- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹാഭ്യർത്ഥ്യന നിരസിച്ചു; പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്
റാഞ്ചി: വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. ഝാർഖണ്ഡിലെ ഘർവ്വാ ജില്ലയിലാണ് സംഭവം. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിലാണ് പെൺകുട്ടിയെ ആക്രമിച്ചത്. മൂർച്ചയേറിയ ആയുധം കൊണ്ടാണ് യുവാവ് പെൺകുട്ടിയെ ആക്രമിച്ചത്. ഹസ്രത്ത് എന്ന ചെറുപ്പക്കാരനാണ് ആക്രമിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഏറെ നാളുകളായി വിവാഹാഭ്യർത്ഥനയുമായി ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ചത്. പെൺകുട്ടിയെ കൊല്ലുകയായിരുന്നു അസ്രത്തിന്റെ ലക്ഷ്യം. പെൺകുട്ടിയുടെ 10 വയസ്സ് പ്രായമായ സഹോേദരൻ വീട്ടിലുണ്ടായിരുന്നു. കുട്ടി തൊട്ടടുത്ത് പണിയെടുത്തിരുന്ന തൊഴിലാളികളെ അറിയിക്കുകയും ഇവരെത്തി പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകായണെന്നും അറിയിച്ചു.
മറുനാടന് ഡെസ്ക്