- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈനിൽ കണ്ടെത്തിയ കാമുകിയെ കാണാൻ 5000 മൈൽ താണ്ടിയെത്തിയ സായിപ്പിനെ കാമുകി പറ്റിച്ചു; എയർപോർട്ടിൽ പത്തുദിവസം കാത്തുകിടന്നയാളെ ഒടുവിൽ ആശുപത്രിയിലാക്കി
ഓൺലൈൻ ചാറ്റിങ്ങിലൂടെയും മറ്റും പരിചയപ്പെടുന്നവരെല്ലാം ആത്മാർഥയുള്ള സുഹൃത്തുക്കളാണെന്ന് കരുതുന്നുണ്ടോ? അങ്ങനെ കരുതുന്നവർ ഈ ഡച്ചുകാരന്റെ ജീവിതത്തിൽ നേരിട്ട ദുരന്തം അടുത്തറിയണം. ഓൺലൈനിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാൻ 5000 മൈലാണ് അലക്സാണ്ടർ പീറ്റർ സിർക്ക് എന്ന 41-കാരൻ താണ്ടിയത്. ഹോളണ്ടിൽനിന്ന് ചൈനയിലെ ഹുവാങ്ഗുവ പ്രവിശ്യയിലെ ഷാങ് എന്ന കാമുകിയെ തേടിയാണ് സിർക്ക് എത്തിയത്. പ്രമേഹ രോഗിയായ ഇയാളെ ഷാങ് വിദഗ്ധമായി പറ്റിച്ചു. കാമുകി മുങ്ങി നടന്നപ്പോൾ സിർക്ക് വിമാനത്താവളത്തിൽ ഹതാശനായി കാത്തിരുന്നു. ഒടുവിൽ പട്ടിണിയും വിഷാദവും ബാധിച്ച് അവശനായ സിർക്കിനെ അധികൃതർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂലൈ 22-നാണ് സിർക്ക് ഹുവാങ്ഗുവയിലെത്തിയത്. തന്നെ കാമുകി കാത്തുനിൽക്കുമെന്ന് ഇയാൾ പ്രതീക്ഷിച്ചു. എന്നാൽ, വിമാനത്താവളത്തിൽ ആരുമില്ലെന്നറിഞ്ഞപ്പോൾ, സിർക്ക് മടങ്ങാൻ തയ്യാറായില്ല. കാമുകിയുടെ വരവും പ്രതീക്ഷിച്ച് ഊണും ഉറക്കവുമുപേക്ഷിച്ച് കാത്തിരിക്കാൻ തീരുമാനിക്കുകയായിരുന്നു. കാത്തിരിപ്പ് പത്താം ദിവസത്തിലേക്കെത്തിയപ്പോ
ഓൺലൈൻ ചാറ്റിങ്ങിലൂടെയും മറ്റും പരിചയപ്പെടുന്നവരെല്ലാം ആത്മാർഥയുള്ള സുഹൃത്തുക്കളാണെന്ന് കരുതുന്നുണ്ടോ? അങ്ങനെ കരുതുന്നവർ ഈ ഡച്ചുകാരന്റെ ജീവിതത്തിൽ നേരിട്ട ദുരന്തം അടുത്തറിയണം. ഓൺലൈനിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാൻ 5000 മൈലാണ് അലക്സാണ്ടർ പീറ്റർ സിർക്ക് എന്ന 41-കാരൻ താണ്ടിയത്.
ഹോളണ്ടിൽനിന്ന് ചൈനയിലെ ഹുവാങ്ഗുവ പ്രവിശ്യയിലെ ഷാങ് എന്ന കാമുകിയെ തേടിയാണ് സിർക്ക് എത്തിയത്. പ്രമേഹ രോഗിയായ ഇയാളെ ഷാങ് വിദഗ്ധമായി പറ്റിച്ചു. കാമുകി മുങ്ങി നടന്നപ്പോൾ സിർക്ക് വിമാനത്താവളത്തിൽ ഹതാശനായി കാത്തിരുന്നു. ഒടുവിൽ പട്ടിണിയും വിഷാദവും ബാധിച്ച് അവശനായ സിർക്കിനെ അധികൃതർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജൂലൈ 22-നാണ് സിർക്ക് ഹുവാങ്ഗുവയിലെത്തിയത്. തന്നെ കാമുകി കാത്തുനിൽക്കുമെന്ന് ഇയാൾ പ്രതീക്ഷിച്ചു. എന്നാൽ, വിമാനത്താവളത്തിൽ ആരുമില്ലെന്നറിഞ്ഞപ്പോൾ, സിർക്ക് മടങ്ങാൻ തയ്യാറായില്ല. കാമുകിയുടെ വരവും പ്രതീക്ഷിച്ച് ഊണും ഉറക്കവുമുപേക്ഷിച്ച് കാത്തിരിക്കാൻ തീരുമാനിക്കുകയായിരുന്നു.
കാത്തിരിപ്പ് പത്താം ദിവസത്തിലേക്കെത്തിയപ്പോൾ സിർക്ക് അവശനായി. കാര്യം പന്തിയല്ലെന്ന് മനസ്സിലാക്കിയ അധികൃതർ അടിയന്തിര വൈദ്യസഹായം എത്തിക്കുകയും സിർക്കിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
എന്നാൽ, താൻ ഈ സമയത്ത് പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് ഷെങ്ഗുവിലെ ആശുപത്രിയിൽ ആയിരുന്നുവെന്നാണ് ഷാങ് പറയുന്നത്. സംസാരിക്കാൻ ആവാത്തതിനാൽ മൊബൈൽ ഓഫ് ചെയ്തിരുന്നു. ഇതുകൊണ്ടാണ് സിർക്കിന്റെ വരവ് അറിയാതെ പോയതെന്ന് ഷാങ് പറഞ്ഞു. ആംസ്റ്റർഡാമിൽനിന്ന് തന്നെക്കാണാൻ സിർക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. താൻ ആശുപത്രിയിലേക്ക് വിളിച്ച് സിർക്കിന്റെ ആരോഗ്യനില അന്വേഷിച്ചുവെന്നും സിർക്കുമായി സംസാരിച്ചുവെന്നും ഷാങ് പറഞ്ഞു.