ന്റെ ആദ്യകാമുകനോടുള്ള വാശി തീർക്കാനായിരുന്നു പുതിയ കാമുകനുമായുള്ള ലൈംഗികബന്ധത്തിന്റെ വീഡിയോ ഇറ്റലിയിലെ നേപ്പിൾസിലുള്ള ടിസിയാന കാന്റോൺ എന്ന 31കാരി ആദ്യ കാമുകന് അയച്ച് കൊടുത്തിരുന്നത്. ഇത് കണ്ട് ആദ്യ കാമുകൻ നിരാശനാവുമെന്നും പാഠം പഠിക്കുമെന്നുമായിരുന്നു ടിസിയാന കണക്ക് കൂട്ടിയിരുന്നത്. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടായെന്ന് പറഞ്ഞത് പോലെ ഇത് അവർക്ക് തന്നെ വിനായവുകയായിരുന്നു. അതായത് ഈ ചൂടൻ ദൃശ്യങ്ങൾ മുൻ കാമുകൻ ഇന്റർനെറ്റി പോസ്റ്റ് ചെയ്യുകയും അത് വൈറലാവുകയും അതുമൂലമുള്ള നാണക്കേടും മാനസിക സമ്മർദവും കാരണം ടിസിയാനയ്ക്ക് ആത്മഹത്യ ചെയ്യേണ്ടിയും വന്നുവെന്നാണ് റിപ്പോർട്ട്.

2015ൽ ഈ വീഡിയോ ഓൺലൈനിൽ അപ്ലോഡ് ചെയ്യപ്പെട്ടതിനെ തുടർന്ന് ടിസിയാന നിരവധി മാസങ്ങൾ തുടർച്ചയായി അധിക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും വിധേയയായിട്ടായിരുന്നു ജീവിതം തള്ളിനീക്കിയിരുന്നത്.അവസാനം ഇത് അസഹനീയമായതിനെ തുടർന്നാണ് സ്വയം ജീവനൊടുക്കിത്. ആത്മഹത്യയ്ക്ക് മാസങ്ങ്ല#ക്ക് മുമ്പ് തന്നെ യുവതി കടുത്ത മാനസിക സമ്മർദത്തിന് വിധേയയായിരുന്നുവെന്നും ആത്മഹത്യയുടെ വക്കിലെത്തിയിരുന്നുവെന്നുമാണ് ഇവരുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ച നെഗറ്റീവ് അറ്റൻഷൻ കൈകാര്യം ചെയ്യാനുള്ള കെൽപ്പ് യുവതിക്കില്ലെന്നായിരുന്നു അവർ വെളിപ്പെടുത്തുന്നത്.' ആർ യു മേക്കിങ് എ വീഡിയോ ? ബ്രാവോ' എന്ന ഡയലോഗ് പറഞ്ഞ് ഈ വീഡിയോ വൈറലായതിനെ തുടർന്ന് മിക്കവരും യുവതിയെ കളിയാക്കിയിരുന്നതെന്നും ഇത് അവരെ വല്ലാതെ തകർത്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

തന്റെ വീഡിയോ ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്തതിനെ തുടർന്ന് ടിസിയാനയ്ക്ക് അസഭ്യത നിറഞ്ഞ സന്ദേശങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് തന്റെ ജോലി വരെ രാജി വയ്ക്കേണ്ടി വന്ന അവർക്ക് തെരുവിൽ ഇറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യം വരെയുണ്ടായിരുന്നു. ഈ വീഡിയോ നേടിയ കുപ്രസിദ്ധിയെ തുടർന്ന് തന്റെ പേര് മാറ്റി രക്ഷപ്പെടാൻ വരെ യുവതി ശ്രമിച്ചിരുന്നെങ്കിലും അതു കൊണ്ടും ഫലമുണ്ടായില്ല. പേര് മാറ്റത്തിന് നിയമപിന്തുണയേകാനായി നേപ്പിൾസ് നോർത്തിലെ കോടതിയിൽ വരെ യുവതി പോയിരുന്നു.

ഇവരുമായി ബന്ധപ്പെട്ട ലൈംഗിക വീഡിയോ ഷെയർ ചെയ്തതിന് നിരവധി യൂസർമാർക്കെതിരെയും എന്തിനേറെ ഇന്റർനെറ്റ് സെർച്ച് എൻജിനുകൾക്ക് നേരെ വരെ നിയമനടപടിയെടുക്കുമെന്നാണ് ടിസിയാനയുടെ അഭിഭാഷകനായ റോബർട് മാൻസില്ലോ പ്രതികരിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ടിസിയാനയെ അപമാനിക്കുന്ന എല്ലാ വീഡിയോകളും പോസ്റ്റുകളും നീക്കം ചെയ്യാൻ ഫേസ്‌ബുക്ക് ഉത്തരവിട്ടിരുന്നു. യുവതിയുടെ മരണത്തെക്കുറിച്ച് നേപ്പിൾസിലെ പ്രോസിക്യൂട്ടർമാർ ഒരു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.