- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോറസ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; നദാലും ഒസാക്കയും താരങ്ങൾ;സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം അമേരിക്കൻ ടെന്നീസ് ഇതിഹാസം ബില്ലി ജീൻ കിംഗിന്
മാഡ്രിഡ്: കായികരംഗത്തെ ഓസ്‌കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ടെന്നീസ് താരം സ്‌പെയിനിന്റെ റാഫേൽ നദാൽ ഏറ്റവും മികച്ച പുരുഷ കായികതാരമായപ്പോൾ വനിതാ ടെന്നീസ് താരം ജപ്പാന്റെ നവോമി ഒസാക്കയാണ് മികച്ച വനിതാ കായികതാരം. ജർമൻ ഫുട്‌ബോൾ ക്ലബ്ബായ ബയേൺ മ്യൂണിക്കാണ് ലോകത്തിലെ ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.
ഇത് രണ്ടാം തവണയാണ് നദാൽ ലോറസിന്റെ മികച്ച കായികതാരമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2011ലായിരുന്നു ഇതിന് മുമ്പ് നദാലിന് മികച്ച കായികതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. 2019ൽ പുരസ്‌കാരം ലഭിച്ചെങ്കിലും ഒസാക്ക ആദ്യമായാണ് ലോറസിന്റെ മികച്ച വനിതാ കായികതാരമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2019ല് മികച്ച അട്ടിമറി വിജയിക്കുള്ള പുരസ്‌കാരമായിരുന്നു ഒസാക്കക്ക് ലഭിച്ചത്.
ഈ വർഷത്തെ സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച കായികതാരത്തിനുള്ള പുരസ്‌കാരം ഫോർമുല വൺ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൺ സ്വന്തമാക്കിയപ്പോൾ മികച്ച സ്‌പോർട്ടിങ് ഇൻസ്പിരേഷനൽ താരത്തിനുള്ള പുരസ്‌കാരം ലിവർപൂൾ താരം മൊഹമ്മദ് സലാ സ്വന്തമാക്കി. സമഗ്രസംഭാവനക്കുള്ള പുരസ്‌കാരത്തിന് അമേരിക്കൻ ടെന്നീസ് ഇതിഹാസം ബില്ലി ജീൻ കിങ് അർഹയായി.
2014നുശേഷം ആദ്യമായാണ് ബയേൺ മ്യൂണിക്ക് മികച്ച ടീമായി തെരഞ്ഞെടുക്കപ്പെടുന്നത്. സ്‌പെയിനിലെ സെവിയ്യയിൽ ഓൺലൈനായാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
സ്പോർട്സ് ഡെസ്ക്