- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ ഫോണ്‍ മുതല്‍ വിവോ വരെ; കുറഞ്ഞ വിലയില്‍ കൂടുതല്‍ പ്രീമിയം ലുക്കോടെ; മികച്ച് ക്യാമറയും, ബാറ്ററി ബാക്ക് അപ്പും; 2024 ലെ ഏറ്റവും മികച്ച് ഫോണുകള്‍ ഏതൊക്കെ എന്ന് അറിയാമോ?
2024 ലെ ഏറ്റവും മികച്ച ഫോണുകള്‍ ഏതൊക്കെയെന്ന് അറിയാമോ? 2024 ന്റെ അവസാനം നിങ്ങള്‍ ഒരു പുതിയ ഫോണ്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടോ? നിങ്ങള്‍ ഒരു ഐഫോണ്‍ ആണോ വാങ്ങാന്‍ ആഗ്രഹിക്കുന്നത്? അതോ ആന്‍ഡ്രോയിഡ് ഫോണുകളോ? എന്തായാലും ഇക്കഴിഞ്ഞ വര്‍ഷം നിരവധി ഓപ്ഷനുകള്‍ വിപണിയില്‍ ലഭ്യമായിരുന്നു. അത്തരത്തില്‍ വാങ്ങാന്‍ യോഗ്യമായ ഫോണുകള്‍ അവലോകനം ചെയ്യാം.
ഓരോ മോഡലുകളും വ്യത്യസ്ത കാരണങ്ങളാല്‍ വേറിട്ട് നില്‍ക്കുന്നു. എഐ ഫീച്ചറുകള്‍, മികച്ച ക്യാമറകള്‍, മികച്ച ഗെയിമിംഗ് പ്രകടനം, മികച്ച ബാറ്ററി ലൈഫ്, ഫോള്‍ഡിങ് സ്‌ക്രീന്‍, ബഡ്ജറ്റ് എന്നിവ ഓരോ ഫോണിനും വ്യത്യസ്തമാണ്. ഒരു വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഇതില്‍ നൂറിലധികം മോഡലുകള്‍ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ നിങ്ങളുടെ തിരഞ്ഞെടുപ്പിനെ ഇനി എളുപ്പമാക്കാം. ഈ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച ഫോണുകള്‍ ഏതാണെന്ന് നോക്കാം..
വിവോ എക്‌സ് 200 സീരിസ്
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ എക്‌സ്200 ഫ്‌ലാഗ്ഷിപ്പ് സിരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എക്സ്200, എക്സ്200 പ്രോ എന്നീ മോഡലുകളാണ് ഈ സിരീസിലുള്ളത്. അത്യാധുനികമായ ക്യാമറ സാങ്കേതികവിദ്യകള്‍ സഹിതം പ്രീമിയം സൗകര്യങ്ങളോടെയാണ് വിവോ എക്സ്200 സിരീസ് ഇറക്കിയിരിക്കുന്നത്. ഇരു മോഡലുകളും മീഡിയടെക് ഡൈമന്‍സിറ്റി 9400 ചിപ്പില്‍ നിര്‍മിച്ചിരിക്കുന്നവയാണ്.
എക്സ്200, എക്സ്200 പ്രോ എന്നീ രണ്ട് ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണുകള്‍ അടങ്ങുന്നതാണ് വിവോ എക്സ്200 സിരീസ്. എന്നാല്‍ ചൈനയില്‍ അവതരിപ്പിച്ചിരുന്ന എക്‌സ്200 മിനി വേരിയന്റ് വിവോ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടില്ല. അടുത്ത മാസം രാജ്യത്തേക്ക് വരാനിരിക്കുന്ന വണ്‍പ്ലസ് 13ന് കടുത്ത മത്സരം ലക്ഷ്യമിട്ടാണ് എക്‌സ് സിരീസ് വിവോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. വിവോ എക്‌സ്200ന്റെ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയന്റിന്റെ വില 65,999 രൂപയാണ്. അതേസമയം വിവോ എക്‌സ്200 പ്രോയുടെ 16 ജിബി റാം + 512 ജിബി സ്റ്റോറേജ് ഫോണിന്റെ വില 94,999 രൂപയും.
