- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാൻ വേണ്ടത് സർക്കാർ ഡോക്ടർ അടക്കം നാല് പേർ; പൊടിമോന്റെ മരണം തേടി പോയ ഗണപതി ഡോക്ടർ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; അവയവദാന ചട്ടം ലംഘിച്ചതിന് ലൈസൻസ് പോയത് എറണാകുളം ലൂർദ് ഹോസ്പിറ്റലിന്
കൊച്ചി: അവയവദാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ സ്വകാര്യ ആശുപത്രിയുടെ അവയവദാന ലൈസൻസ് സർക്കാർ സസ്‌പെൻഡ് ചെയ്തു. എറണാകുളം ലൂർദ് ആശുപത്രിയുടെ ലൈസൻസാണ് കൊല്ലത്തെ ഡോ: എസ്. ഗണപതിയുടെ പരാതിയെ തുടർന്ന് സസ്‌പെൻഡ് ചെയ്തത്. രോഗിക്കു മസ്തിഷ്‌കമരണം സംഭവിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളിൽ ആശുപത്രി വീഴ്ച വരുത്തിയെന്നായിരുന്നു പരാതി. 2015 സെപ്റ്റംബർ 15 നാണ് ആദ്യമായി സർക്കാർ മെഡിക്കൽ കോളേജിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നത്. എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ മസ്തിഷ്‌ക മരണം സംഭവിച്ച ആലുവ കടുങ്ങല്ലൂർ തെക്കുംമുട്ടത്ത് വിനയകുമാറിന്റെ ഹൃദയമാണ് പത്തനംതിട്ട ചിറ്റാർ സ്വദേശി പൊടിമോന്റെ ശരീരത്തിൽ തുന്നിച്ചേർത്തത്. എന്നാൽ ആന്തരിക രക്തസ്രാവവും ന്യൂമോണിയയും ബാധിച്ചതു മൂലം 2015 ഒക്ടോബർ 4 ഞായറാഴ്ച രാത്രി 9.40 ന് പൊടിമോൻ മരണപ്പെടുകയുണ്ടായി. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ്, ഹൃദയം മാറ്റിവച്ച പൊടിമോന് കരൾ സംബന്ധമായും വൃക്ക സംബന്ധമായും രോഗമുണ്
കൊച്ചി: അവയവദാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ സ്വകാര്യ ആശുപത്രിയുടെ അവയവദാന ലൈസൻസ് സർക്കാർ സസ്‌പെൻഡ് ചെയ്തു. എറണാകുളം ലൂർദ് ആശുപത്രിയുടെ ലൈസൻസാണ് കൊല്ലത്തെ ഡോ: എസ്. ഗണപതിയുടെ പരാതിയെ തുടർന്ന് സസ്‌പെൻഡ് ചെയ്തത്.
രോഗിക്കു മസ്തിഷ്‌കമരണം സംഭവിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളിൽ ആശുപത്രി വീഴ്ച വരുത്തിയെന്നായിരുന്നു പരാതി. 2015 സെപ്റ്റംബർ 15 നാണ് ആദ്യമായി സർക്കാർ മെഡിക്കൽ കോളേജിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നത്. എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ മസ്തിഷ്‌ക മരണം സംഭവിച്ച ആലുവ കടുങ്ങല്ലൂർ തെക്കുംമുട്ടത്ത് വിനയകുമാറിന്റെ ഹൃദയമാണ് പത്തനംതിട്ട ചിറ്റാർ സ്വദേശി പൊടിമോന്റെ ശരീരത്തിൽ തുന്നിച്ചേർത്തത്.
എന്നാൽ ആന്തരിക രക്തസ്രാവവും ന്യൂമോണിയയും ബാധിച്ചതു മൂലം 2015 ഒക്ടോബർ 4 ഞായറാഴ്ച രാത്രി 9.40 ന് പൊടിമോൻ മരണപ്പെടുകയുണ്ടായി. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ്, ഹൃദയം മാറ്റിവച്ച പൊടിമോന് കരൾ സംബന്ധമായും വൃക്ക സംബന്ധമായും രോഗമുണ്ടായിരുന്നു എന്ന് ഡോ: എസ്. ഗണപതി കണ്ടെത്തിയത്.
'രോഗംമൂലം അവശത അനുഭവിക്കുന്ന രോഗിയുടെ ശരീരത്തിൽ അവയവം മാറ്റിവച്ചാൽ വിപരീതഫലമാണുണ്ടാവുക. ഇതുമൂലമാണ് ഹൃദയം മാറ്റിവച്ച രോഗി മരണത്തിന് കീഴടങ്ങാൻ കാരണം. പിന്നീടാണ് ഞാൻ ലൂർദ് ഹോസ്പിറ്റലിൽ മസ്തിഷ്‌ക മരണം നടന്ന രോഗിയുടെ വിശദാംശങ്ങൾ തിരക്കുന്നത്. ഡോക്ടർമാർ ശരിയായ രീതിയിലുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെയാണ് ഹൈക്കോടതിയിൽ പരാതിയുമായി പോയത് ' ഡോ: ഗണപതി പറയുന്നു.
'നാലു ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. നാലു ഡോക്ടർമാരുടെ സംഘം ആറു മണിക്കൂർ ഇടവേളയിൽ രണ്ടുവട്ടം പരിശോധന നടത്തണമെന്നാണു ചട്ടം. പിന്നീട് നാലു ഡോക്ടർമാർ സർട്ടിഫൈ ചെയ്‌തെങ്കിൽ മാത്രമേ മരണം സ്ഥിരീകരിക്കുവാനാകൂ. ഇതിൽ ഒരു ഡോക്ടർ ഗവൺമെന്റ് പ്രതിനിധിയായിരിക്കണം', കേരളാ നെറ്റ്‌വർക്ക് ഓഫ് ഓർഗൻ ഷെയറിങ്ങ് കൺവീനർ ഡോ: നോബിൾ ഗ്രേഷ്യസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
എന്നാൽ ലൂർദ്ദ്് ഹോസ്പിറ്റലിൽ മൂന്ന് ഡോക്ടർമാർ മാത്രമേ സെർട്ടിഫിക്കേറ്റ് സിൽ ഒപ്പ് വച്ചിട്ടുള്ളൂ. ഗവൺമെന്റ് ഡോക്ടറുടെ സാക്ഷ്യപത്രമില്ല. ഇതുമൂലം രോഗിക്ക് മസ്തിഷ്‌ക്ക മരണമല്ല സംഭവിച്ചതെന്നാണ് ഡോ: ഗണപതിയുടെ വാദം. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. രേഖകൾ തയാറാക്കുന്നതിലെ ചെറിയ പിഴവിന്റെ പേരിൽ ലൈസൻസ് റദ്ദാക്കിയതു പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി സർക്കാരിനെ സമീപിച്ചതിനെത്തുടർന്നു സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു.