- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികൾക്ക് പൃഥ്വിരാജിന്റെ ന്യൂഇയർ സമ്മാനമായി ലൂസിഫർ; മോഹൻലാൽ നായകനാകുന്ന ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയായി; ചിത്രം ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയായി. മോഹൻലാൽ നായകനാകുന്ന ഈ ചിത്രം ഫെബ്രുവരിയിൽ തിയറ്ററിലെത്തും. സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഫേസ്‌ബുക്ക് ലൈവിലൂടെ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. 'ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയായി. ഇനി നാലു ദിവസത്തെ പാച്ചപ്പ് വർക്കുകൾ മാത്രമാണ് ശേഷിക്കുന്നത്. ലക്ഷദ്വീപിലാണ് ഈ രംഗങ്ങൾ ചിത്രീകരിക്കേണ്ടത്. ലക്ഷദ്വീപിലേയ്ക്ക് ഇപ്പോൾ പോകാൻ കഴിയാത്തതു കൊണ്ടാണ് ചിത്രീകരണം നീണ്ടുപോയത്. ജനുവരി മധ്യത്തോടെ അത് പൂർത്തിയാകും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ഡബ്ബിങ്ങും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്'-വിമാനത്താവളത്തിൽ വച്ചു നടത്തിയ ലൈവിൽ പൃഥ്വി പറഞ്ഞു. താൻ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ നയന്റെ ചിത്രീകരണവും പൂർത്തിയായതായി പൃഥ്വിരാജ് പറഞ്ഞു. ഫെബ്രുവരിയിലാണ് റിലീസ്. ചിത്രത്തിന്റെ ട്രെയിലർ ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തിറങ്ങും-പൃഥ്വി പറഞ്ഞു. 100 ഡെയ്സ് ഓഫ് ലവ് സംവിധാനം ചെയ്ത ജനൂസ് മുഹമ്മദാണ് ഈ സയൻസ് ഫിക്ഷൻ ഹൊറൻ ചിത്രം സം
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയായി. മോഹൻലാൽ നായകനാകുന്ന ഈ ചിത്രം ഫെബ്രുവരിയിൽ തിയറ്ററിലെത്തും. സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഫേസ്‌ബുക്ക് ലൈവിലൂടെ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചത്.
'ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയായി. ഇനി നാലു ദിവസത്തെ പാച്ചപ്പ് വർക്കുകൾ മാത്രമാണ് ശേഷിക്കുന്നത്. ലക്ഷദ്വീപിലാണ് ഈ രംഗങ്ങൾ ചിത്രീകരിക്കേണ്ടത്. ലക്ഷദ്വീപിലേയ്ക്ക് ഇപ്പോൾ പോകാൻ കഴിയാത്തതു കൊണ്ടാണ് ചിത്രീകരണം നീണ്ടുപോയത്. ജനുവരി മധ്യത്തോടെ അത് പൂർത്തിയാകും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ഡബ്ബിങ്ങും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്'-വിമാനത്താവളത്തിൽ വച്ചു നടത്തിയ ലൈവിൽ പൃഥ്വി പറഞ്ഞു.
താൻ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ നയന്റെ ചിത്രീകരണവും പൂർത്തിയായതായി പൃഥ്വിരാജ് പറഞ്ഞു. ഫെബ്രുവരിയിലാണ് റിലീസ്. ചിത്രത്തിന്റെ ട്രെയിലർ ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തിറങ്ങും-പൃഥ്വി പറഞ്ഞു.
100 ഡെയ്സ് ഓഫ് ലവ് സംവിധാനം ചെയ്ത ജനൂസ് മുഹമ്മദാണ് ഈ സയൻസ് ഫിക്ഷൻ ഹൊറൻ ചിത്രം സംവിധാനം ചെയ്യുന്നത്. വാമിഖ ഗബ്ബിയും മംമ്ത മോഹൻദാസുമാണ് നായികമാർ. പ്രകാശ്രാജും ഒരു സുപ്രധാന റോളിലെത്തുന്നുണ്ട്.