വിവോ എക്സ്200 സവിശേഷതകള്‍
6.67 ഇഞ്ച് ഒഎല്‍ഇഡി എല്‍ടിപിഎസ് ക്വാഡ് ഡിസ്പ്ലെയിലുള്ളതാണ് വിവോ എക്‌സ്200 സ്മാര്‍ട്ട്ഫോണ്‍. 4,500 നിറ്റ്‌സാണ് കൂടിയ ബ്രൈറ്റ്നസ്. 90 വാട്സ് വയേര്‍ഡ് ചാര്‍ജിംഗോടെ 5,800 എംഎഎച്ചിന്റെ ബാറ്ററി ഉള്‍പ്പെടുന്നു. 50 മെഗാപിക്സലിന്റെ മൂന്ന് സെന്‍സറുകള്‍ ഉള്‍പ്പെടുന്നതാണ് റീയര്‍ ക്യാമറ സംവിധാനം. 50 എംപി സോണി ഐഎംഎക്സ്921 പ്രൈമറി സെന്‍സറും 50 എംപി ഐഎംഎക്‌സ്882 ടെലിഫോട്ടോ ലെന്‍സും 80 എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ ക്യാമറും ഉള്‍പ്പെടുന്നതാണിത്.
വിവോ എക്സ്200 പ്രോ സവിശേഷതകള്‍
കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ നിറഞ്ഞതാണ് വിവോ എക്സ്200 പ്രോ. ഡിസ്പ്ലെ സമാന അളവിലാണെങ്കിലും എല്‍ടിപിഒയിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. 1.63 എംഎം സ്ലിം ബെസ്സെല്‍സ്, 200 എംപി സ്സീസ് എപിഒ ടെലിഫോട്ടോ സെന്‍സര്‍, വിവോ വി3+ ഇമേജിംഗ് ചിപ്, 4കെ എച്ച്ഡിആര്‍ സിനിമാറ്റിക് പോട്രൈറ്റ് വീഡിയോ, 60ളു െ10ബിറ്റ് ലോംഗ് വീഡിയോ റെക്കോര്‍ഡിംഗ്, 90 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗോടെ 6,000 എംഎഎച്ച് ബാറ്ററി എന്നിവ വിവോ എക്സ്200 പ്രോയിലുണ്ട്.
സാംസങ് ഗാലക്‌സി 2െ4 അള്‍ട്രാ
സാംസങ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പ്രീമിയം സെഗ്മെന്റ് ഫോണുകളായ എസ്23 സീരീസിന് വിപണിയില്‍ വന്‍ സ്വീകാര്യത നേടാനായതോടെ ലോകമെമ്പാടുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സ്മാര്‍ട്ട് ഫോണ്‍ സീരീസാണ് എസ്24.
സാംസങ് ഗാലക്‌സി എസ്24, ഗാലക്‌സി എസ്24 പ്ലസ്, ഗാലക്സി എസ്24 അള്‍ട്ര എന്നീ മൂന്നു മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പ്രീമിയം സെഗ്മെന്റെ കൈയ്യാളുന്ന ആപ്പിളിന്റെ ഏറ്റവും ശക്തനായ എതിരാളിയാണ് സംസങ് ഗാലക്‌സി എസ് സീരീസ്. ക്യാമറയ്ക്കും പെര്‍ഫോമെന്‍സിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന സാംസ്ങ് എസ് സീരീസില്‍ ഇത്തവണ എഐ ഫീച്ചര്‍ എത്തുന്നു എന്നതു തന്നെയായിരുന്നു പുറത്തുവന്ന ഏറ്റവും വലിയ സവിശേഷത.
ഹിന്ദി ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളിലേക്കുള്ള റിയല്‍ ടൈം ട്രാന്‍സിലേഷന്‍, ക്യാമറ അടക്കമുള്ള സേവനങ്ങളിലെ എഐ പിന്തുണ, ഗൂഗിളിനൊപ്പം കൈകോര്‍ക്കുന്ന പുതിയ ബ്രൗസിംഗ് ഫീച്ചറുകളടക്കും ഒരുകൂട്ടം ആകര്‍ഷകമായ ഫീച്ചറുകളുമായാണ് എസ്24 സീരീസ് ആവതരിപ്പിച്ചിരിക്കുന്നത്.
