- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹമ്മദ് അഫ്രസൂളിനെ വെട്ടി വീഴ്ത്തിയതും പച്ചയ്ക്ക് തീ കൊളുത്തിയതും എല്ലാം മൊബൈലിൽ ചിത്രീകരിച്ചത് 14കാരൻ; കണ്ണില്ലാത്താ ക്രൂരതയക്ക് ഒത്താശ ചെയ്തത് സ്‌കൂൾ കുട്ടിയെന്ന് അറിഞ്ഞ് ഞെട്ടിത്തരിച്ച് ലോകം: ഭയാനകമായ രംഗം മുന്നിൽ കണ്ടിട്ടും ഒന്നുറക്കെ കരയുക പോലും ചെയ്യാത രംഗങ്ങൾ പകർത്തിയ 14കാരൻ ചർച്ചയാകുന്നു
രാംസമന്ദ്: ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനിൽ മുസ്ലിം തൊഴിലാളിയെ ജീവനോടെ ചുട്ടെരിക്കുന്ന രംഗങ്ങൾ ഒരു ഞെട്ടലോടെയാണ് ലോകം കണ്ടത്. ഈ രംഗങ്ങളും അലറിക്കരയുന്ന ശബ്ദവും കേട്ട് മുഖം തിരിച്ചവരും ചെവി പൊത്തിയവരും നിരവധിയാണ്. എന്നാൽ തെല്ലും കൂസലില്ലാതെ ഈ രംഗങ്ങൾ മൊബൈലിൽ പകർത്തിയത് 14കാരനായ സ്‌കൂൾ കുട്ടിയെന്ന് അറിഞ്ഞ് ഞെട്ടിത്തരിച്ച് ലോകം. കണ്ണില്ലാത്ത ക്രൂരത മുന്നിൽ കണ്ടിട്ടും തെല്ലും ഭയമില്ലാതെ ഈ രംഗം ചിത്രീകരിച്ച കുട്ടിയാണ് ഇപ്പോൾ ചർച്ചാ വിഷയമാകുന്നത്. ഇത്ര കൊച്ചു കുട്ടിയായിട്ടും ഒന്നുറക്കെ നിലവിളിക്കുക പോലും ചെയ്യാതെ ഇതെല്ലാം മൊബൈലിൽ പകർത്താൻ കുട്ടി കാണിച്ച വ്യഗ്രത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കേസിലെ പ്രധാന പ്രതി ശംഭുലാൽ റീഗറിന്റെ അനന്തരവനാണ് ഇതെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. പശ്ചിമ ബംഗാളിലെ മാൽദയിൽ നിന്ന് കുടിയേറിയ തൊഴിലാളിയായ മുഹമ്മദ് അഫ്രസുൾ എന്നയാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇയാളുടെ കുടുംബത്തിന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മംമ്താ ബാനർജി മൂന്ന് ലക്ഷം രൂപ
രാംസമന്ദ്: ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനിൽ മുസ്ലിം തൊഴിലാളിയെ ജീവനോടെ ചുട്ടെരിക്കുന്ന രംഗങ്ങൾ ഒരു ഞെട്ടലോടെയാണ് ലോകം കണ്ടത്. ഈ രംഗങ്ങളും അലറിക്കരയുന്ന ശബ്ദവും കേട്ട് മുഖം തിരിച്ചവരും ചെവി പൊത്തിയവരും നിരവധിയാണ്. എന്നാൽ തെല്ലും കൂസലില്ലാതെ ഈ രംഗങ്ങൾ മൊബൈലിൽ പകർത്തിയത് 14കാരനായ സ്‌കൂൾ കുട്ടിയെന്ന് അറിഞ്ഞ് ഞെട്ടിത്തരിച്ച് ലോകം.
കണ്ണില്ലാത്ത ക്രൂരത മുന്നിൽ കണ്ടിട്ടും തെല്ലും ഭയമില്ലാതെ ഈ രംഗം ചിത്രീകരിച്ച കുട്ടിയാണ് ഇപ്പോൾ ചർച്ചാ വിഷയമാകുന്നത്. ഇത്ര കൊച്ചു കുട്ടിയായിട്ടും ഒന്നുറക്കെ നിലവിളിക്കുക പോലും ചെയ്യാതെ ഇതെല്ലാം മൊബൈലിൽ പകർത്താൻ കുട്ടി കാണിച്ച വ്യഗ്രത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കേസിലെ പ്രധാന പ്രതി ശംഭുലാൽ റീഗറിന്റെ അനന്തരവനാണ് ഇതെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്.
