- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ അതിബുദ്ധിമാന്മാരായ ഒന്നേകാൽ ലക്ഷം പേരുടെ കൂടെ ലണ്ടനിലെ മലയാളി ബാലികയും; ലൊറെയ്ൻ മിന്നാ ജോണിന് എങ്ങും കൈയടി
ലോകത്തെ അതിബുദ്ധിമാന്മാരായ 1,21,000 പേരിൽ ഒരാളായ ലണ്ടനിലെ 11 കാരിയായ മലയാളി ബാലികയും. ലോകം അംഗീകരിക്കപ്പെട്ട ഐക്യു ടെസ്റ്റുകളിൽ 98 ശതമാനം എങ്കിലും മാർക്ക് വാങ്ങുന്നവർക്ക് മാത്രം അംഗത്വം നൽകുന്ന മെൻസ ഇന്റർനാഷണൽ ക്ലബിൽ അംഗത്വം എടുത്താണ് ലണ്ടനിൽ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകൾ ലൊറെയ്ൻ മിന്നാ ജോൺ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആവേശവ
ലോകത്തെ അതിബുദ്ധിമാന്മാരായ 1,21,000 പേരിൽ ഒരാളായ ലണ്ടനിലെ 11 കാരിയായ മലയാളി ബാലികയും. ലോകം അംഗീകരിക്കപ്പെട്ട ഐക്യു ടെസ്റ്റുകളിൽ 98 ശതമാനം എങ്കിലും മാർക്ക് വാങ്ങുന്നവർക്ക് മാത്രം അംഗത്വം നൽകുന്ന മെൻസ ഇന്റർനാഷണൽ ക്ലബിൽ അംഗത്വം എടുത്താണ് ലണ്ടനിൽ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകൾ ലൊറെയ്ൻ മിന്നാ ജോൺ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആവേശവും മാതൃകയും ആയി മാറിയത്. അമേരിക്ക കഴിഞ്ഞാൽ അംഗത്വ കാര്യത്തിൽ രണ്ടാമതുള്ള ബ്രിട്ടണിൽ നിന്നും പോലും 21000 പേർ മാത്രമാണ് മെൻസാ അംഗങ്ങൾ. മെൻസയിൽ അംഗത്വം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിത്വങ്ങളിൽ ഒരാൾ കൂടിയാകുകയാണ് ലൊറെയ്ൻ. വിവിധ വിഷയങ്ങളെ ആധാരമാക്കിയുള്ള പലവിധത്തിലുള്ള ചോദ്യങ്ങൾക്കു പിഴവില്ലാത്ത ഉത്തരങ്ങൾ നൽകിയ ലൊറെയ്ൻ മിന്ന ജോൺ, ജഡ്ജിങ് പാനലിന്റെ പ്രശംസയും പിടിച്ചുപറ്റി.
അതിബുദ്ധിയും അസാമാന്യ വൈദഗ്ധ്യവും പ്രകടിപ്പിക്കുന്നവർക്ക് അംഗീകാരം നൽകുന്ന ഇന്റർനാഷണൽ ഓർഗനൈസേഷനാണ് മെൻസ. ഉയർന്ന ഐ.ക്യു നിലവാരമുള്ളവരുടെ ആഗോള കൂട്ടായ്മയായ 'മെൻസ ഇന്റർനാഷണലിൽ' 1.10 ലക്ഷത്തോളം പേരാണ് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതിൽ അമ്പത് ശതമാനത്തോളം അമേരിക്കക്കാരാണ്. രണ്ടര വയസുമുതൽ 103 വയസുവരെയുള്ളവർ ഇപ്പോൾ ഈ സംഘത്തിലുണ്ട്.
ലോകപ്രശസ്തരായ പണ്ഡിതന്മാർ തയാറാക്കുന്ന അതിസങ്കീർണമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകി 98 ശതമാനത്തിനു മുകളിൽ മാർക്ക് നേടുന്നവർക്കാണ് മെൻസയിൽ അംഗത്വം ലഭിക്കുക. പത്തര വയസിനു മുകളിൽ പ്രായമുള്ളവർക്കു മാത്രമേ പരീക്ഷയിൽ പങ്കെടുക്കാൻ അനുമതി ലഭിക്കുകയുള്ളൂ. അതിലും താഴെ പ്രായമുള്ളവർക്ക് പരീക്ഷയിൽ പങ്കെടുക്കണമെങ്കിൽ എഡ്യുക്കേഷൻ സൈക്യാട്രിക് അസസ്‌മെന്റ് പാസാകണം. ഈ കടമ്പയില്ലാതെ തന്നെ നേരിട്ടു പരീക്ഷയ്ക്കു ഹാജരായി അംഗത്വം നേടിയെന്നതാണ് ലൊറെയ്‌ന്റെ വിജയത്തിനു മാറ്റുകൂട്ടുന്നത്.
