- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൗ ജിഹാദ് ഒക്കെ എന്ത്? പ്രേമിച്ച പെണ്ണിനെ സ്വന്തമാക്കാൻ മുസ്ലീമായ മുസ്താഖ് മതം മാറി പ്രതാപ് ആയി; മതത്തിൽ കുരുങ്ങി അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിൽ കാമുകിയെ സ്വന്തമാക്കാൻ പയ്യൻ മതംമാറി
മംഗളുരു: ഇന്നത്തെ സമൂഹത്തിലെ ഏറ്റവും വലിയ ചർച്ചയാണ് ലൗ ജിഹാദ്. പെൺകുട്ടികളെ ഇസ്ലാമായി മതം മാറ്റി വിവാഹം കഴിക്കുന്ന ഈ സമ്പ്രദായം കേരളം ചർച്ച ചെയ്യുമ്പോൾ ഇതാ പ്രേമിച്ച പെണ്ണിനെ സ്വന്തമാക്കാൻ ഒരു മുസ്ലിം പയ്യന്റെ ത്യാഗം. മുസ്ലിം യുവാവ് മതം മാറി ഹിന്ദു കാമുകിക്ക് താലിചാർത്തിയതാണ് ഇപ്പോൾ ചർച്ചാ വിഷയം ആയിരിക്കുന്നത്. ഹുബ്ബള്ളി ഷിരേവാഡ സ്വദേശിയായ മുസ്താഖ് രാജേസാബ് നദഫ് എന്ന 28 കാരനായ യുവാവാണ് കാമുകിയെ സ്വന്തമാക്കാൻ ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തിൽ ചേർന്നത്. അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഹുബ്ബള്ളി ഷിരേവാഡ സ്വദേശിനി തന്നെയായ വിജയലക്ഷ്മിയെയാണ് (21) മുസ്താഖ് വിവാഹം കഴിച്ചത്. ബസവനഹല്ലി ഓംകാരേശ്വര ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. മുസ്ലീമായ മുസ്താഖിന്റെ പേര് പ്രതാപ് എന്ന് മാറ്റിയതിന് ശേഷമായിരുന്നു വിവാഹം. ഹിന്ദുമഹാസഭയുടെ നേതൃത്വത്തിലായിരുന്നു മതംമാറ്റച്ചടങ്ങും വിവാഹവും. ബജ്‌റംഗദൾ ജില്ലാ കൺവീനർ തുടുകുരു മഞ്ചു, വിഎച്ച്പി നേതാവ് യോഗിഷ് രാജ് അർസ്, കന്നടപക്ഷ സംസ്ഥാന പ്രസിഡന്റ് പുരുഷോത്തം തുടങ്ങിയവർ ചടങ്ങ
മംഗളുരു: ഇന്നത്തെ സമൂഹത്തിലെ ഏറ്റവും വലിയ ചർച്ചയാണ് ലൗ ജിഹാദ്. പെൺകുട്ടികളെ ഇസ്ലാമായി മതം മാറ്റി വിവാഹം കഴിക്കുന്ന ഈ സമ്പ്രദായം കേരളം ചർച്ച ചെയ്യുമ്പോൾ ഇതാ പ്രേമിച്ച പെണ്ണിനെ സ്വന്തമാക്കാൻ ഒരു മുസ്ലിം പയ്യന്റെ ത്യാഗം.
മുസ്ലിം യുവാവ് മതം മാറി ഹിന്ദു കാമുകിക്ക് താലിചാർത്തിയതാണ് ഇപ്പോൾ ചർച്ചാ വിഷയം ആയിരിക്കുന്നത്. ഹുബ്ബള്ളി ഷിരേവാഡ സ്വദേശിയായ മുസ്താഖ് രാജേസാബ് നദഫ് എന്ന 28 കാരനായ യുവാവാണ് കാമുകിയെ സ്വന്തമാക്കാൻ ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തിൽ ചേർന്നത്. അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഹുബ്ബള്ളി ഷിരേവാഡ സ്വദേശിനി തന്നെയായ വിജയലക്ഷ്മിയെയാണ് (21) മുസ്താഖ് വിവാഹം കഴിച്ചത്. ബസവനഹല്ലി ഓംകാരേശ്വര ക്ഷേത്രത്തിലായിരുന്നു ചടങ്ങ്.
മുസ്ലീമായ മുസ്താഖിന്റെ പേര് പ്രതാപ് എന്ന് മാറ്റിയതിന് ശേഷമായിരുന്നു വിവാഹം. ഹിന്ദുമഹാസഭയുടെ നേതൃത്വത്തിലായിരുന്നു മതംമാറ്റച്ചടങ്ങും വിവാഹവും. ബജ്‌റംഗദൾ ജില്ലാ കൺവീനർ തുടുകുരു മഞ്ചു, വിഎച്ച്പി നേതാവ് യോഗിഷ് രാജ് അർസ്, കന്നടപക്ഷ സംസ്ഥാന പ്രസിഡന്റ് പുരുഷോത്തം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സംഘപരിവാർ സംഘടനാ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിന് കാർമികത്വം വഹിച്ചത് ശ്രീരാമസേന ദേശീയ പ്രസിഡന്റ് പ്രമോദ് മുത്തലിക് ആണ്.
വീട്ടുകാരുടെ എതിർപ്പ് മൂലമാണ് അഞ്ച് വർഷത്തെ പ്രണയം വിവാഹത്തിലെത്താതെ നീണ്ടത. എട്ടാം ക്ലാസ് വരെ പഠിച്ച മുസ്താഖ് ഓട് മേയൽ തൊഴിലാളിയാണ്.