സൗത്തുകൊറിയയിലെ തിരക്കേറിയ റോഡിൽ മഹാഭാഗ്യം കൊണ്ട് കഴിഞ്ഞ ദിവസം ഒഴിവായത് മഹാ ദുരന്തം. തിരക്കേറിയ റോഡിലൂടെ സ്പീഡിൽ പോകുകയായിരുന്ന ഒരു ട്രക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് രണ്ട് വീലിൽ നിന്ന ശേഷം വലത്തേക്ക് തിരിയുകയും പിന്നീട് ഇടത്തേക്ക് ചെറിഞ്ഞ് ഇടിച്ച് കയറി മൂന്ന് ലെയ്‌നുകളിലേക്ക് മാറി കേറുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

നിയന്ത്രണം വീട്ട ലോറി ലെയ്‌നുകളിലേക്ക് മാറി മാറി കയറുമ്പോഴും ഓടിക്കൊണ്ടിരുന്ന് വാഹനങ്ങളിൽ ഇടിക്കാതെ വലിയ അപകടത്തിൽ നിന്ന് വഴി മാറിപ്പോകുന്നത് വീഡിയോയിൽ നിന്നും വ്യക്തമാകുന്നു.ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ലോറി നിമിഷ സമയം കൊണ്ട് സാധാരണ നിലയിലേക്ക് എത്തി റോഡിലുടെ പോകുന്നതും വീഡിയോയിൽ കാണാം.

സാധനങ്ങൾ കയറ്റി പോകുന്ന വലിയ ട്രെക്കാണ് നിയന്ത്രണം വിട്ട് ഒരു നിമിഷത്തേക്ക് ഭീതി വിതച്ചത്. റോഡിലൂടെ സഞ്ചരിച്ച മറ്റൊരു യാത്രക്കാരാനാണ് ഈ വിഡിയോ പകർത്തിയത്.