ബുദ്ധിസാമർത്ഥ്യം തെളിയിക്കപ്പെടുന്ന പ്രത്യേക പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓസ്‌ട്രേലിയക്കാരനായ അഭിഭാഷകൻ റോളണ്ട് ബെറിലും, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഡോ. ലാൻസ് വെയറും 1946ൽ ഓക്‌സ്‌ഫോർഡിൽ രൂപം നൽകിയ സംരംഭമാണിത്.
രണ്ടു മണിക്കൂർ ദൈർഘ്യമുള്ള രണ്ടു പരീക്ഷകളിൽ നിന്നാണ് ടോപ്പ് 2 % മാത്രമുള്ള അതിബുദ്ധിശാലികളെ തെരഞ്ഞെടുക്കുന്നത്. അതിബുദ്ധിശാലികളുടെ വൈദഗ്ധ്യം സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കുക എന്നതാണ് 'മെൻസ' എന്ന സംഘടനയുടെ പ്രവർത്തന ലക്ഷ്യം. അംഗത്വം നേടിയ ബുദ്ധിശാലികൾക്ക് പരസ്പരം ആശയ വിനിമയത്തിന് അവസരമൊരുക്കി വലിയ നേട്ടങ്ങൾക്കുള്ള സാഹചര്യം സൃഷ്ടിക്കുന്നതാണ് മെൻസയുടെ രീതി. ഇവരുടെ സംവാദങ്ങളിലും ചർച്ചകളിലും ഉരുത്തിരിയുന്ന വലിയ ആശയങ്ങൾ ലോകത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കാൻ മെൻസ വേദിയൊരുക്കും. മെൻസയിലെ അംഗത്വം ലൊറെയ്ൻ മിന്ന ജോണിനു ലഭിക്കുമ്പോൾ ലോക നന്മയ്ക്കായി ഒരു പെൺകുട്ടി മലയാളികളെ പ്രതിനിധീകരിച്ച് രംഗത്തിറങ്ങുന്നു എന്ന പ്രത്യേകതയുണ്ട്.
' െ്രെപവറ്റ് സ്‌കൂൾ എൻട്രൻസ് എക്‌സാമിനൊപ്പം വെറുതെയൊരു കുസൃതിക്കാണ് മെൻസ എക്‌സാമിനു രജിസ്റ്റർ ചെയ്തത്. ലോകപ്രശസ്തരോടൊപ്പം ലൊറെയ്‌ന് അംഗത്വം ലഭിച്ചതിൽ അഭിമാനിക്കുന്നു' മകളുടെ നേട്ടത്തെക്കുറിച്ച് പിതാവ് പോൾ ജോൺ പറഞ്ഞു. മെൻസ പരീക്ഷയിൽ ഇത്തവണ പങ്കെടുത്തവരെല്ലാം മുതിർന്നവരായിരുന്നു. പതിനൊന്നു വയസുള്ള ഒരേയൊരു കാൻഡിഡേറ്റ് ലൊറെയ്ൻ മാത്രമായിരുന്നു.
എക്‌സാമിൽ പങ്കെടുക്കുമ്പോൾ വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ലെങ്കിലും അംഗത്വത്തിനുള്ള ക്ഷണം ലഭിച്ചപ്പോൾ സന്തോഷം തോന്നിയെന്ന് ലൊറെയ്ൻ പറയുന്നു. മെൻസയിലെ അംഗത്വം ലൊറെയ്‌ന്റെ വലിയ പദ്ധതികൾക്ക് വേഗം വർധിപ്പിച്ചുവെന്നു പറയാം. ദിനോസറുകളെക്കുറിച്ചു ഗവേഷണം നടത്തണം എന്ന ആഗ്രഹത്തിലേക്കുള്ള യാത്രയിലാണ് ലൊറെയ്ൻ. ദിനോസറുകളുടെ ലോകം വലുതാണെന്നും അതേക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയെന്നും ലൊറെയ്ൻ പറഞ്ഞു. അതൊരു വെറും വാക്കല്ല. ദിനോസറുകളുടെ കാലപ്പഴക്കത്തെക്കുറിച്ചും അവയുടെ ഭീമാകാരതയെക്കുറിച്ചും ഒട്ടേറെ വിവരങ്ങൾ ശേഖരിച്ചു വച്ചിട്ടുണ്ട് ലൊറെയ്ൻ. ലൊറെയ്‌ന്റെ പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും പൂർണ പിന്തുണയുമായി മാതാപിതാക്കൾ കൂടെയുണ്ട്. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് സ്വദേശിയാണ് പോൾ ജോൺ. മാലിനി പോളാണ് ലൊറെയ്‌ന്റെ മാതാവ്.