റ്റൊരാളുടെ കാമുകനുമായി ഒരു പരിധിയിൽ കൂടുതൽ അടുക്കുന്നത് അത്ര നല്ല കാര്യമല്ലെന്ന് ഇപ്പോൾ ഈ പതിനാലുകാരിക്ക് ബോധ്യമായിട്ടുണ്ട്. കൂട്ടുകാരിയുടെ കാമുകനെ അടിച്ചുമാറ്റിയതിലുള്ള അസൂയ മൂത്ത് നാലു പെൺകുട്ടികൾ പതിനാലുകാരിയെ തല്ലിച്ചതച്ച് ജീവനോടെ കുഴിച്ചുമൂടാൻ പദ്ധതിയിട്ട വാർത്ത പുറത്തായത് ഏറെ ഞെട്ടൽ ആണ് ഉളവാക്കിയിരിക്കുന്നത്.

ബ്രസീലിൽ ആണ് പതിനാലുകാരിയെ തല്ലിച്ചതച്ച് ജീവനോടെ കുഴിച്ചുമൂടാൻ പദ്ധതിയിട്ടതിന് 13 മുതൽ 16 വരെ പ്രായമുള്ള നാല് പെൺകുട്ടികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അവരുടെ മൊബൈലിൽ നിന്നു കിട്ടിയ ദൃശ്യങ്ങൾ അവരുടെ ക്രൂരകൃത്യത്തിന് തെളിവായിട്ടുമുണ്ട്. കൂട്ടുകാരിയുടെ കാമുകനുമായി ചേർന്ന് പതിനഞ്ചാം ബർത്ത് ഡേ ആഘോഷം പദ്ധതിയിട്ടതിന്റെ പ്രതികാരം തീർക്കാനാണ് പെൺകുട്ടികൾ പതിനാലുകാരിയെ തല്ലിച്ചതച്ച് കുഴിച്ചുമൂടാൻ ഒരുങ്ങിയത്. ബ്രസീലിലെ ട്രിൻഡേഡ് എന്ന സിറ്റിയിലുള്ള ഒരു വീട്ടിലേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തി മറ്റുള്ളവർ തടിക്കഷണം കൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. കണ്ണുകൾ മൂടിക്കെട്ടി കൈകൾ പരസ്പരം കെട്ടിവച്ച ശേഷമാണ് നാലു പേരും ചേർന്ന് പതിനാലുകാരിയെ തല്ലിച്ചതച്ചത്. മൃതപ്രായയായ പെൺകുട്ടിയെ പിന്നീട് ഇവർ കുഴിച്ചുമൂടാൻ കുഴിയെടുക്കുകയും ചെയ്തു.

എന്നാൽ കൈകളിൽ പറ്റിയ ചോര കഴുകാൻ നാൽവർ സംഘം പോയ തക്കത്തിന് പെൺകുട്ടി ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാൽവർ സംഘത്തെ പിന്നീട് അറസ്റ്റ് ചെയ്തു. നാൽവർ സംഘത്തിലുള്ള ഒരാളുടെ കാമുകനുമായി അടുത്തതിനാണ് പതിനാലുകാരിയെ കൊന്ന് കുഴിച്ചുമൂടാൻ പദ്ധതിയിട്ടതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ലോക്കൽ ജഡ്ജി.

അതേസമയം തങ്ങളുടെ പദ്ധതി നടപ്പാകാതെ പോയതിൽ ഇതിലൊരാൾക്ക് ഇപ്പോഴും ദുഃഖമുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള നാലു പേർക്കും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വധഭീഷണി ഉയരുന്നുമുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്.