- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നാം സമ്മാന മടിച്ച ഭാഗ്യമിത്ര ലോട്ടറി എടുത്തത് പാനൂരിൽ നിന്ന്; കോടീശ്വരനായി പെയിന്റിങ് തൊഴിലാളി
കണ്ണുർ: സംസ്ഥാന സർക്കാർ പ്രതിമാസ ലോട്ടറിയായ ഭാഗ്യമിത്രയിലുടെ ഒരു കോടി രൂപ ലഭിച്ചത് പാനൂർ എലാങ്കോട് നിന്നുമെടുത്ത ' ടിക്കറ്റിന് 'പെയിന്റിങ് തൊഴിലാളിയായ ഇരിങ്ങണ്ണൂരിലെ ചെറുകുളം ചപ്പാര പൊയിൽ രജിലിനാണ് (35) ഒന്നാം സമ്മാനം ലഭിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച്ച പാനൂരിലെ എലാങ്കോട് പോളിഷിങ് ജോലിക്കായി വന്ന സമയത്താണ് ചായക്കടയിൽ നിന്നും ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും രജിൽ ലോട്ടറിയെടുത്തത്. ലോട്ടറി ടിക്കറ്റ് പിന്നീട് ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്കിൽ ഏൽപിച്ചു. ചപ്പാര പൊയിൽ രാജന്റെയും സുരേഖയുടെയും മകനാണ് രജിൽ ശിൽപയാണ് ഭാര്യ. രണ്ടര വയസുള്ള ആൺകുഞ്ഞുണ്ട്. അഞ്ചു പേർക്കാണ് ഭാഗ്യ മിത്രയുടെ ഒന്നാം സമ്മാനം.
മറുനാടന് മലയാളി ബ്യൂറോ
Next Story