- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീരാം വെങ്കിട്ടരാമൻ തുടക്കമിട്ട ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ചത് വി ആർ പ്രേംകുമാറിന്റെ കർശന നിലപാടിൽ; പാട്ടവ്യവസ്ഥ ലംഘിച്ച് പ്രവർത്തിച്ചുവന്ന ലവ് ഡെയിൽ റിസോർട്ട് സർക്കാർ ഏറ്റെടുത്തതോടെ മൂന്നാർ ഓപ്പറേഷന് പുത്തൻ ഉണർവ്; ദൃഢനിശ്ചയമുള്ള ചുവടുകളോടെ ദേവികുളം സബ്കലക്ടർ പണി തുടങ്ങിയതോടെ നെഞ്ചിടിക്കുന്നത് അനേകം പേർക്ക്
കൊച്ചി: കണ്ണദേവൻ ഹിൽസ് വില്ലേജിലെ ലവ് ഡെയിൽ റിസോർട്ട് സർക്കാർ ഏറ്റെടുത്തു കൊണ്ട് തീരുനമായത് ഇന്നാണ്. കുത്തകപാട്ട വ്യവസ്ഥ ലംഘിച്ചതിനാണ് നടപടി കൈക്കണ്ടത്. 2006ലാണ് റിസോർട്ട് പാട്ടവ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയത്. തുടർന്ന് റിസോർട്ട് ഒഴിയാൻ റവന്യു വകുപ്പ് ഉടമക്ക് നോട്ടീസ് നൽകി. ഇത് പിന്നീട് കൈമാറ്റം ചെയ്തു. ഇതിനെതിരെ റിസോർട്ടുടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 1948ൽ കുത്തക പാട്ട വ്യവസ്ഥയനുസരിച്ച് സർക്കാർ നൽകിയ ഭൂമിയും കെട്ടിടവുമാണ് ഇത്. കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി സർക്കാറിന് അനുകൂലമായിരുന്നു. പിന്നീട് ഡിവിഷൺ ബെഞ്ചും സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചു. തുടർന്ന് വിഷയത്തിൽ റവന്യൂ വകുപ്പ് നിയമോപദേശം തേടി. റിസോർട്ട് ഏറ്റെടുക്കാമെന്നാണ് റവന്യൂ വകുപ്പിന് ലഭിച്ച നിയമോപദേശം. ഇതിന് ശേഷമാണ് റിസോർട്ട് ഏറ്റെടുക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോയത്. ദേവികുളം സബ്കലക്ടർ വി ആർ പ്രേകുമാറായിരുന്നു ഏറ്റെടുക്കൽ നടപടികളിൽ പിഴവുകൾ വരുത്താതെ മുന്നോട്ടു കൊണ്ടുപോയത്. കണ്ണൻദേവൻ ഹിൽസിലെ 22 സന്റെ് ഭൂമി ഒഴ
കൊച്ചി: കണ്ണദേവൻ ഹിൽസ് വില്ലേജിലെ ലവ് ഡെയിൽ റിസോർട്ട് സർക്കാർ ഏറ്റെടുത്തു കൊണ്ട് തീരുനമായത് ഇന്നാണ്. കുത്തകപാട്ട വ്യവസ്ഥ ലംഘിച്ചതിനാണ് നടപടി കൈക്കണ്ടത്. 2006ലാണ് റിസോർട്ട് പാട്ടവ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയത്. തുടർന്ന് റിസോർട്ട് ഒഴിയാൻ റവന്യു വകുപ്പ് ഉടമക്ക് നോട്ടീസ് നൽകി. ഇത് പിന്നീട് കൈമാറ്റം ചെയ്തു. ഇതിനെതിരെ റിസോർട്ടുടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 1948ൽ കുത്തക പാട്ട വ്യവസ്ഥയനുസരിച്ച് സർക്കാർ നൽകിയ ഭൂമിയും കെട്ടിടവുമാണ് ഇത്.
കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി സർക്കാറിന് അനുകൂലമായിരുന്നു. പിന്നീട് ഡിവിഷൺ ബെഞ്ചും സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചു. തുടർന്ന് വിഷയത്തിൽ റവന്യൂ വകുപ്പ് നിയമോപദേശം തേടി. റിസോർട്ട് ഏറ്റെടുക്കാമെന്നാണ് റവന്യൂ വകുപ്പിന് ലഭിച്ച നിയമോപദേശം. ഇതിന് ശേഷമാണ് റിസോർട്ട് ഏറ്റെടുക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോയത്. ദേവികുളം സബ്കലക്ടർ വി ആർ പ്രേകുമാറായിരുന്നു ഏറ്റെടുക്കൽ നടപടികളിൽ പിഴവുകൾ വരുത്താതെ മുന്നോട്ടു കൊണ്ടുപോയത്.
കണ്ണൻദേവൻ ഹിൽസിലെ 22 സന്റെ് ഭൂമി ഒഴിഞ്ഞുകൊടുക്കാനാണ് ഹൈക്കോടതി ലവ് ഡെയലിനോട് നിർദേശിച്ചത്. ഇതിന് ആറു മാസത്തെ സമയപരിധിയും അനുവദിച്ചിരുന്നു. 2018 മാർച്ച് 31ന് കോടതി നൽകിയ സമയപരിധി അവസാനിച്ചു. ഇതോടെ ഏറ്റെടുക്കൽ നടപടികളിലേക്ക് റവന്യൂ അധികൃതർ കടക്കുകയായിരുന്നു.
ലവ് ഡെയിൽ റിസോർട്ട് ഒഴിപ്പിക്കൽ മൂന്നാർ നടപടികളുടെ ഉയർത്തെഴുനേൽപ്പെന്നാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ വിശേഷിപ്പിച്ചത്. രാഷ്ട്രീയ ഇച്ഛാശക്തിയും നടപടി സ്വീകരിക്കാനുള്ള ദൃഢനിശ്ചയവും ഉണ്ടെങ്കിൽ സർക്കാർ ഭൂമി സംരക്ഷിക്കപ്പെടും എന്നതിന്റെ ഉദാഹരണമാണിത്. അനധികൃത കൈയേറ്റങ്ങളെല്ലാം ഒഴിപ്പിക്കും. പ്രാദേശിക എതിർപ്പുകളുണ്ടാകും. പക്ഷെ, എല്ലാം പരിഹരിച്ച് മുന്നോട്ടു പോകാനാവില്ലെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഡിസ്റ്റിലറിക്കായി സംസ്ഥാന സർക്കാർ പാട്ടത്തിനു നൽകിയ ഈ ഭൂമി പാട്ട വ്യവസ്ഥ ലംഘച്ചുകൊണ്ട് വിൽപന നടത്തുകയായിരുന്നു. ദേവികുളം സബ് കളക്ടറായിരുന്ന ശ്രീരാം വെങ്കിട്ടരാമനാണ് ഹോം സ്റ്റേ ഒഴിപ്പിക്കുന്നതിന് ആദ്യം നടപടികൾ സ്വീകരിച്ചത്. എന്നാൽ നിയമ നടപടികൾ മൂലം റിസോർട്ട് ഏറ്റെടുക്കൽ വൈകുകയായിരുന്നു. ഇപ്പോൾ ഹോം സ്റ്റേ സർക്കാർ ഏറ്റെടുക്കുകയും മൂന്നാർ വില്ലേജ് ഓഫീസ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കാനുമാണ് തീരുമാനം.
ശ്രീരാം വെങ്കിട്ടരാമനെ പടിയിറക്കി വിട്ടെങ്കിലും പകരം ദേവികുളത്ത് എത്തിയത് വി ആർ പ്രേംകുമാറായിരുന്നു. വി ആർ പ്രേംകുമാർ രാഷ്ട്രീയ നേതൃത്വത്തിന്റെ ആഗ്രഹത്തിന് തുള്ളുമെന്ന വിലയിരുത്തലുകളെ തള്ളിക്കൊണ്ടായിരുന്നു അവിടെ പ്രവർത്തിച്ചത്. ഗൂഡാർവിള നെറ്റിക്കുടി സ്വദേശിനി ഐയമ്മ, മകൾ ജയ എന്നിവരാണു ഭൂമി കയ്യേറിയ സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൊളിച്ചു കൊണ്ടാണ് അദ്ദേഹം നടപടിക്ക് തുടക്കമിട്ടത്. മാനന്തവാടി സബ് കളക്ടറായിരുന്നു പ്രേംകുമാർ. തമിഴ്‌നാട് സ്വദേശിയാണ്.