ചന്ദ്രനെ സൂം ചെയ്യാന്‍ സാധിക്കുന്ന 200,100 എംപി ക്യാമറ ആവതരിപ്പിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തിറക്കിയ സാംസങ് എസ്23, എസ്22 സീരീസുകള്‍ വലിയ തരംഗമാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഈ വര്‍ഷം പുറത്തിറക്കുന്ന ഫോണുകളില്‍ എന്ത് ആത്ഭുതമാണ് സാംസങ് കരുതിവയ്ക്കുന്നത് എന്ന ആകാംഷയിലാണ് സാംസങ് ആരാധകര്‍.
ഗാലക്സി എസ് 24 അള്‍ട്ര, ഗ്യാലക്സി എസ് 24 പ്ലസ് എന്നിവ പ്രീ ബുക്കിങ് നടത്തുന്നവര്‍ക്ക് 22000 രൂപയുടെ ആകര്‍ഷകമായ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഗാലക്സി എസ് 24 പ്രീബുക്കിങ് ചെയ്യുമ്പോള്‍ 15000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.
ഗാലക്സി എസ് 24 പ്ലസ്- 22000 രൂപയുടെ ആനുകൂല്യങ്ങള്‍ (12000 രൂപയുടെ അപ്ഗ്രേഡ് ബോണസ് , 10,000 രൂപയുടെ സ്റ്റോറേജ് അപ്ഗ്രേഡ്)- 256ജിബി പ്രീബുക്ക് ചെയ്യുമ്പോള്‍ 512 ജിബി നേടാം. 11 മാസം വരെ പലിശരഹിത ഇ.എം.ഐ. സൗകര്യവുമുണ്ട്. (സാംസങ് ഫിനാന്‍സ് പ്ലസ്)
ഗാലക്സി എസ് 24- 15000 രൂപയുടെ അപ്ഗ്രേഡ് ബോണസ് ആനുകൂല്യങ്ങള്‍. 11 മാസം വരെ പലിശരഹിത ഇ.എം.ഐ. സൗകര്യവുമുണ്ട്. (സാംസങ് ഫിനാന്‍സ് പ്ലസ്)
ഷാവോമി 14 അള്‍ട്രാ
ലെയ്കയുമായുള്ള സഹകരണത്തോടെ നൂതന ഫോട്ടോഗ്രഫി സാധ്യതകള്‍ ഉള്‍പ്പെടുത്തിയാണ് ഷാവോമി 14 അള്‍ട്ര ഒരുക്കിയത്. ആകര്‍ഷകമായ ക്യാമറാ സംവിധാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഫോണിന്റെ 16 ജിബി റാം + 512 ജിബി പതിപ്പിന് 99999 രൂപയാണ് ഇന്ത്യയില്‍ വില. 6.73 ഇഞ്ച് എല്‍ടിപിഒ അമോലെഡ് മൈക്രോ കര്‍വഡ് ഡിസ്പ്ലേയാണിതിന്. 3200 ഃ 1440 പിക്സല്‍ റസലൂഷനുണ്ട്. ഡിസ്പ്ലേയ്ക്ക് ഷീല്‍ഡ് ഗ്ലാസ് സംരക്ഷണമുണ്ട്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീനിന് 3000 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസുണ്ട്. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ ജെന്‍3 പ്രൊസസര്‍ ചിപ്പില്‍ 16 ജിബി വരെ റാം, 1 ടിബി വരെ യുഎഫ്എസ് 4 സ്റ്റോറേജ് ഓപ്ഷനുകള്‍ ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ ഒഎസാണ് ഫോണില്‍.
ക്വാഡ് റിയര്‍ ക്യാമറ സംവിധാനമുള്ള ഫോണില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള 1 ഇഞ്ച് 50 എംപി സോണി എല്‍വൈടി900 പ്രൈമറി സെന്‍സര്‍, രണ്ട് 50 എംപി സോണി ഐഎംഎക്സ് 858 സെന്‍സറുകള്‍ എന്നിവയുണ്ട്. ഇവ 3.2 എക്സ്, 5എക്സ് ഒപ്റ്റിക്കല്‍ സൂം സംവിധാനത്തോടുകൂടിയുള്ളവയാണ്. നാലാമത്തെ 50 എംപി സെന്‍സര്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് ആണ്. സെല്‍ഫിയ്ക്കായി 32 എംപി ക്യാമറയും നല്‍കിയിരിക്കുന്നു.