പശ്ചിമ ബംഗാളിലെ മാൽദയിൽ നിന്ന് കുടിയേറിയ തൊഴിലാളിയായ മുഹമ്മദ് അഫ്രസുൾ എന്നയാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇയാളുടെ കുടുംബത്തിന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മംമ്താ ബാനർജി മൂന്ന് ലക്ഷം രൂപയുടെ നഷ്ടപരിഹാരവും കുടുംബത്തിൽ ഒരാൾക്ക് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
തന്റെ പെങ്ങളുമായി പ്രണയത്തിലാണെന്ന് ആരോപിച്ച് അഫ്രസൂലിനെ ജോലി വാഗ്ദാനം ചെയ്താണ് റീഗർ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയത്. . ഒപ്പം ദൃശ്യങ്ങൾ പകർത്തുന്നതിന് തന്റെ അനന്തരവനേയും ജീവനുവേണ്ടി മുഹമ്മദ് തന്റെ കൊലയാളിയോട് കേഴുന്നതും കോടാലികൊണ്ട് അടിച്ചുവീഴ്‌ത്തുമ്പോൾ സഹായത്തിന് നിലവിളിക്കുന്നതും വീഡിയോവിൽ കാണാം.
സംഭവത്തിൽ രാജസ്ഥാൻ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. സംഭവം വർഗീയ സംഘർഷത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് സർക്കാർ അതീവ ജാഗ്രതയിലാണ്. കേസിലെ പ്രധാന പ്രതി ശംഭുലാൽ റീഗർ അറസ്റ്റിലായെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു.
വീഡിയോയിൽ ഒരു പെൺകുട്ടിയെയും കാണാം. ശംഭുലാലിന്റെ സഹോദരിയുമായി അഫ്രസുലിന് പ്രണയബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊല നടത്തിയത്. ജോലി നൽകാമെന്നു പറഞ്ഞ് മുഹമ്മദ് അഫ്രസുലിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവരികയും മഴു ഉപയോഗിച്ച് ശരീരത്തിൽ വെട്ടി നിലത്തു വീഴ്‌ത്തുകയുമായിരുന്നു. ശംഭുലാലിന്റെ ആക്രമണത്തെ ചെറുത്തു നിൽക്കാൻ പോലും അഫ്രസൂലിന് ആയില്ല. അത്ര വേഗത്തിലായിരുന്നു ആക്രമണം. വെട്ടേറ്റ് നിലത്ത് വീണയുടൻ തീകൊളുത്തുകയും ചെയ്തു.
ജീവനുവേണ്ടി മുഹമ്മദ് തന്റെ കൊലയാളിയോട് കേഴുന്നതും കോടാലികൊണ്ട് അടിച്ചുവീഴ്‌ത്തുമ്പോൾ സഹായത്തിന് നിലവിളിക്കുന്നതും ജീവനുവേണ്ടി യാചിക്കുന്നതും വീഡിയോയിൽ കാണാം. ജീവനോടെ കത്തിക്കുമ്പോഴും അയാൾ നിലവിളിക്കുകയായിരുന്നു. തുടർന്ന് കൊലപാതകി വീഡിയോയിൽ സംസാരിക്കുന്നുമുണ്ട്. വീഡിയോയിൽ ഒരു പെൺകുട്ടിയെയും കാണാം.
കൊലപാതകം മൊബൈൽ ഫോണിൽ ചിത്രീകരിച്ചത് ശംഭുലാലിന്റെ സുഹൃത്താണ്. ദേശിയമാധ്യമങ്ങൾ അടക്കം ഇതിന്റെ വീഡിയോ സഹിതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ശംഭുലാലിന്റെ സഹോദരിയുമായി മുഹമ്മദ് അഫ്രസുലിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് പകുതിയോളം കത്തിക്കരിഞ്ഞ മൃതദേഹവും ഒരു മഴുവും സ്‌കൂട്ടറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രാജ്‌നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ നിന്ന് കരാർ തൊഴിലാളിയായി എത്തിയതാണ് അഫ്രസൂൽ. അഫ്രസൂലിന്റെ കുടുംബവും ഇയാൾക്കൊപ്പം രാജസ്ഥാനിലാണ് ഉള്ളത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.