- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിലകുറച്ച് 30 രൂപയായി ഏകീകരിച്ചതോടെ വിൽപ്പന കുത്തനെ കൂടി; സംസ്ഥാന ഖജനാവിന് ഭാഗ്യക്കുറിയെത്തിക്കുന്നത് 10,000 കോടി; വിൽപ്പനയിൽ മുന്നിൽ പാലക്കാടും തൃശൂരും
തൃശ്ശൂർ: സംസ്ഥാനത്ത് ലോട്ടറിയുടെ വിലകുറച്ച് 30 രൂപയായി ഏകീകരിച്ചതോടെ വിൽപ്പന കുത്തനെ കൂടി. ഇതോടെ ദിവസം അച്ചടിക്കുന്ന ലോട്ടറിയുടെ എണ്ണം ഒരു കോടി കടന്നു. നിലവിൽ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് സർക്കാർ അനുമതി നൽകിയിരുന്നത്. ഇത് തികയാതെ വന്നതോടെ 1.08 കോടി ലോട്ടറികൾ അച്ചടിക്കാൻ അനുമതി നൽകി സർക്കാർ വിജ്ഞാപനമിറക്കി. ദിവസം ഒരു കോടി ടിക്കറ്റുകൾ വിറ്റഴിക്കുന്നത് കണക്കിലെടുത്താൽ വാർഷിക വിറ്റുവരവ് 10,950 കോടിയിലെത്തും. ആറു ബമ്പർ ലോട്ടറികൾ വഴി ആയിരം കോടി രൂപയോളം വിറ്റുവരവ് വേറെയുമുണ്ട്. കഴിഞ്ഞവർഷം 7,500 കോടിയുടെ ലോട്ടറിയാണ് സംസ്ഥാനത്ത് വിറ്റത്. ഇത്തവണ പതിനായിരം കോടിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വരുമാനത്തിന്റെ 50 ശതമാനമാണ് സമ്മാനം. 1967-ലാണ് കേരളത്തിൽ ലോട്ടറി തുടങ്ങിയത്. രാജ്യത്ത് ആദ്യമായിരുന്നു ഇത്. അന്ന് വാർഷികവിൽപ്പന 20 ലക്ഷം രൂപയായിരുന്നു. കഴിഞ്ഞ ജൂൺ ഒന്നിന് 70 ലക്ഷം ലോട്ടറിയാണ് സംസ്ഥാനത്ത് അച്ചടിച്ചിരുന്നത്. ഏഴ് സീരിയൽ നമ്പറുകളിലായി ഇറക്കിയിരുന്ന ലോട്ടറി ഇപ്പോൾ 10 സീരിയലാക്കി. എണ്ണം കൂടിയതുകാ
തൃശ്ശൂർ: സംസ്ഥാനത്ത് ലോട്ടറിയുടെ വിലകുറച്ച് 30 രൂപയായി ഏകീകരിച്ചതോടെ വിൽപ്പന കുത്തനെ കൂടി. ഇതോടെ ദിവസം അച്ചടിക്കുന്ന ലോട്ടറിയുടെ എണ്ണം ഒരു കോടി കടന്നു. നിലവിൽ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് സർക്കാർ അനുമതി നൽകിയിരുന്നത്. ഇത് തികയാതെ വന്നതോടെ 1.08 കോടി ലോട്ടറികൾ അച്ചടിക്കാൻ അനുമതി നൽകി സർക്കാർ വിജ്ഞാപനമിറക്കി.
ദിവസം ഒരു കോടി ടിക്കറ്റുകൾ വിറ്റഴിക്കുന്നത് കണക്കിലെടുത്താൽ വാർഷിക വിറ്റുവരവ് 10,950 കോടിയിലെത്തും. ആറു ബമ്പർ ലോട്ടറികൾ വഴി ആയിരം കോടി രൂപയോളം വിറ്റുവരവ് വേറെയുമുണ്ട്. കഴിഞ്ഞവർഷം 7,500 കോടിയുടെ ലോട്ടറിയാണ് സംസ്ഥാനത്ത് വിറ്റത്. ഇത്തവണ പതിനായിരം കോടിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വരുമാനത്തിന്റെ 50 ശതമാനമാണ് സമ്മാനം. 1967-ലാണ് കേരളത്തിൽ ലോട്ടറി തുടങ്ങിയത്. രാജ്യത്ത് ആദ്യമായിരുന്നു ഇത്. അന്ന് വാർഷികവിൽപ്പന 20 ലക്ഷം രൂപയായിരുന്നു. കഴിഞ്ഞ ജൂൺ ഒന്നിന് 70 ലക്ഷം ലോട്ടറിയാണ് സംസ്ഥാനത്ത് അച്ചടിച്ചിരുന്നത്.
ഏഴ് സീരിയൽ നമ്പറുകളിലായി ഇറക്കിയിരുന്ന ലോട്ടറി ഇപ്പോൾ 10 സീരിയലാക്കി. എണ്ണം കൂടിയതുകാരണം ശനിയാഴ്ചമുതൽ 12 സീരിയലുകളിലാണ് ലോട്ടറിയിറങ്ങുന്നത്. രണ്ട് സർക്കാർ പ്രസ്സുകളിലാണ് അച്ചടി. നേരത്തേ ഒരാഴ്ച മുമ്പുതന്നെ ലോട്ടറികൾ വിപണിയിലിറക്കിയിരുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം വിൽപ്പന. ദിവസം പത്തര ലക്ഷം. ഒൻപതര ലക്ഷവുമായി തൃശ്ശൂർ രണ്ടാം സ്ഥാനത്തുണ്ട്.