5300 എംഎഎച്ച് ബാറ്ററിയില്‍ 90 വാട്ട് വയേര്‍ഡ് ചാര്‍ജിങും 80 വാട്ട് വയര്‍ലെസ് ചാര്‍ജിങും സാധിക്കും. 10 വാട്ട് റിവേഴ്സ് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവുമുണ്ട്. അള്‍ട്രാസോണിക് ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ആണിതിന്. ഐപി68 റേറ്റിങ് ഉള്ള ഡസ്റ്റ് സ്പ്ലാഷ് റെസിസ്റ്റന്‍സും ഇതിനുണ്ട്.
ഓപ്പോ ഫൈന്‍ഡ് എക്‌സ് 8 ഓപ്പോ ഫൈന്‍ഡ് എക്‌സ് 8 പ്രോ
ഓപ്പോ ഫൈന്‍ഡ് എക്‌സ് 8 ഓപ്പോ ഫൈന്‍ഡ് എക്‌സ് 8 പ്രോ എന്നിങ്ങനെ രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകളാണ് ഓപ്പോ ഫൈന്‍ഡ് എക്‌സ്8 എന്ന പുതിയ സീരീസില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മീഡിയടെക് ഡിമെന്‍സിറ്റി 9400 ചിപ്‌സെറ്റ് കരുത്തിലാണ് ഈ രണ്ട് ഫോണുകളും എത്തുന്നത്. കൂടാതെ അള്‍ട്രാ ലാര്‍ജ് ഏരിയ വിസി കൂളിംഗ് ഫീച്ചറും ഇതിലുണ്ട്. ക്യാമറയുടെയും ബാറ്ററിയുടെയും കാര്യത്തില്‍ ഈ ഫോണുകള്‍ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നു.
ഓപ്പോ ഫൈന്‍ഡ് എക്‌സ്8 5ജിയുടെ ഫീച്ചറുകള്‍: 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് അമേലെഡ് ഡിസ്‌പ്ലേ, 4500nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 2160Hz ഹൈ-ഫ്രീക്വന്‍സി പിഡബ്‌ള്യൂ എം ഡിമ്മിംഗ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz ഇന്‍സ്റ്റന്റ് ടച്ച് സാമ്പിള്‍ റേറ്റ്, ഡോള്‍ബി വിഷന്‍, ഓപ്പോ ക്രിസ്റ്റല്‍ ഷീല്‍ഡ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്.
ഓപ്പോ ഫൈന്‍ഡ് എക്‌സ്8 പ്രോയുടെ ഫീച്ചറുകള്‍: 1-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് അമലോയിഡ് ഡിസ്‌പ്ലേ, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 2160Hz ഹൈ-ഫ്രീക്വന്‍സി പി ഡബ്‌ള്യ എം ഡിമ്മിംഗ്, 240Hz ടച്ച് സാംപ്ലിംഗ് നിരക്ക്, ഡോള്‍ബി വിഷന്‍, 2160Hz ഇന്‍സ്റ്റന്റ് ടച്ച് സാമ്പിള്‍ റേറ്റ്, ഓപ്പോ ക്രിസ്റ്റല്‍ ഷീല്‍ഡ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്.
വിലയും ലഭ്യതയും: ഓപ്പോ ഫൈന്‍ഡ് എക്‌സ്8 മോഡലിന്റെ 12ജിബി + 256ജിബി വേരിയന്റിന് 69,999 രൂപയും 16ജിബി + 512ബി വേരിയന്റിന് 79,999 രൂപയും ആണ് വില. ഓപ്പോ ഫൈന്‍ഡ് എക്‌സ് 8 പ്രോയുടെ സിംഗിള്‍ 16ജിബി + 512ജിബി മോഡലിന് 99,999 രൂപയാണ് വില.
ഓപ്പോ ഫൈന്‍ഡ് എക്‌സ്8 ഇന്ത്യയില്‍ സ്പേസ് ബ്ലാക്ക്, സ്റ്റാര്‍ ഗ്രേ നിറങ്ങളിലും എക്‌സ്8 പ്രോ മോ1ല്‍ സ്പേസ് ബ്ലാക്ക്, പേള്‍ വൈറ്റ് നിറങ്ങളിലും ലഭ്യമാണ്. ഫ്‌ലിപ്പ്കാര്‍ട്ട്, ഓപ്പോ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോര്‍, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഇന്ന് മുതല്‍ ഈ ഫോണുകള്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാനാകും. ഡിസംബര്‍ 3 മുതല്‍ ആണ് ഓപ്പണ്‍ സെയില്‍ ആരംഭിക്കുക.
