- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ഏറ്റവും നീളംകൂടിയ ധോള-സദിയ പാലം ഇന്ന് പ്രധാനമന്ത്രി തുറന്നു കൊടുക്കും; അരുണാചലിലേക്കുള്ള സൈന്യത്തിന്റെ യാത്ര ഇനി എളുപ്പമാകും; പാലത്തിൽനിന്ന് ചൈനയിലേക്കുള്ള ദൂരം നൂറ് കിലോമീറ്റർ
ഗുവാഹാട്ടി: ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലം ഇന്ന് ജനങ്ങൾക്ക് തുറന്നു കൊടുക്കും. അസമിലെ ധോള-സദിയ പാലം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായാണ് ഉദ്ഘാടനം. അസമിലെ സദിയയിൽനിന്ന് ആരംഭിക്കുന്ന 9.15 കിലോമീറ്റർ നീളമുള്ള പാലം ധോളയിലാണ് അവസാനിക്കുന്നത്. അസമിലെ ടിൻസുകിയ ജില്ലയിൽ ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്കുകുറുകെയാണ് പാലം. നിലവിൽ ബിഹാറിലെ മഹാത്മാഗാന്ധി സേതുവാണ് (5.75 കി.മീ.) രാജ്യത്തെ ഏറ്റവും നീളംകൂടിയ പാലം. മൂന്നാംസ്ഥാനത്തുള്ള മുംബൈയിലെ ബാന്ദ്ര-വർളി കടൽപ്പാലത്തിന് 5.57 കി.മീ ആണ് നീളം. 950 കോടിആണ് ഈ പാലത്തിന്റെ നിർമ്മാണ ചെലവ്. 2011-ൽ, അസമിൽ കോൺഗ്രസ് ഭരിക്കുന്ന കാലത്താണ് നിർമ്മാണം ആരംഭിച്ചത്. പാലം യാഥാർഥ്യമാകുന്നതോടെ അസം, അരുണാചൽപ്രദേശ് സംസ്ഥാനങ്ങൾ തമ്മിലുള്ള യാത്രാസമയം നാലുമണിക്കൂറോളം കുറയും. അടിയന്തിര സാഹചര്യമുണ്ടായാൽ ചൈനയുമായി അതിർത്തിപങ്കിടുന്ന അരുണാചൽ പ്രദേശിലേക്ക് വേഗത്തിലെത്താൻ പ്രവേശിക്കാൻ സൈന്യത്തിനാകും.
ഗുവാഹാട്ടി: ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലം ഇന്ന് ജനങ്ങൾക്ക് തുറന്നു കൊടുക്കും. അസമിലെ ധോള-സദിയ പാലം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായാണ് ഉദ്ഘാടനം.
അസമിലെ സദിയയിൽനിന്ന് ആരംഭിക്കുന്ന 9.15 കിലോമീറ്റർ നീളമുള്ള പാലം ധോളയിലാണ് അവസാനിക്കുന്നത്. അസമിലെ ടിൻസുകിയ ജില്ലയിൽ ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്കുകുറുകെയാണ് പാലം. നിലവിൽ ബിഹാറിലെ മഹാത്മാഗാന്ധി സേതുവാണ് (5.75 കി.മീ.) രാജ്യത്തെ ഏറ്റവും നീളംകൂടിയ പാലം. മൂന്നാംസ്ഥാനത്തുള്ള മുംബൈയിലെ ബാന്ദ്ര-വർളി കടൽപ്പാലത്തിന് 5.57 കി.മീ ആണ് നീളം.
950 കോടിആണ് ഈ പാലത്തിന്റെ നിർമ്മാണ ചെലവ്. 2011-ൽ, അസമിൽ കോൺഗ്രസ് ഭരിക്കുന്ന കാലത്താണ് നിർമ്മാണം ആരംഭിച്ചത്. പാലം യാഥാർഥ്യമാകുന്നതോടെ അസം, അരുണാചൽപ്രദേശ് സംസ്ഥാനങ്ങൾ തമ്മിലുള്ള യാത്രാസമയം നാലുമണിക്കൂറോളം കുറയും.
അടിയന്തിര സാഹചര്യമുണ്ടായാൽ ചൈനയുമായി അതിർത്തിപങ്കിടുന്ന അരുണാചൽ പ്രദേശിലേക്ക് വേഗത്തിലെത്താൻ പ്രവേശിക്കാൻ സൈന്യത്തിനാകും. 60 ടൺ ഭാരമുള്ള യുദ്ധടാങ്കുകളെ താങ്ങാനുള്ള ശേഷിയും ഈ പാലത്തിനുണ്ട്. നിലവിൽ അരുണാചലിലേക്ക് സൈന്യം എത്തുന്നത് ബോട്ട് മാർഗമാണ്. പുതിയ പാലത്തിൽനിന്ന് ചൈനയുടെ അതിർത്തിയിലേക്ക് നൂറുകിലോമീറ്റർ ദൂരംമാത്രമാണ് ഉള്ളത്.
182 തൂണുകളിലും ഭൂകമ്പപ്രതിരോധസംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തി സംസ്ഥാനങ്ങളിലെ റോഡ് ഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2015-ൽ കേന്ദ്രം അനുവദിച്ച 15,000 കോടി രൂപയുടെ പാക്കേജിൽ പാലത്തെ ഉൾപ്പെടുത്തിയിരുന്നു.