ഡാളസ്: ഓണത്തിന് 1.2 മില്യൺ യൂറോ (1.5 മില്യൺ ഡോളർ) ജർമനി ലോട്ടോ നടത്തിയ ബംബർ സമ്മാനമാണ് തേടിയെത്തിയതെങ്കിൽ ക്രിസ്തുമസിന് ജർമൻ കാതോലിക്ക കൊളോൺ കമ്മ്യൂണിറ്റി ചാരിറ്റി പ്രവർത്തങ്ങൾക്ക് വേണ്ടി നടത്തിയ ലോട്ടോയിൽ ഒന്നാം സമ്മാനമാണ് ഷാജി ചെറുവാഴകുന്നേലിനെ തേടി എത്തിയത്.അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ രക്ഷാധികാരികളിൽ ഓരംഗമായ ഷാജി നാട്ടിലുള്ള പാവങ്ങളുടെ ഇടയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തിവരുന്നു.

ജർമനിയിലുള്ള മലയാളി സുഹൃത്തുക്കളുടെ ഇടയിൽ കല സംകാരിക രംഗത്തു അറിയപ്പെടുന്ന ഒരു വ്യക്തിയാണ് ഷാജി.റാന്നി മക്കപ്പുഴ ചെറുവാഴകുന്നേൽ കുടുംബാംഗമായ ഷാജി കൊളോണിലാണ് താമസിക്കുന്നത്. തനിക്കു കിട്ടിയ സൗഭാഗ്യങ്ങൾ നാട്ടിലുള്ള പാവങ്ങളുടെ ഇടയിൽ ജീവ കാരുണ്യ പ്രവർത്തങ്ങൾക്ക് ഉപയോഗിക്കുമെന്ന് ഷാജി ചെറുവാഴക്കുന്നേൽഅമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയെ അറിയിച്ചു.

(ജോ ചെറുകര, ന്യൂ യോർക്ക്)