കണ്ണൂർ: ഇരിട്ടിയിൽ വീടിനുള്ളിൽ യുവാവ് തൂങ്ങി മരിച്ചത് പ്രണയനൈരാശ്യത്തെ തുടർന്നുള്ള ആത്മഹത്യ. പ്രണയനൈരാശ്യമാണ് യുവാവിന്റെ ആത്മഹത്യക്ക് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരിക്കൂർ പടിയൂർ സ്വദേശി റസൂൺ(27)ആണ് പ്രണയം തകർന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്ത്. ആത്മഹത്യ ചെയ്യാൻ കാരണം കാമുവി വിട്ടുപോയതാണെന്ന് കാണിച്ച് ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലുമായി സൂഹൃത്തുക്കൾക്ക് സന്ദേശം അയച്ച ശേഷമാണ് റസൂൺ ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്യുന്നതിന് മുൻപ് കാമുകിക്കൊപ്പമെടുത്ത ചിത്രങ്ങളും ആത്മഹത്യചെയ്യുമെന്ന കുറിപ്പും സാമൂഹ്യമാദ്ധ്യമങ്ങൾ വഴി ഇയാൾ പ്രചരിപ്പിച്ചു. കഴിഞ്ഞ കുറച്ച് കാലമായി ഇയാൾ കണ്ണൂർ വേങ്ങാട് സ്വദേശിനിയായ ഒരു പെൺകുട്ടിയുമായി റസൂൺ പ്രണയത്തിലായിരുന്നു. വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ തന്നെയായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ, വീട്ടുകാർ തടസം നിന്നതോടെ വിവാഹം നടന്നില്ല, ഇതിനിടെ വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് പെൺകുട്ടി റസൂണിനെ വിട്ടുപോയതോടെയാണ് റസൂൺ ആത്മഹത്യ ചെയ്തത്. പെൺകുട്ടി മറ്റൊരു യുവാവിനെ വിവാഹം ചെയ്യാൻ ഒരുങ്ങുന്നു എന്നറിഞ്ഞതോടെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നാണ് ആത്മഹത്യാ കുറിപ്പിൽ ഇയാൾ കുറിച്ചിട്ടിരിക്കുന്നത്.

കാമുകി തന്നെ വഞ്ചിച്ചെന്നും, തനിക്ക് ഇനി മറ്റൊരു പെൺകുട്ടിയെ ചതിക്കാനാകില്ലെന്നും വാട്‌സ് ആപ്പിൽ സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ഇരിക്കൂർ പടിയൂരിലെ പച്ചേൻ ഹൗസിൽ കുഞ്ഞിക്കണ്ണന്റേയും രമണിയുടേയും മകനാണ് റസൂൺ. ഒരു മൊബൈൽ ഫോൺ കടയിലെ ജീവനക്കാരനായിരുന്നു ഇയാൾ. പെൺകുട്ടിയുമായി വലിയ അടുപ്പത്തിലായിരുന്നുവെന്നും വെന്നാണ് റസൂണിന്റെ പേരിൽ ആത്മഹത്യാ കുറിപ്പെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്.

പ്രണയനൈരാശ്യത്തെ തുടർന്നുള്ള ആത്മഹത്യയാണ് റസൂണിന്റേതെന്ന് ഇരിക്കൂർ പൊലീസും വ്യക്തമാക്കി. ഇയാളുടെ മൃതദേഹം പരിയാരം മെഡിക്കൽകോളേജിൽ പോസ്റ്റ്‌മോർട്ടതിന് ശേഷം ഇന്നലെ രാവിലെ ബന്ധുക്കൾക്ക് കൈമാറി. ഉച്ചയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിച്ചു. റസൂണും പെൺകുട്ടിയുടെ തമ്മിലുള്ള അടുപ്പം ഇവരുടെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും അറിവുണ്ടായിരുന്നു. അത്രയ്ക്ക് അടുപ്പമായിരുന്നു ഇവർ തമ്മിൽ. ആ്ത്മഹത്യക്ക് മുമ്പ് 'എല്ലാ പ്രണയത്തിലും ജാതിയും മതവും അന്തസും തന്നെയാണ് കാലനെന്ന്' ഫേസ്‌ബുക്ക് പോസ്റ്റും ഇയാൾ ചെയ്തിരുന്നു.

പെൺകുട്ടിയുടെ പേരിൽ റസൂൺ ഒരു പുതിയ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയിരുന്നു. പെൺകുട്ടിയുടെ പേരിനൊപ്പം തന്റെ പേരും ചേർത്താണ് ഇയാൾ പുതിയ അക്കൗണ്ട് സ്ഥാപിച്ചിരുന്നത്. അക്കൗണ്ടിൽ പെൺകുട്ടി വിവാഹിതയാണെന്ന വിവരമാണ് റസൂൺ പങ്കുവെയ്ച്ചത്. പ്രൊഫൈലിന് വിശ്വാസ്യത കിട്ടുന്നതിനായി ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് പ്രൊഫൈൽ പിക്ചറായി ഉപയോഗിക്കുകുയും ചെയ്തു. അതേസമയം റസൂണിന്റെ ആത്മഹത്യാ കുറിപ്പെന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം പെൺകുട്ടിയെയും മാനസികമായി തകർത്തിട്ടുണ്ട്. പരാതി ലഭിച്ചാൽ മാത്രമേ കൂടുതൽ നടപടികളുമായി മുന്നോട്ടു പോകുകയുള്ളൂവെന്ന് ഇരിക്കൂർ സബ് ഇൻസ്‌പെക്ടർ മഹേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.