- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയം'; തിരിച്ചടിയേറ്റെന്ന് നേതാക്കൾ സമ്മതിച്ചാലും ചന്ദ്രിക വിട്ടുകൊടുക്കില്ല; ലീഗ് മുഖപത്രത്തിന്റെ അവകാശവാദത്തിന് സോഷ്യൽ മീഡിയയുടെ പരിഹാസം
തിരുവനന്തപുരം: 'തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയം'- ചിരിക്കാൻ വരട്ടെ, ഇന്ന് പുറത്തിറങ്ങിയ മുസ്ലിംലീഗിന്റെ മുഖപത്രം വായിച്ച ലീഗ് നേതാക്കൾക്കും സത്യത്തിൽ ആരാണ് വിജയിച്ചത് എന്ന സംശയം തോന്നിപ്പോകും. ഇടതുമുന്നണി തരംഗം ഉണ്ടായില്ലെങ്കിലും മികച്ച നേട്ടം കൈവരിച്ചത് എൽഡിഎഫ് ആയിരുന്നു. എന്നാൽ ചന്ദ്രിക യുഡിഎഫ് മികച്ച വിജയം നേട
തിരുവനന്തപുരം: 'തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയം'- ചിരിക്കാൻ വരട്ടെ, ഇന്ന് പുറത്തിറങ്ങിയ മുസ്ലിംലീഗിന്റെ മുഖപത്രം വായിച്ച ലീഗ് നേതാക്കൾക്കും സത്യത്തിൽ ആരാണ് വിജയിച്ചത് എന്ന സംശയം തോന്നിപ്പോകും. ഇടതുമുന്നണി തരംഗം ഉണ്ടായില്ലെങ്കിലും മികച്ച നേട്ടം കൈവരിച്ചത് എൽഡിഎഫ് ആയിരുന്നു. എന്നാൽ ചന്ദ്രിക യുഡിഎഫ് മികച്ച വിജയം നേടിയെന്നാണ് ചന്ദ്രികയുടെ അവകാശ വാദം. ലീഗ് നേതാക്കൾ പോലും അവകാശപ്പെടാത്ത കാര്യമാണ് ചന്ദ്രിക അവകാശപ്പെട്ടത്. ഇതോടെ സോഷ്യൽ മീഡിയയിൽ പത്രത്തിന്റെ സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ്. ചന്ദ്രികയുടെ അവകാശവാദത്തിലെ പൊള്ളത്തരമാണ് പലരും ചൂണ്ടിക്കാട്ടിയത്. അതേസമയം
യുഡിഎഫിന് മികച്ച വിജയം എന്നതാണ് മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ഒന്നാം പേജിലെ പ്രധാന വാർത്ത. ഏഴ് ജില്ലാ പഞ്ചായത്തുകളും പകുതിയോളം മുനിസിപ്പാലിറ്റികളും യുഡിഎഫ് സ്വന്തമാക്കിയെന്നാണ് ചന്ദ്രിക പറയുന്നത്. എന്നാൽ എവിടെ നിന്നുള്ള കണക്കാണിതെന്ന് മാത്രം വ്യക്തമല്ല. 85 മുനിസിപ്പാലിറ്റികളിൽ 45 എണ്ണവും സ്വന്തമാക്കിയത് എൽഡിഎഫ് ആണ്. നാൽപതെണ്ണം മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. എന്നാൽ, ഇതിൽ, മുനിസിപ്പൽ വാർഡുകളിൽ നേരിയ മുൻതൂക്കം യുഡിഎഫിന് തന്നെയാണെന്ന കാര്യം വ്യക്തമാണ്.
പക്ഷേ ഗ്രാമപ്പഞ്ചായത്തുകളുടെ കാര്യത്തിലും കോർപ്പേറഷനുകളുടെ കാര്യത്തിലും ഇടതുമുന്നണി നേടിയ വിജയമൊന്നും ചന്ദ്രിക കാണുന്നില്ല. പഞ്ചായത്തുകളിൽ ഭൂരിപക്ഷവും ഇടതമുന്നണിയാണ് നേട്ടമുണ്ടാക്കിയത്. കൂടാതെ മലപ്പുറം ജില്ലയിൽ സാമ്പാർ മുന്നണി ലീഗിന് ക്ഷീണമാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചന്ദ്രിക യുഡിഎഫിന് മികച്ച വിജയമെന്ന അവകാശവാദവുമായി രംഗത്തുവന്നത്.
ഇടതുമുന്നണിയുടെ വിജയത്തെ കുറിച്ച് പറയുന്നതാകട്ടെ നില മെച്ചപ്പെടുത്തി എന്നാക്കി മാറ്റുകയുമുണ്ടായി. ലീഗിന്റെ ഉരുക്ക് കോട്ടകളായിരുന്ന കൊണ്ടോട്ടി, പരപ്പനങ്ങാടി, തിരൂർ നഗരസഭകൾ നഷ്ടപ്പെട്ടതും ചന്ദ്രികയ്ക്ക് വാർത്ത ആയില്ലെന്നതും ശ്രദ്ധേയമാണ്. എന്തായാലും ലീഗിനോളം ഇല്ലെങ്കിലും യുഡിഎഫ് അടിത്തറ ഭദ്രമെന്ന് പറഞ്ഞാണ് ഇന്നത്തെ വീക്ഷണത്തിന്റെ വാർത്ത. മുൻകാലങ്ങളിൽ തിരിച്ചടിയേൽക്കുമ്പോൾ സിപിഐ(എം) മുഖപത്രമായ ദേശാഭിമാനി സ്വീകരിക്കാറുള്ളത് പാർട്ടി ലൈനാണ്. പാർട്ടിക്ക് തിരിച്ചടിയേറ്റു എന്ന് പറയാതിരിക്കാൻ വേണ്ടി കണക്കുകൾ നിരത്തുന്ന പതിവും ദേശാഭിമാനിക്കുണ്ട്. എന്തായാലും ഇക്കാര്യത്തിൽ ദേശാഭിമാനിയെയും ചന്ദ്രിക കടത്തിവെട്ടിയെന്നാണ് ഇപ്പോൾ അഭിപ്രായം ഉയർന്നിരിക്കുന്നത്.