ്റ്യ3 തോമസ് (516 681 8665), ജയചന്ദ്രൻ ആർ (631 455 0323).