- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയെ തൊട്ടുരുമി യാത്ര ചെയ്യാൻ പർദ അണിഞ്ഞ് ബസിൽ കയറി; സ്ത്രീകളുടെ സീറ്റിൽ ഇരുന്ന് കുശുകുശുത്തപ്പോൾ നാട്ടുകാർക്ക് സംശയം; കണ്ണൂരിൽ പിടിയിലായ ഒരു കള്ളക്കാമുകന്റെ കഥ
കണ്ണൂർ: കാമുകിയ്‌ക്കൊപ്പം ബസിൽ യാത്ര ചെയ്യാൻ കാമുകൻ എന്ത് പണിയുമെടുക്കും. എന്നാൽ നാട്ടുകാർ പടികൂടിയപ്പോൾ അഭിമാനക്ഷതവും. പക്ഷേ വീട്ടുകാരെത്തി പരാതിയില്ലെന്ന് പറഞ്ഞപ്പോൾ കാമുകൻ തടിതപ്പി. ബസിൽ സത്രീകളുടെ സീറ്റിലെ പുരുഷന്മാരുടെ യാത്ര കുറ്റകരമാണ്. പിഴ ഈടാക്കാം. അതിനൊപ്പം സ്ത്രീയാണെന്് തെറ്റിധരിപ്പിച്ച് പുരുഷൻ യാത്ര ചെയ്താലോ? അതാണ
കണ്ണൂർ: കാമുകിയ്‌ക്കൊപ്പം ബസിൽ യാത്ര ചെയ്യാൻ കാമുകൻ എന്ത് പണിയുമെടുക്കും. എന്നാൽ നാട്ടുകാർ പടികൂടിയപ്പോൾ അഭിമാനക്ഷതവും. പക്ഷേ വീട്ടുകാരെത്തി പരാതിയില്ലെന്ന് പറഞ്ഞപ്പോൾ കാമുകൻ തടിതപ്പി. ബസിൽ സത്രീകളുടെ സീറ്റിലെ പുരുഷന്മാരുടെ യാത്ര കുറ്റകരമാണ്. പിഴ ഈടാക്കാം. അതിനൊപ്പം സ്ത്രീയാണെന്് തെറ്റിധരിപ്പിച്ച് പുരുഷൻ യാത്ര ചെയ്താലോ? അതാണ് ഇന്നലെ കണ്ണൂരിൽ കണ്ടത്. എന്നാൽ പ്രണയത്തിന് വേണ്ടി നടത്തിയ നീക്കമായതിനാൽ എല്ലാവരും ഈ യുവാവിനോട് ക്ഷമിച്ചു.
പർദയണിഞ്ഞ് കാമുകിക്കൊപ്പം ബസ്സിൽ സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്ര ചെയ്ത യുവാവിനെ യാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംശയം തോന്നി താണയിൽ ബസ് നിർത്തി പരിശോധിച്ചപ്പോൾ പെൺകുട്ടിയുടെ കൂടെയിരിക്കുന്നത് പുരുഷനാണെന്ന് തിരിച്ചറിഞ്ഞു. താണയിലെ ഓട്ടോഡ്രൈവർമാരും യാത്രക്കാരും വിവരമറിയിച്ച് ടൗൺ പൊലീസിന് കൈമാറി. ബസിൽ വച്ച് ജീവനക്കാരും യാത്രക്കാരും നടത്തിയ പരിശോധനയോട് എതിർപ്പൊന്നും കൂടാതെ യുവാവ് സഹകരിക്കുകയും ചെയ്തു. തട്ടിപ്പുകാരനാണോ എന്ന സംശയത്തിലാണ് പൊലീസിനെ വിളിച്ചു വരുത്തിയത്.
തലശ്ശേരി ഭാഗത്തുനിന്നാണ് പെൺകുട്ടിയും യുവാവും എത്തിയത്. പെൺകുട്ടി കൂട്ടുകാരിയാണെന്നും ഒപ്പം സഞ്ചരിക്കാനാണ് പർദയണിഞ്ഞതെന്നും യുവാവ് പൊലീസിനോട് സമ്മതിച്ചു. പെൺകുട്ടിക്കും ബന്ധുക്കൾക്കും പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. ബന്ധുക്കളെ വിളിച്ചുവരുത്തി ഇരുവരെയും അവർക്കൊപ്പം വിട്ടു. യൂവാവിനെ പെൺകുട്ടിയുടെ വീട്ടുകാർക്കും അറിയാമായിരുന്നു. ഇത്തവണത്തേക്ക് ക്ഷമിക്കണമെന്ന ബന്ധുക്കളുടെ വാദമാണ് പൊലീസ് മുഖവിലയ്ക്ക് എടുത്തത്.
പ്രണയത്തിനായി നടത്തിയ വില്ലത്തരമാണ് ഇതെന്നും പൊലീസിന് ബോധ്യപ്പെട്ടു. ഏതായാലും പർദയിട്ട് പെൺകുട്ടികൾക്കൊപ്പം ബസിൽ കയറുന്നവരെല്ലാം ഇനി സംശയ നിഴലിലായിരിക്കുമെന്ന് സാരം.