- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുസ്ലിം യുവതിയെ വിവാഹം കഴിച്ചതിന് മതം മാറാൻ ഹിന്ദു യുവാവിനോട് ആവശ്യപ്പെട്ടെന്ന വാർത്ത തള്ളി പൊലീസ്; ലൗജിഹാദ് നിറം വന്നത് എങ്ങനെയെന്ന് അറിയില്ല; മിശ്രവിവാഹ ദമ്പതികൾക്കിടയിലെ തർക്കം സംഘർഷത്തിൽ കലാശിച്ചതെന്ന് ആലുവ റൂറൽ എസ്പി; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാർ എത്തിയതെന്ന് അഭിനന്ദിന്റെ മാതാവും; ആലുവയിലെ മർദ്ദന വിഷയത്തിലെ വസ്തുത ഇങ്ങനെ
ആലുവ: മകനും മാതാവിനും മർദ്ദമേറ്റ സംഭവത്തിൽ പ്രചരിച്ചിട്ടുള്ള ലൗജിഹാദ് വിവാദം തള്ളി പൊലീസ്. ഇരു മതവിഭാഗത്തിൽ പെട്ട രണ്ട് പേർ വിവാഹം കഴിച്ചതും ഒത്തുപോകാൻ സാധിക്കാതെ വേർപിരിയുന്ന ഘട്ടത്തിൽ എത്തിയതുമാണ് വിഷയം. വ്യത്യസ്ഥ മതസ്ഥരായ ദമ്പതികൾ ദാമ്പത്യപ്രശ്നത്തിൽ വേർപിരിയലിന്റെ വക്കത്താണെന്നാണ് മനസ്സിലായിട്ടുള്ളതെന്നും ഇവരുടെ വീട്ടുകാർ തമ്മിൽ ഇക്കാര്യം സംസാരിക്കവെ വാക്കേറ്റമുണ്ടാവുകയും തുടർന്നുണ്ടായ സംഘർഷത്തിൽ ഇരുവർക്കും പരിക്കേൽക്കുകയായിരുന്നെന്നും ഈ സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ആലുവ റൂറൽ എസ് പി കെ കാർത്തിക് മറുനാടനോട് വെളിപ്പെടുത്തി.
ആലുവ പറവൂർകവല റോസ് ലെയ്നിൽ വാടകയ്ക്ക് താമസിക്കുന്ന തോപ്പുംപടി പള്ളത്ത് വീട്ടിൽ മുരുകന്റെ ഭാര്യ ലേഖ (48), മകൻ അഭിനന്ദ് (27) എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ ഡിസ്ചാർജ്ജായതിനെ തുടർന്ന് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ആലുവ പൊലീസാണ് സംഭവത്തിൽ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ടാണ് സംഭവം പൊലീസിന്റെ വെളിപ്പെടുത്തലിനെ അഭനവിന്റെ മാതാവ് ലേഖയും ശരിയവയ്ക്കുന്നുണ്ട്.
ലേഖയുടെ വെളിപ്പെടുത്തൽ ഇങ്ങിനെ: പെരുമ്പാവൂർ സ്വദേശിനി മാജിതയാണ് അഭിനന്ദിന്റെ ഭാര്യ. ഇവർ ഒരുമിച്ച്് ജോലിചെയ്യവെ പരിചയപ്പെട്ട് വിവാഹിതരായവരാണ്. വിവാഹിതരായിട്ട് 3 വർഷത്തോളമായി. ഒന്നരവർഷം മുമ്പ് മാജിത ബാഗുമെടുത്ത് വീട്ടിൽ നിന്നും ഇറങ്ങിപ്പോയതാണ്. തിരിച്ചു വരുമെന്നാണ് ഞങ്ങൽ പ്രതീക്ഷിച്ചത്.
ഇതിനിടെ പലവട്ടം മാജിതയുടെ ബന്ധുക്കൾ വിളിച്ച് വിവാഹബന്ധം വേർപെടുത്ത കാര്യം ഓർമ്മിപ്പിച്ചിരുന്നു. അവർ വിളിക്കുന്നിടത്ത് അഭിനന്ദ് എത്തണമെന്നും വിവാഹമോചനം സംബന്ധിച്ചുള്ള രേഖകളിൽ ഒപ്പിടണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, അവർ വിളിക്കുന്നിടത്ത് പോകാൻ സാധിക്കില്ല. ഇങ്ങോട്ടു വരു ഒപ്പിട്ടുതരാമെന്ന് അഭിനന്ദും പറയുമായിരുന്നു.
