- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജിലെ പ്രണയം; വിവാഹത്തിന് ശേഷമുള്ള പുനസമാഗമം ഇഷ്ടത്തെ അസ്ഥിയിൽ കയറ്റി; തൊടുപുഴയിൽ കാമുകൻ ജോലിക്കെത്തിയപ്പോൾ രണ്ടര വയസ്സുള്ള കുട്ടിയേയും മറന്ന് ഒളിച്ചോട്ടം; കൽപ്പറ്റയിലെ വാടക വീട്ടിൽ നിന്നും ഇഫാമും അജുമിയ മോളും കുടുങ്ങി; ഈ വിവാഹാനന്തര പ്രണയവും അഴിക്കുള്ളിൽ
തൊടുപുഴ:രണ്ടര വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനെയും പൊലീസ് പിടികൂടി.ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് മുട്ടം കോടതിയിൽ ഹാജരാക്കിയ യുവതിയെയും കാമുകനെയും റിമാൻഡ് ചെയ്തു.കൂട്ടിക്കൽ കളരിക്കൽ വീട്ടിൽ ഇഫാം റഹ്‌മാൻ (25), അജുമിയ മോൾ (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കോളജ് പഠനകാലത്ത് ഇവർ പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് അജുമിയ വിവാഹിതയാവുക ആയിരുന്നു. ഇപ്പോൾ പുനസമാഗമാണ് ഓളിച്ചോട്ടത്തിൽ എത്തിയത്. തൊടുപുഴയിൽ ജോലിക്കെത്തിയ അജുമിയ ഇഫാം റഹ്‌മാനൊപ്പം നാടുവിടുകയായിരുന്നു.
ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഹോസ്റ്റലിലാണ് അജുമിയ താമസിച്ചിരുന്നത്. ഭർത്താവും ബന്ധുക്കളും മൂന്നുദിവസമായി ഫോൺ ചെയ്തിട്ടും ഇവരെ കിട്ടാതിരുന്നപ്പോൾ പൊലീസിൽ പരാതി നൽകി.
തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇരുവരും വയനാട്ടിലെ കൽപ്പറ്റയിൽ വീട് വാടകയ്‌ക്കെടുത്തു താമസിക്കുന്നുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. അവിടെയത്തിയ പൊലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തൊടുപുഴ ഡിവൈ.എസ്‌പി: എം.ആർ. മധു ബാബുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ സോമനാഥൻ, സിവിൽ പൊലീസ് ഓഫീസർമാരായ ടി.എം. ഷംസുദ്ദീൻ, മാഹിൻ, സാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
മറുനാടന് മലയാളി ബ്യൂറോ