വില്‍പ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകര്‍ഷകമായ ലോഞ്ച് ഓഫറുകള്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ്8 സീരീസ് ഫോണുകള്‍ക്ക് ലഭ്യമാണ്. 10 ശതമാനം ബാങ്ക് ഡിസ്‌കൗണ്ട്, 5,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്. ഓപ്പോ ലോയല്‍ യൂസേഴ്‌സിന് 3,000 എക്‌സ്ട്രാ ബോണസ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് യഥാര്‍ഥ വിലയിലും കുറഞ്ഞ വിലയില്‍ ഈ ഫോണുകള്‍ സ്വന്തമാക്കാം.
ഗൂഗിള്‍ പിക്‌സല്‍ 9 പ്രൊ എക്‌സെല്‍
പിക്സല്‍ 9 പ്രോയ്ക്ക് 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുണ്ട്, അതേസമയം വലിയ പിക്സല്‍ 9 പ്രോ എക്സ്എല്‍ 7 ഇഞ്ച് ഡിസ്പ്ലേ അവതരിപ്പിക്കുന്നു, ഇവ രണ്ടും സുഗമമായ സ്‌ക്രോളിങ് അനുഭവത്തിനായി 120 ഹെര്‍ട്‌സ് പുതുക്കല്‍ നിരക്കും നല്‍കുന്നു. നവീകരിച്ച സെന്‍സറുകളും മെച്ചപ്പെടുത്തിയ കംപ്യൂടേഷണല്‍ ഫോട്ടോഗ്രാഫി കഴിവുകളുമുള്ള ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് രണ്ട് മോഡലുകളിലും ഉള്ളത്. പ്രധാന ക്യാമറ 50എംപി സെന്‍സറാണ്, ഒപ്പം അള്‍ട്രാ വൈഡും ടെലിഫോട്ടോ ലെന്‍സും ഉണ്ട്. പുതിയ ടെന്‍സര്‍ ഏ4 ചിപ്പ് തത്സമയ പ്രോസസിങ് ഉപയോഗിച്ച് ഫോട്ടോഗ്രാഫിയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു, ഇത് മികച്ച ലോ-ലൈറ്റ് പ്രകടനവും വേഗതയേറിയ ഓട്ടോഫോക്കസും സാധ്യമാക്കുന്നു.
മാജിക് ഇറേസറിന്റെ അപ്ഡേറ്റ് പതിപ്പ് ഉള്‍പ്പെടെ, ഫോട്ടോകളില്‍ നിന്ന് ആവശ്യമില്ലാത്ത ഒബ്ജക്റ്റുകള്‍ നീക്കല്‍ എന്നത്തേക്കാളും എളുപ്പമാക്കുന്നു. പ്രൊഫഷണല്‍ ഗ്രേഡ് എഡിറ്റിങിനായി ''പ്രോ സ്റ്റുഡിയോ'' എന്ന പേരില്‍ ഒരു പുതിയ എഐ സംവിധാനവും ലഭ്യമാണ്. മുന്‍ തലമുറയെ അപേക്ഷിച്ച് രണ്ട് മോഡലുകളും വലിയ ബാറ്ററികള്‍ അവതരിപ്പിക്കുന്നു. പിക്‌സല്‍ 9 പ്രോയ്ക്ക് ഒറ്റ ചാര്‍ജില്‍ 36 മണിക്കൂര്‍ വരെ നില്‍ക്കാന്‍ കഴിയുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു, അതേസമയം പിക്‌സല്‍ 9 പ്രോ എക്‌സ്എല്‍ ബാറ്ററി ലൈഫ് 40 മണിക്കൂറായി വര്‍ദ്ധിപ്പിച്ചു. ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കുന്നു, രണ്ട് മോഡലുകള്‍ക്കും വെറും 30 മിനിറ്റിനുള്ളില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയും. വയര്‍ലെസ് ചാര്‍ജിങ്, റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിങ് എന്നിവയും ലഭ്യമാണ്.
പിക്സല്‍ 9 പ്രോയുടെ വില 1,09,999 രൂപയിലാണ് ആരംഭിക്കുന്നത്, പിക്സല്‍ 9 പ്രോ എക്സ്എല്ലിന്റെ വില 1,24,999 രൂപയിലും. അഒബ്‌സിഡിയന്‍, പോര്‍സലൈന്‍, ഹേസല്‍, റോസ് ക്വാര്‍ട്‌സ് എന്നി നിറങ്ങളിലും ലഭ്യമാണ്. പിക്‌സല്‍ 9 സീരീസ്: പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ 9 പ്രോ എക്‌സ്എല്‍, പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് എന്നിവ അടങ്ങുന്ന പുതിയ പിക്‌സല്‍ 9 സീരീസാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. പുതിയ ഗൂഗിള്‍ ടെന്‍സര്‍ ജി4 ചിപ്പ് ഉപയോഗിച്ചാണ് ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്.
പിക്‌സല്‍ വാച്ച് 3: ഗൂഗിള്‍ അതിന്റെ അടുത്ത തലമുറ സ്മാര്‍ട്ട് വാച്ചായ പിക്‌സല്‍ വാച്ച് 3യും പുറത്തിറക്കി. വാച്ചില്‍ പുതിയ ഡിസൈന്‍, മെച്ചപ്പെട്ട ബാറ്ററി ലൈഫ്, ആരോഗ്യ, ഫിറ്റ്‌നസ് ട്രാക്കിങ് ഫീച്ചറുകള്‍ എന്നിവയുണ്ട്.
ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ്
ഐഫോണ്‍ 16 പ്രോയുടെ 128ഏആ സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 999 ഡോളര്‍ (84000 ഇന്ത്യന്‍ രൂപയോളം) ആണു വില വരുന്നത്. അതേസമയം ഐഫോണ്‍ 16 പ്രോ മാക്‌സിന്റെ 256ഏആ സ്റ്റോറേജുള്ള ബേസ് മോഡലിന് 1199 ഡോളര്‍ (100700 ഇന്ത്യന്‍ രൂപയോളം) വിലയാകും. ഡെസേര്‍ട്ട് ടൈറ്റാനിയം, നാച്ചുറല്‍ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ബ്ലാക്ക് ടൈറ്റാനിയം എന്നിങ്ങനെയുള്ള കളര്‍ ഓപ്ഷനുകളില്‍ ഇതിന്റെ 512ഏആ, 1ഠആ സ്റ്റോറേജ് വേരിയന്റുകളും ലഭ്യമാണ്.
ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയുടെ സവിശേഷതകള്‍:
ഡ്യുവല്‍ സിം (യുഎസില്‍ ഇ-സിം, മറ്റിടങ്ങളില്‍ നാനോ+ഇ-സിം) സെറ്റപ്പുമായി എത്തുന്ന ഈ സ്മാര്‍ട്ട്‌ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത് ഐഒഎസ് 18ലും ഇവക്കു കരുത്തു നല്‍കുന്നത് ആപ്പിളിന്റെ സെക്കന്‍ഡ് ജെനറേഷന്‍ 3nm എ18 പ്രോ ചിപ്പുമാണ്. ആപ്പിളിന്റെ മുന്‍ മോഡലുകളെ അപേക്ഷിച്ച് 20 ശതമാനം കുറഞ്ഞ പവര്‍ ഉപയോഗിച്ച് 15 ശതമാനം കൂടുതല്‍ മികച്ച പ്രകടനം ഇതു നല്‍കും. ആപ്പിള്‍ ഇന്റലിജന്‍സ് രണ്ടു സ്മാര്‍ട്ട്‌ഫോണുകളിലും ഉണ്ടാകും.
ആപ്പിളിന്റെ അപ്ഗ്രേഡഡ് സെറാമിക് ഷീല്‍ഡ് പ്രൊട്ടക്ഷനുള്ള 6.3 ഇഞ്ച്, 6.9 ഇഞ്ച് വലിപ്പമുള്ള സൂപ്പര്‍ റെറ്റിനഎക്‌സ് ഡി ആര്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേകളാണ് യഥാക്രമം ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയിലുള്ളത്. രണ്ട് ഐഫോണ്‍ പ്രോ മോഡലുകളിലും 48 മെഗാപിക്‌സല്‍ വൈഡ് പ്രൈമറി ക്യാമറ, 48 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ക്യാമറ, 12 മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറ എന്നിവയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റാണുള്ളത്. സെല്‍ഫികള്‍ക്കായി 12 മെഗാപിക്‌സല്‍ ട്രൂഡെപ്ത്ത് ക്യാമറയും നല്‍കിയിട്ടുണ്ട്.
