- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന് തടസ്സം നിന്ന കാമുകന്റെ സഹോദരന്റെ വീട്ടിലെത്തി യുവതിയായ കാമുകി തൂങ്ങി മരിച്ചു; ആത്മഹത്യ ചെയ്തത് ഒരു മാസം മുമ്പ് സമാന രീതിയിൽ ജീവനൊടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട യുവതി; നിരോഷ മരണം വരിച്ചത് വിവാഹിതനായ യുവാവിനെ തനിക്ക് സ്വന്തമാക്കണമെന്ന കടുത്ത ആഗ്രഹത്തിനൊടുവിൽ
കാസർഗോഡ്: വിവാഹത്തിന് തടസ്സം നിന്ന കാമുകന്റെ സഹോദരന്റെ വീട്ടിലെത്തി യുവതിയായ കാമുകി തൂങ്ങി മരിച്ചു. ഒരു മാസം മുമ്പ് സമാനരീതിയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജ് ചെയ്ത ശേഷമാണ് ജീവനൊടുക്കിയത്. ബേക്കലിലെ ബാലകൃഷ്ണന്റെ മകൾ നിരോഷയാണ് ഒറവങ്കര കടവത്തെ കാമുകന്റെ സഹോദരന്റെ വസതിയിലെത്തി തൂങ്ങി മരിച്ചത്. കഴിഞ്ഞ ജൂലായ് 16 ന് നിലവിൽ ഭാര്യയുള്ള കാമുകന്റെ സഹോദരന്റെ വീട്ടിൽ കുടുംബക്കാരുമായി ഇവരുടെ വിവാഹക്കാര്യം ചർച്ച ചെയ്തിരുന്നു. എന്നാൽ കാമുകന്റെ ജേഷ്ഠന്റെ എതിർപ്പിൽ മാറ്റമുണ്ടായിരുന്നില്ല. അതിൽ പ്രതിഷേധിച്ച് അന്നേ ദിവസം തന്നെ യുവതി അയാളുടെ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ചു. വീട്ടുകാരും അയൽക്കാരും ചേർന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു. ദിവസങ്ങളോളം യുവതി ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു. ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തി സാധാരണ നില കൈവരിച്ചു വരവേ പൂട്ടിക്കിടന്ന കാമുകന്റെ സഹോദരന്റെ വീട്ടിൽ ആരും ഇല്ലാത്തപ്പോൾ അടുക്കള ഭാഗത്തെ വരാന്തയിൽ തൂങ്ങി മരിക്കുകയായിരുന്നു. ഒരു സ്വകാര്യ സ്ഥാപന
കാസർഗോഡ്: വിവാഹത്തിന് തടസ്സം നിന്ന കാമുകന്റെ സഹോദരന്റെ വീട്ടിലെത്തി യുവതിയായ കാമുകി തൂങ്ങി മരിച്ചു. ഒരു മാസം മുമ്പ് സമാനരീതിയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജ് ചെയ്ത ശേഷമാണ് ജീവനൊടുക്കിയത്. ബേക്കലിലെ ബാലകൃഷ്ണന്റെ മകൾ നിരോഷയാണ് ഒറവങ്കര കടവത്തെ കാമുകന്റെ സഹോദരന്റെ വസതിയിലെത്തി തൂങ്ങി മരിച്ചത്.
കഴിഞ്ഞ ജൂലായ് 16 ന് നിലവിൽ ഭാര്യയുള്ള കാമുകന്റെ സഹോദരന്റെ വീട്ടിൽ കുടുംബക്കാരുമായി ഇവരുടെ വിവാഹക്കാര്യം ചർച്ച ചെയ്തിരുന്നു. എന്നാൽ കാമുകന്റെ ജേഷ്ഠന്റെ എതിർപ്പിൽ മാറ്റമുണ്ടായിരുന്നില്ല. അതിൽ പ്രതിഷേധിച്ച് അന്നേ ദിവസം തന്നെ യുവതി അയാളുടെ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ചു. വീട്ടുകാരും അയൽക്കാരും ചേർന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു. ദിവസങ്ങളോളം യുവതി ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു.
ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തി സാധാരണ നില കൈവരിച്ചു വരവേ പൂട്ടിക്കിടന്ന കാമുകന്റെ സഹോദരന്റെ വീട്ടിൽ ആരും ഇല്ലാത്തപ്പോൾ അടുക്കള ഭാഗത്തെ വരാന്തയിൽ തൂങ്ങി മരിക്കുകയായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്യവേയാണ് വിവാഹിതനായ യുവാവുമായി യുവതി പ്രണയത്തിലായത്. വിവാഹിതനെന്നറിഞ്ഞിട്ടും അയാളെ തനിക്ക് സ്വന്തമാക്കണമെന്ന് യുവതി ശഠിച്ചിരുന്നു.
യുവതിയെ പിൻതിരിപ്പിക്കാനുള്ള എല്ലാവിധ ശ്രമങ്ങളും പരാജയത്തിൽ കലാശിക്കുകയായിരുന്നു. പരസ്പരം അടുപ്പത്തിലായപ്പോൾ നാട്ടിൽ നിന്നും മുങ്ങി ഇരുവരും രണ്ടാഴ്ചക്കാലം മുംബൈയിൽ കഴിഞ്ഞിരുന്നു. ഈ പ്രശ്നം നാട്ടിലറിഞ്ഞപ്പോൾ പൊലീസ് ഇടപെടുകയും ചെയ്തു. വിവാഹിതനായ യുവാവിന്റെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോവുകയും ചെയ്തു. പിന്നീട് കുടുംബക്കാരിടപെട്ട് അവരെ തിരിച്ച് കൊണ്ടു വന്നതോടെയാണ് യുവതി വീണ്ടും വിവാഹാവശ്യവുമായി രംഗത്തെത്തിയത്.
കാമുകന്റെ സഹോദരൻ യുവതിയുമായുള്ള വിവാഹത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നതോടെ ഇവർ തമ്മിലുള്ള വിവാഹം നടക്കില്ലെന്ന കാര്യം ഉറപ്പായി. ഇതറിഞ്ഞ കാമുകി വിവാഹത്തിന് എതിര് നിന്ന കാമുകന്റെ സഹോദരന്റെ വസതിയിൽ തൂങ്ങിമരിക്കാൻ തീരുമാനിക്കുയായിരുന്നുവെന്ന് പറയുന്നു. നേരത്തെ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ യുവതിയിൽ നിന്നും പൊലീസ് മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാതിയില്ലെന്ന് പറഞ്ഞ് അവർ ഒഴിഞ്ഞു മാറുകയായിരുന്നു. യുവതി തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസ് കാമുകനേയും അയാളുടെ വീട്ടുകാരേയും ചോദ്യം ചെയ്ത് വരുകയാണ്.