വിവാഹത്തിന് മുമ്പ് മാജിത ഹിന്ദുമതം സ്വീകരിച്ചിരുന്നു. വിവാഹം നടത്തണമെങ്കിൽ ഇത് ആനിവാര്യമാണെന്ന് ക്ഷേത്രം ഭരണാധികാരികൾ അറിയിച്ചപ്പോൾ മാജിത സ്വന്തം ഇഷ്ടപ്രകാരമാണ് ഇതിനു സമ്മതിച്ചത്. ഇടയ്ക്ക് അഭനന്ദുമായി പിണങ്ങി മാജിത പലതവണ വീട്ടിൽ നിന്നും ഇറങ്ങിപ്പോയിട്ടുണ്ട്. അൽപ്പം വൈകിയാണെങ്കിലും തിരച്ചെത്താറുമുണ്ട്. ഒന്നര വർഷം മുമ്പ് ഇറങ്ങിപ്പോകുമ്പോഴും തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്.
ഈ സാഹചര്യത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച 6 .30-തോടടുത്ത് മാജിതയുടെ ഉമ്മയും സഹോദരിയും മറ്റും ബന്ധുക്കളും മടക്കം 5-6 പേർ വീ്ട്ടിലെത്തി. വിവാഹബന്ധം വേർപെടുത്തണം എന്നതായിരുന്നു ഇവരുടെ ആവശ്യം. ഇക്കാര്യം സംസാരിക്കുമ്പോൾ അഭിനന്ദ് വീട്ടിലില്ലായിരുന്നു. ഇവർ വന്ന വിവരം അറിയിച്ചു കൊണ്ട് അവനെ ഉടൻ വിളിച്ചു വരുത്തമമെന്നും തീരുമാനം അറിയണമെന്നും മാജിതയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിൽ അവനെ വിളിക്കാൻ ഫോണെടുത്തപ്പോൾ മൊബൈൽ ഫോണിൽ ബാലൻസ് ഉണ്ടായിരുന്നില്ല. പിന്നീട് നമ്പർ നൽകിയപ്പോൾ വന്നവരുടെ കൂട്ടത്തിലെ ഒരാളാണ് അഭിനന്ദിനെ വിളച്ച് തന്നത്. അവനോട് വീട്ടിലേയ്ക്കെത്താൻ നിർദ്ദേശിയക്കുകയും ചെയ്തു.
ഇതുപ്രകാരം അവൻ ബൈക്കിൽ വീട്ടിലെത്തിയപ്പോൾ പുറത്തുനിന്നിരുന്ന ഓരാൾ കടന്നുപിടിച്ച് കുനിച്ചുനിർത്തി കഴുത്തിൽ ആഞ്ഞിടിച്ചു.
ഇതുകണ്ട് ഓടിയെത്തി അവനെ രക്ഷപെടുത്താൻ ശ്രമിച്ചപ്പോൾ കൈകുത്തി നിലത്തുവീണു. ഇത്രയും ആയതോടെ എന്നെയും അഭിനന്ദിനെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. എക്സറേയിൽ അവന്റെ കഴുത്തിൽ ചതവുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. അവനെ വിളിച്ചുവരുത്തി തല്ലുകൊള്ളിച്ചല്ലോ എന്നാണ് ഇപ്പോഴത്തെ എന്റെ വിഷമം. ലേഖ തേങ്ങലോടെ വാക്കുകൾ ചുരുക്കി.
അതേലസമയം ഈ സംഭവം കേരളാ കൗമുദിയിൽ വാർത്തയായപ്പോൾ മതം മാറണമെന്ന ആവശ്യമാണ് ഉന്നയിച്ചതെന്ന വിധത്തിലാണ് വാർത്തകൾ വന്നത്. ഇതിൽ വസ്തുത ഇല്ലെന്നാണ് പൊലീസും ബന്ധുക്കളും പറഞ്ഞത്. ലൗജിഹാദെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് പുറത്തുവരുന്ന വാർത്തയിൽ നിന്നും വ്യക്തമാകുന്നത്.