ആക്ഷന്‍ ബട്ടണൊപ്പം ക്യാമറ ഫീച്ചറുകള്‍ പെട്ടന്ന് ഉപയോഗിക്കാന്‍ കഴിയുന്ന ക്യാമറ കണ്‍ട്രോള്‍ ബട്ടണുമുള്ള ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കജ68 റേറ്റിംഗാണ് പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതില്‍ ലഭിച്ചിട്ടുള്ളത്. 1ഠആ വരെ സ്റ്റോറേജ് ഉയര്‍ത്താവുന്ന ഈ രണ്ടു മോഡലുകളുടെയും ബാറ്ററി സംബന്ധിച്ച വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല. 5ഏ, 4ഏ ഘഠഋ, ബ്ലൂടൂത്ത്, വൈഫൈ 6ഋ, ഡടആ 3.0 ടൈപ്പ് സി പോര്‍ട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഇവയിലുണ്ട്.
വണ്‍ പ്ലസ് 12ആര്‍
ടെക്ക് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡല്‍ ആണ് വണ്‍പ്ലസ് 12ആര്‍. കിടിലന്‍ ഡിസ്‌പ്ലേയും മെറ്റല്‍ ഫ്രെയിമും ഒക്കെയായി എത്തുന്ന ഫോണ്‍ വണ്‍പ്ലസിന്റെ മറ്റു ഫ്‌ലാഗ്ഷിപ്പ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമാണ്. കൂടുതല്‍ ദൃഢത ഉള്ളതിനാല്‍ കയ്യില്‍ നിന്ന് താഴെ വീണാലും കാര്യമായ കേടുപാടുകള്‍ കൂടാതെ ഈടുനില്‍ക്കാന്‍ സാധ്യതയുണ്ട് എന്നതാണ് ഒരു ആകര്‍ഷണം.
6.78-ഇഞ്ച് എല്‍ടിപിഒ അമോലെഡ് ഡിസ്‌പ്ലേയാണുളള ഫോണില്‍ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 ആണ് ഉപയോഗിച്ചിരിക്കുന്നത്. 8എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 2എംപി മാക്രോ സെന്‍സര്‍ എന്നിവയുള്ള ഫോണില്‍ കിടിലന്‍ ട്രിപ്പിള്‍ കാമറയുണ്ട്. 50എംപി സോണി ഐഎംഎക്സ് 890 പ്രൈമറി സെന്‍സറുള്ള കാമറയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. 5500എംഎഎച്ച് ബാറ്ററിയാണ് മോഡലിനുള്ളത്. ഒരു ദിവസം മുഴുവന്‍ ചാര്‍ജ് നില്‍ക്കും.
വണ്‍ പ്ലസ് ആറിന്റെ രണ്ടു മോഡലുകള്‍ വിപണിയില്‍ എത്തി. എട്ടു ജിബി റാമും 122 ജിബി സ്റ്റോറേജുമുള്ള മോഡലിന് 39,999 രൂപയാകും വില. 16 ജിബി റാമും 265 ജിബി സ്റ്റോറേജുമുള്ള മോഡലിന് 45,999 രൂപയായിക്കും വില.
നേരത്തെ പുറത്തിറക്കിയ വണ്‍ പ്ലസ് 12 പക്ഷേ അത്ര ഒതുക്കമുള്ള മോഡല്‍ അല്ല. 8.8 എംഎം കനവും 207 ഗ്രാം ഭാരവും ഉണ്ട്. വലിയ ഡിസ്‌പ്ലേയാണ് ഫോണിന്‍േറത്. 6.78 ഇഞ്ചു വലിപ്പം വരുന്നതാണ് ഡിസ്‌പ്ലേ. കര്‍വ് സ്‌ക്രീനുകള്‍ ഈയിടെയായി ഔട്ട് ഓഫ് ഫാഷന്‍ ആകുന്നുണ്ട്. വലിയ ഡിസ്‌പ്ലേ ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ മോഡല്‍ ആണിത്.